ആരേയും വിളിക്കാൻ സാധിച്ചില്ല, രഹസ്യ വിവാഹം ആയിരുന്നു, ഹണിമൂൺ ആഘോഷവും കഴിഞ്ഞു, എല്ലാം വളരെ പെട്ടെന്നായിരുന്നു: സുമി റാഷിക്

58727

സീരിയൽ ആരാധകരായ മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുമി റാഷിക്. പരമ്പരകളിൽ വില്ലത്തി കഥാപാത്രത്തിലൂടെയായാണ് സുമി റാഷിക് പ്രേക്ശക ശ്രദ്ധ നേടിയെടുത്തത്. സീകേരളം ചാനലിലെ ചെമ്പരത്തി എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരുന്ന താരം പിന്നാലെ രാക്കുയിൽ എന്ന പരമ്പരയിലും എത്തിയിരുന്നു.

മികച്ച സ്വീകാര്യതയാണ് രാക്കുയിൽ പരമ്പരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ രാക്കുയിൽ ലൊക്കേഷനിലെ രസകരമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള സുമിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.

Advertisements

എന്റെ രഹസ്യ വിവാഹമായിരുന്നു, ഹണിമൂൺ രാക്കുയിലിന്റെ സെറ്റിൽ ആഘോഷിച്ചുവെന്നായിരുന്നു വീഡിയോയ്ക്ക് സുമി കൊടുത്ത ക്യാപ്ഷൻ. ഞാനിപ്പോൾ പിന്നേം ഒരു കല്യാണം കഴിച്ചിരിക്കുകയാണ് അതിന്റെ വിശേഷങ്ങളെല്ലാം ഞാൻ ഈ എപ്പിസോഡിലൂടെ അറിയിക്കാമെന്ന് പറഞ്ഞായിരുന്നു സുമി സംസാരിച്ച് തുടങ്ങിയത്.

Also Read
ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒ ആണ് സേവാഭാരതി, ഒഴിച്ചുനിർത്താൻ പറ്റില്ല; മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ

കാരാളി ചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിഷ്ണുവിനെ ആയിരുന്നു ആദ്യം താരം പരിചയ പെടുത്തിയത്. മഹാതാന്തോന്നി ആയി നടക്കുന്ന കഥാപാത്രമാണ് കാരാളി ചന്ദ്രൻ. ഇപ്പോൾ നല്ല കുട്ടി ആയിരിക്കുകയാണ്. പാവമായിരിക്കുമ്പോൾ ആ കഥാപാത്രത്തിന്റെ ഭംഗി പോയി എന്ന് പ്രേക്ഷകരും പറഞ്ഞിരുന്നുവെന്നും വിഷ്ണു പറഞ്ഞിരുന്നു.

സിനിമയായാലും സീരിയലായാലും അഭിനയം നമ്മുടെ തൊഴിലാണ്. സിനിമയ്ക്ക് വേറെ പാറ്റേണാണ്, നല്ല മാറ്റങ്ങളുണ്ടെന്നുമായിരുന്നു വിഷ്ണു പറഞ്ഞത്. രാക്കുയിലിലെ വിവാഹത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ആരേയും വിളിക്കാൻ സാധിച്ചില്ല, വളരെ പെട്ടെന്നായിരുന്നു എന്ന ക്യാപ്ഷനോടെയായിരുന്നു സുമി വിഷ്ണുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

നിരവധി പേരായിരുന്നു ചിത്രങ്ങൾക്ക് കീഴിലായി കമന്റുകളുമായെത്തിയത്. ഒരുപാട് പേർ കൺഗ്രാറ്റ്സ് പറഞ്ഞിരുന്നു. കഥാപാത്രത്തെ അറിയാത്തവരാണ് ആശംസ അറിയിച്ചത്. സീരിയലിലെ പ്രകടനത്തെ കുറിച്ചുള്ള കമന്റുകളോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് സുമി വിഷ്ണുവിനോട് ചോദിച്ചിരുന്നു.

നെഗറ്റീവ് കമന്റുകളോടൊന്നും പ്രതികരിക്കുന്നയാളല്ല താനെന്നായിരുന്നു വിഷ്ണുവിന്റെ മറുപടി. അവർ എന്ത് പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ലെന്നും വിഷ്ണു പറഞ്ഞിരുന്നു. അതേ സമയം ശരിക്കുമുള്ള തന്റെ പ്രണയ വിവാഹത്തെക്കുറിച്ച് മുൻപ് സുമി തുറന്നുപറഞ്ഞിരുന്നു.

ഡാൻസ് പഠിക്കാനായി പോയപ്പോളായിരുന്നു അദ്ദേഹത്തെ കണ്ടുമുട്ടിയത്. ഒരു ഷോയ്ക്ക് വേണ്ടിയായിരുന്നു പോയത്. ഡാൻസ് പഠനം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. ആദ്യം രജിസ്റ്റർ മാര്യേജായിരുന്നു, പിന്നീട് മിന്ന് കെട്ടി, മൂന്നാമതായി നിക്കാഹും നടത്തി. അങ്ങനെ 3 കല്യാണമാണ് നടന്നതെന്നുമായിരുന്നു സുമി വിവാഹത്തെക്കുറിച്ച് പറഞ്ഞത്.

Also Read
ഒന്നോ രണ്ടോ ഹ്രസ്വ ചിത്രങ്ങളിൽ വേശ്യയുടെ റോൾ ചെയ്തു എന്ന് കരുതി അതാണ് എന്റെ തൊഴിൽ എന്ന് പോലും പറഞ്ഞവരുണ്ട്: മനസ്സ് തുറന്ന് സാധിക വേണുഗോപാൽ

ഇന്റർകാസ്റ്റ് മാര്യേജായിരുന്നു സുമിയുടേത്. തുടക്കത്തിൽ വീട്ടുകാർക്ക് എതിർപ്പായിരുന്നു. പിന്നീട് ഇരുവീട്ടുകാരും ഞങ്ങളെ സ്വീകരിച്ചുവെന്നും സുമി പറഞ്ഞിരുന്നു. സുമി റാഷിക് തോട്ട് ഓഫ് ദ ഡേ എന്ന പേരിൽ യൂട്യൂബ് ചാനലുമായും സജീവമാണ് സുമി.

ഇൻസ്റ്റഗ്രാമിലൂടെയായും വിശേഷങ്ങൾ പങ്കിടാറുണ്ട്. ലൊക്കേഷൻ വിശേഷങ്ങളെക്കുറിച്ചും തന്റെ മേക്കോവറുകളെക്കുറിച്ചുമൊക്കെ സുമി പങ്കിട്ട വിശേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയതിനാൽ അത്തരത്തിലുള്ള ക്യാരക്ടറുകളാണ് തേടിയെത്തുന്നതെന്നും സുമി പറഞ്ഞിരുന്നു.

Advertisement