അന്ന് നടി ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞ് വെള്ളം കുടിപ്പിച്ചു, ഇന്ന് മമ്മുട്ടി ചിത്രത്തിലെ സൂപ്പർനടി, സീരിയലുകളിലെ മിന്നും താരം: ഇ നടി ശരിക്കും ആരാണെന്നറിയാമോ

4817

ശ്രീനിവാസൻ, ഉർവശി, ജയറാം, പാർവതി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയാണ് തലയണമന്ത്രം. ചിത്രത്തിൽ ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞ് വെള്ളം കുടിപ്പിക്കുന്ന ഒരു കൊച്ചു പെൺകുട്ടി ഉണ്ട്.

മലയാളികൾ അത്ര പെട്ടെന്ന് ഒന്നും തന്നെ ഈ കുട്ടിയെ മറക്കാൻ ഇടയില്ല. ചിത്രത്തിൽ ഉർവശിയും ശ്രീനിവാസനും താമസിച്ചിരുന്ന കോളനിയിലെ ജോർജിന്റെയും ജിജിയുടെയും മകളായിരുന്നു ആകുട്ടി.
സിന്ധു മനു വർമ്മയാണ് ആ കുട്ടിയുടെ വേഷം അവതരിപ്പിച്ച താരം. ഇപ്പോഴിതാ വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ആ താരം ഇന്നും നമ്മുടെ മലയാള സിനിമ സീരിയൽ മേഖലയിൽ സജീവമാണ്.

Advertisements

Also Read
ആരേയും വിളിക്കാൻ സാധിച്ചില്ല, രഹസ്യ വിവാഹം ആയിരുന്നു, ഹണിമൂൺ ആഘോഷവും കഴിഞ്ഞു, എല്ലാം വളരെ പെട്ടെന്നായിരുന്നു: സുമി റാഷിക്

1987 ൽ പുറത്തിറങ്ങിയ വർഷങ്ങൾ പോയതറിയാതെ എന്ന ചിത്രത്തിൽ മേനകയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ബാലതാരമായിട്ടാണ് സിന്ധു മനു വർമ മലയാള സിനിമയിലേയ്ക്ക് എത്തിയത്.നീണ്ട നാളുകൾക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമായ താരമിപ്പോൾ മിനിസ്‌ക്രീനിലെ ഭാഗ്യജാതകം, പൂക്കാലം വരവായി എന്നീ സൂപ്പർഹിറ്റ് ടെലിവിഷൻ പരമ്പരകളിലെ മുഖ്യ കഥാപാത്രങ്ങളിലൂടെ കുടുംബപ്രക്ഷകരുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ സൂപ്പർഹിറ്റ് ചിത്രം ദി പ്രീസ്റ്റിൽ പ്രധാന കഥാപാത്രമായ സിസ്റ്റർ മഗ്ദലിന്റെ വേഷത്തിലെത്തിൽ എത്തിയത് സിന്ധു മനു വർമ്മ ആയിരുന്നു. പ്രീസ്റ്റിനു മുൻപും നിരവധി ചലച്ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. മമ്മൂടിയുടെ തന്നെ ഗാനഗന്ധർവ്വനിൽ നല്ലൊരു കഥാപാത്രത്തെ സിന്ധു വർമ്മ അവതരപ്പിച്ചിരുന്നു.

ഇപ്പോൾ ക്രിസ്തുവിനു ശേഷം എന്ന നാദിർഷ ചിത്രത്തിൽ വേഷമിടാൻ തയ്യാറെടുക്കുകയാണ് താരം.
സീരിയലിലൂടെയാണ് സിന്ധു മിനി സ്‌ക്രീൻ രംഗത്തേക്ക് എത്തുന്നത്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ് സിന്ധു വർമ്മ. അമ്മ വേഷങ്ങളിൽ എത്തി തകർപ്പൻ അഭിനയ പ്രകടനം കാഴ്ചവയ്ക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്.

