ആളുകൾക്ക് കാണേണ്ടത് അതാണ്, അല്ലാതെ എന്റെ സാരിയോ ആഭരണങ്ങളോ അല്ല: തുറന്നു പറഞ്ഞ് ‘സ്വാതി നക്ഷത്രം ചോതി, മിസ്സിസ് ഹിറ്റ്‌ലർ’ താരം അഞ്ജലി റാവു

197

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സ്വാതി നക്ഷത്രം ചോതി, മിസ്സിസ് ഹിറ്റ്‌ലർ തുടങ്ങിയ ജനപ്രിയ സീരിയലുകളിൽ കൂടെ പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജലി റാവു. മലയാളം തമിഴ് മിനിസ്‌ക്രീനിലും തമിഴ് സിനിമകളിലും തിളങ്ങുന്ന താരമാണ് അഞ്ജലി റാവു.

വില്ലത്തി വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ഒട്ടേറെ ഹിറ്റ് തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിന് മുൻപേ മോഡലിംഗ് ആരംഭിച്ച താരം മിസ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ സെമി ഫൈനലിസ്റ്റ് ആയിരുന്നു.അടുത്തിടെ താരം തന്റെ അഭിനയ ജീവിതത്തെക്കുറിച്ചു വെളിപ്പെടുത്തിയരുന്നു. ഇ ടൈംസ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

Advertisements

2011 ലെ മിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ സെമി ഫൈനലിസ്റ്റ് ആയിരുന്നു ഞാൻ. എന്നാൽ അവിടുത്തെ കുറച്ചു പൊളിറ്റിക്‌സ് കാരണം മത്സരം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എനിക്ക് എഴുതാൻ വളരെ ഇഷ്ടമാണ് അതുകൊണ്ട് പരസ്യ മേഖലയിലേക്ക് കടന്നു. പിന്നെ കുറച്ചു നാൾ ടെക്‌നിക്കൽ കാര്യങ്ങളും ട്രൈ ചെയ്തു.

എന്തായാലും പിന്നീട് വിധി എന്നെ തമിഴ് സിനിമയിൽ കൊണ്ടെത്തിച്ചു. തമിഴ് സിനിമകളിൽ ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്തു എങ്കിലും 22 ഫീമെയിൽ കോട്ടയം സിനിമയുടെ തമിഴ് പതിപ്പ്, നിത്യ മേനോൻ നായികയായ മാലിനി 22 പാളയംകോട്ടൈ ആണ് തന്റെ അഭിനയ ജീവിതം തന്നെ മാറ്റി മറിച്ചത്.

Also Read
ആരേയും വിളിക്കാൻ സാധിച്ചില്ല, രഹസ്യ വിവാഹം ആയിരുന്നു, ഹണിമൂൺ ആഘോഷവും കഴിഞ്ഞു, എല്ലാം വളരെ പെട്ടെന്നായിരുന്നു: സുമി റാഷിക്

നിത്യാ മേനോനൊപ്പം ആ സിനിമയിൽ അഭിനയിച്ച ശേഷം ഞാൻ തിരിച്ചറിഞ്ഞു എനിക്കും അഭിനേത്രി ആകണം. എന്തൊരു നാച്ചുറൽ ആർട്ടിസ്റ്റ് ആണവർ. ഇമോഷൻസ് ഒക്കെ അവരുടെ മുഖത്തു മിന്നി മറയുന്നത് കാണേണ്ടത് തന്നെയാണ്. ഞാൻ വരെ നന്നായി വീക്ഷിച്ചു, ഞാൻ തിരിച്ചറിഞ്ഞു എനിക്കും അവരെപ്പോലെ ഒരു നടി ആകണം എന്നും താരം പറയുന്നു.

അച്ചം എൻപതു മടമയെടാ തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാഗമായ ശേഷം ഒരു സമയം തനിക്ക് അത്രമേൽ മികച്ച കഥാപാത്രങ്ങൾ ഒന്നും കിട്ടുന്നില്ലായിരുന്നു എന്നും അഞ്ജലി പറയുന്നു. അങ്ങനെയാണ് താൻ സീരിയൽ രംഗത്തേക്ക് കാലെടുത്തു വെച്ചത് എന്നാണു നടി പറയുന്നത്. ഒരു ഗ്യാപ്പിനു ശേഷം എനിക്ക് നല്ല വേഷങ്ങൾ കിട്ടുന്നില്ലായിരുന്നു.

