മലയാള സിനിമയിൽ നടനും നിർമ്മാതവും സംവിധായകനുമായി തിളങ്ങി നിൽക്കുന്ന താരമാണാ യൂത്ത് ഐക്കൺ പൃഥ്വിരാജ്. കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന മുൻകാല സൂപ്പർ നടൻ സുകുമാരന്റെയും നടി മല്ലികയുടെയും ഇളയ മകനായ പൃഥ്വിരാജ്
ബോളിവുഡിലടക്കം സൂപ്പർ വിജയങ്ങൾ നേടി മുന്നേറുകയാണ്.
മലയാളത്തിന്റെ താരരാജാവ് മോഹന്ഡലാലിനെ നായകനാക്കി ലൂസിഫർ എന്ന വമ്പൻ സിനിമ ഒരുക്കി കൊണ്ടാണ് പൃഥിരാജ് സംവിധാന രംഗത്തേക്ക് എത്തിയത്. ഈ ചിത്രം മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായി മാറിയിരുന്നു.
ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാൻ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. നടൻ, ഗായകൻ, സംവിധായകൻ എന്നി മേഘലകൾക്ക് പുറമേ മലയാള സിനിമയിലെ നമ്പർ വൺ നിർമ്മാതാവ് കൂടിയാണ് പൃഥ്വിരാജ്. തന്റെ ഭാര്യ സുപ്രിയ മേനോൻ മേൽനോട്ടം വഹിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് നല്ല സിനിമകൾ നിർമ്മിക്കുവാനുള്ള തിരക്കിലാണ്.
തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള പൃഥിരാജിന് ഒപ്പം തന്നെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് താരത്തിന്റെ കുടുംബവും. ഭാര്യ സുപ്രിയ മേനോനും മകൾ അല്ലിയും ഒക്കെ ആരാധകരുടെ പ്രിയങ്കരർ തന്നെയാണ്.
താരകുടുംബത്തിൻ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. പൃഥ്വിരാജിനെ പോലെ തന്നെ ഭാര്യ സുപ്രിയയും സോഷ്യൽ മീഡിയയിൽ ഏറെ സജീവയാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇരുവരും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ വീട്ടിലെ ഏറ്റവും പുതിയ വിശേഷം ആരാധകർക്കായി പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സുപ്രിയ.
വീട്ടിലേക്ക് പുതിയ ഒരു അഥിതി കൂടെ വന്നതിന്റെ സന്തോഷമാണ് സുപ്രിയ പങ്കുവെച്ചത്. ടാറ്റ സഫാരിയുടെ പുതിയ വണ്ടി സ്വന്തമാക്കിയ വിശേഷം ആണ് സുപ്രിയ ആർധകർക്ക് മുൻപിൽ പങ്കുവെച്ചിരിക്കുന്നത്. പുതിയ മോഡൽ വണ്ടി ഡെലിവറി എടുക്കുന്ന സുപ്രിയയുടെ വീഡിയോ സോഷ്യൽമീഡിയയിൽ താരം പങ്കുവെക്കുകയായിരുന്നു.
ടാറ്റ സഫാരിയിലെ ഒന്നാം തരം വണ്ടിയായ അഡ്വെഞ്ചേർ പേർസോണ എഡിഷൻ വേണ്ടിയാണ് സുപ്രിയ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ പൃഥ്വിരാജ് വലിയ ആഗ്രഹങ്ങളിൽ ഒന്നായ ലംബോർഗിനി സ്വന്തമാക്കിയത് വലിയ വാർത്തായിയിരുന്നു.