നടൻ ജഗന്നാഥവർമ്മയുടെ മകനും സിനിമാ മിനിസ്‌ക്രീൻ താരവുമായ മനുവർമ്മയുടെ ഭാര്യ കൂടിയാണ് സിന്ധു വർമ. നേരത്തെ സിനിമകളിൽ ബാലതാരമായി അഭിനയിച്ച് കളം വിട്ട സിന്ധു കുറേക്കാലം അദ്ധ്യാപിക ആയി ജോലി നോക്കിയിരുന്നു. ശേഷം വളരെ നീണ്ടകാലങ്ങൾക്കുശേഷമാണ് അഭിനയത്തിലേക്ക് തിരികെ എത്തിയത്.

ഭാഗ്യജാതകത്തിൽ പാർവതി ഷേണായി എന്ന കഥാപാത്രത്തെയാണ് പാർവ്വതി ഇപ്പോൾ അവതരിപ്പിക്കുന്നത്.
പാർവ്വതിയിലൂടെയാണ് ഭാഗ്യജാതകം ഇപ്പോൾ മുൻപോട്ട് പോകുന്നത്. എല്ലാ സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും ഭർത്താവിനെയും മകളെയും പറ്റി ഓർത്ത് ദുഃഖിക്കുന്ന ഒരു കഥാപാത്രമാണ് പാർവ്വതി. അമ്മയും ഒരു ഭാര്യയും എന്ന നിലയിൽ വിഷമങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കി, അരോടും വിഷമങ്ങൾ പറയാതെ ജീവിക്കുന്ന ഒരു കഥാപാത്രം.

Also Read
ഒന്നോ രണ്ടോ ഹ്രസ്വ ചിത്രങ്ങളിൽ വേശ്യയുടെ റോൾ ചെയ്തു എന്ന് കരുതി അതാണ് എന്റെ തൊഴിൽ എന്ന് പോലും പറഞ്ഞവരുണ്ട്: മനസ്സ് തുറന്ന് സാധിക വേണുഗോപാൽ

ഞാൻ അത്രയും ലയിച്ചു ചേർന്ന് അഭിനയിക്കുന്ന ഒരു കഥാപാത്രം. ഒരുപാട് ആരാധകരെയാണ് പാർവ്വതിയ്ക്ക് ലഭിക്കുന്നതെന്ന് സിന്ധു ഒരു യൂട്യൂബ് അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ഭരതനാട്യം പഠിച്ചിട്ടുണ്ട്, പാടുമായിരുന്നു, ഇപ്പോൾ വോക്കൽ കോഡിന് ഒരു സർജറി കഴിഞ്ഞതിനുശേഷം പാടാറില്ല. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോഴാണ്.

താൻ വലിയ പോസ്സസീവ് ആണെന്നും താരം പറയുന്നു. പ്രണയത്തെപ്പറ്റി സംസാരിച്ചപ്പോൾ മനുഷ്യനായി ജീവിക്കുന്ന ഏതൊരു വ്യക്തിയ്ക്കും പ്രണയമുണ്ടെന്നും, പ്രണയം ഉണ്ടായിട്ടില്ല എന്ന് പറയുന്നവർ മനുഷ്യർ അല്ലെന്നു താൻ പറയുമെന്നും സിന്ധു ചിരിയോടെ പറഞ്ഞു നിർത്തുന്നു. ഗോസിപ്പുകൾക്ക് താൻ മുൻതൂക്കം കൊടുക്കാറില്ല, തന്നെ പറ്റി എന്തെങ്കിലും പറയുന്നുണ്ടോ എന്ന് അറിയില്ല. ഒരാൾ പെർഫെക്ട് ആണെങ്കിൽ ആര് എന്ത് പറഞ്ഞാലും തളരേണ്ട കാര്യമില്ലെന്നും താരം പറഞ്ഞു.

Also Read
പൂർണിമയ്ക്കും സുപ്രിയയ്ക്കും എന്നെ പോലൊരു അമ്മായിയമ്മയെ ഒറ്റക്കാലിൽ തപസ് ചെയ്താൽ കിട്ടില്ല: മല്ലികാ സുകുമാരൻ

Advertisement