സെക്കന്റ് ഹീറോയിൻ ആയ ഗ്ലാമർ വേഷങ്ങൾ മാത്രമേ വന്നിരുന്നുള്ളു. അത്തരം വേഷങ്ങൾ ചെയ്യാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. സ്‌ക്രീനിൽ 5 മിനുട്ട് മാത്രമാണെങ്കിലും അത് കുറച്ചു ഇമ്പാക്ട് ഉള്ളത് ആകണം എന്ന് എനിക്ക് നിർബന്ധം ആയിരുന്നു. പിന്നീട് തമിഴ് സീരിയൽ രംഗത്തു ശ്രദ്ധ നേടിയ താരം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലൂടെയാണ് മലയാളത്തിൽ എത്തിയത്.

ഒരു കണ്ണീർ നായികയായി അറിയപ്പെടാതെ വില്ലത്തിയായി അഭിനയിക്കാനാണ് തനിക്ക് താല്പര്യം എന്നാണ് അഞ്ജലി പറയുന്നത്. ജീവിതത്തിൽ ഞാൻ വളരെ ഇമോഷണൽ ആയ ഒരു ആളാണ്, അതുകൊണ്ട് തന്നെ സ്‌ക്രീനിലും അങ്ങനെ ആകാൻ എനിക്ക് താല്പര്യമില്ല. കരയാൻ എനിക്ക് താല്പര്യമില്ല.

ഒരു നെഗറ്റിവ് റോൾ ചെയ്യുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം കൂടും. ഒരുപാട് അഭിനയ സാധ്യതയുണ്ട് അതിന്. അഭിനയത്തിന് പുറമെ സീരിയലിൽ അഞ്ജലി ധരിക്കുന്ന സാരികളും ആഭരണങ്ങളും ഒക്കെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്, എന്നാൽ നടിമാരെ ഇങ്ങനെ വേഷം കെട്ടിക്കുന്നതിനോട് തനിക്ക് തീരെ യോജിപ്പില്ല എന്ന് അഞ്ജലി തുറന്നു പറയുന്നു. ഓൺ സ്‌ക്രീനിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നതിനോട് എനിക്ക് ഒട്ടും താല്പര്യം ഇല്ല.

Also Read
കല്യാണം കഴിഞ്ഞ് 10 വർഷത്തിന് ശേഷമാണ് ഫാമിലിയായി ഒരു ട്രിപ്പ് പോവുന്നത്, ആദ്യത്തെ 2 വർഷം കഴിഞ്ഞപ്പോൾ ഒരു കുട്ടിയായി: വിശേഷങ്ങൾ പറഞ്ഞ് ശരത് ദാസ്

പ്രേക്ഷകരെ മണ്ടന്മാരാക്കേണ്ടതില്ല, ഞാൻ ലോജിക്കലി ചിന്തിക്കുന്ന ഒരു ആളാണ്. പ്രേക്ഷകർക്ക് ഇതാണ് വേണ്ടത് എന്നാണ് സീരിയൽ മേക്കേഴ്സ് വിചാരിച്ചിരുന്നത്. ചിലപ്പോൾ ഹിന്ദി സീരിയലുകളുടെ ഇൻഫ്‌ളുവെൻസ് ആകാം.

എന്റെ കഥാപാത്രം ഒരുപാട് ആഭരണങ്ങളോ മേക്കപ്പോ ഒന്നും ചെയ്യില്ല എന്ന് ഞാൻ ഉറപ്പാക്കാറുണ്ട്. എന്റെ അഭിനയമാണ് ആളുകൾക്ക് കാണേണ്ടത് അല്ലാതെ എന്റെ സാരിയോ ആഭരണങ്ങളോ അല്ലെന്നും താരം പറയുന്നു.

Advertisement