ആദിത്യന്റെ പ്രതികരണത്തിന് പിന്നാലെ ഭർത്താവിനൊപ്പമുള്ള ഫോട്ടോസ് എല്ലാം ഡിലീറ്റ് ചെയ്ത് പേരും മാറ്റി അമ്പിളി ദേവി; അവന്റെ സ്വഭാവം മനസിലായില്ലേ വെറുതെ വിടരുതെന്ന് ആരാധകർ

297

വിനയൻ സംവിധാനം ചെയ്ത മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അമ്പിളി ദേവി. ഈ ചിത്രത്തിൽ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്. പിന്നീട് ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങി നിരവധി ആരാധകരെ സമ്പാദിച്ച് അമ്പിളി ദേവി മികച്ച ഒരു നർത്തകി കൂടിയാണ്.

സിനിമാ സീരിയൽ താരം ആദിത്യനെയാണ് അമ്പിളി ദേവി വിവാഹം കഴിച്ചിരിക്കുന്നത്. മിനിസ്‌ക്രീനിലെ സീത എന്ന പരമ്പരയിൽ നിന്നും ആരംഭിച്ച ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്തുകയായിരുന്നു അമ്പിളി ദേവിയും ആദിത്യനും. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്.

Advertisements

കലോത്സവ വേദിയിൽ നിന്നും അഭിനയത്തിലെത്തിയ അമ്പിളി ദേവി വിവാഹശേഷം ഇടവേള എടുത്തിരിക്കുകയാണ്. 2019 നവംബർ 25നായിരുന്നു ഇരുവരുടെയും വിവാഹം. നവംബർ 20നാണ് ആൺകുഞ്ഞിന് ജന്മം നൽകുന്നത്. അമ്പിളി ദേവിക്ക് ആദ്യ വിവാഹത്തിലും ഒരു മകൻ ഉണ്ട്.

അതേ സമയം അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിഞ്ഞോ എന്ന സംശയമാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നത്. വലിയ വിവാദങ്ങളും വിമർശനങ്ങളും നേടി കൊടുത്ത വിവാഹമായിരുന്നു ഇരുവരുടെയും. ശേഷം സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുന്നതിനിടയിൽ പെട്ടെന്നാണ് വേർപിരിഞ്ഞോ എന്ന ചോദ്യങ്ങൾ ഉയർന്ന് വന്നത്.

അമ്പിളി ദേവിയുടെ സോഷ്യൽ മീഡിയ പേജുകളിൽ വന്ന മാറ്റമാണ് ഈ സംശയങ്ങൾക്കെല്ലാം കാരണം. എന്നാൽ അമ്പിളി ഇപ്പോഴും തന്റെ ഭാര്യയാണെന്ന് ആദിത്യൻ പ്രതികരിച്ചെങ്കിലും വീണ്ടും പുതിയ മാറ്റങ്ങളുമായി നടി എത്തിയിരിക്കുകയാണ്. തന്റെ പേരടക്കം മാറ്റിയിരിക്കുകയാണ് അമ്പിളി ദേവി ഇപ്പോൾ.

പഴയത് പോലെയാവാനുള്ള അമ്പിളിയുടെ ശ്രമമാണോ എന്നാണ് ആരാധകർക്ക് ചോദിക്കാനുള്ളത്. ദിവസങ്ങൾക്ക് മുൻപാണ് ജീവിതം എന്ന തലവാചകത്തോടെ അമ്പിളി ദേവി ഒരു വീഡിയോ പങ്കുവെച്ചത്. മഴയെത്തുമുൻപേയിലെ കഥയറിയാതെ സൂര്യൻ തങ്കതാമരയെ കൈവെടിഞ്ഞോ എന്ന് തുടങ്ങുന്ന പാട്ടിന്റെ ഓഡിയ ആയിരുന്നിത്.

എന്ത് കൊണ്ടാണ് ഇങ്ങനൊരു പാട്ട് ഇട്ടതെന്ന ചോദ്യങ്ങൾക്ക് പിന്നാലെയാണ് ഭർത്താവും നടനുമായ ആദിത്യൻ ജയനുമായി എന്തേലും പ്രശ്നമുണ്ടോന്ന് പലരും ചോദിക്കാൻ തുടങ്ങിയത്. നിരവധി കമന്റുകൾ വന്നെങ്കിലും ഇതിനൊന്നും അമ്പിളി മറുപടി കൊടുത്തിരുന്നില്ല. വൈകാതെ ഫേസ്ബുക്കിന്റെ പ്രൊഫൈൽ ഫോട്ടോയിൽ നിന്നും ഭർത്താവിനെ മാറ്റി മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ കൊടുത്തു.

ആദിത്യനൊപ്പമുള്ള നൂറ് കണക്കിന് ഫോട്ടോകൾ അമ്പിളിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഇപ്പോൾ കാണാനില്ല. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ഒന്നോ രണ്ടോ ഫോട്ടോകൾ ഒഴികെ ബാക്കി എല്ലാം നടി ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ആദിത്യന്റെ ഫോട്ടോ കൂടി കാണാതെ വന്നതോടെ ആരാധകരും സജീവമായി കമന്റുകളുമായി എത്തി.

ഏറ്റവുമൊടുവിൽ പേരിലും മാറ്റം വരുത്തിയിരിക്കുകയാണ് നടി. വിവാഹത്തിന് ശേഷം അമ്പിളി ആദിത്യൻ എന്ന പേരാണ് കൊടുത്തിരുന്നത്. കഴിഞ്ഞ ദിവസം മുതൽ വീണ്ടും അമ്പിളി ദേവി എന്ന പേരിലേക്ക് അത് മാറ്റിയിരിക്കുകയാണ്. ഇത്രത്തോളം മാറ്റം വരുത്താൻ തക്ക പ്രശ്നങ്ങൾ നിങ്ങൾക്കിടയിൽ ഉണ്ടോ എന്നാണ് പലരും ചോദിക്കുന്നത്.

അമ്പിളി കുട്ടീ തീരെ കേൾക്കാൻ ഇഷ്ടപ്പെടാത്ത എന്തൊക്കെയോ കേൾക്കുന്നു. ശരി ആവരുതേ എന്ന് ചിന്തിച്ചിട്ടാണ് ഇത് ഓപ്പൺ ചെയ്തു നോക്കിയത്. ഇതിൽ ആദിത്യന്റെ ഫോട്ടോസ് കാണുന്നില്ല. എല്ലാവരും കൂടി എന്ത് ഭംഗി ആയിരുന്നു. ആ ഭംഗി ജീവിതത്തിൽ ഉണ്ടായില്ലേ? നിങ്ങൾക്കിടയിൽ ഒരു പ്രശ്നങ്ങളും ഇല്ലാതിരിക്കട്ടെ.

ഒരു മറുപടി എന്തായാലും തരണം. എന്റെ അനിയത്തി കുട്ടിയുടെ പോലെ കരുതി ചോദിക്കാണ്. നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു എന്ന് മാത്രം കേൾക്കാൻ കൊതിക്കുന്നു. വെറുതെ ഇത്തരം വീഡിയോ ഒക്കെ ഇട്ടു വിഷമിപ്പിക്കരുത് കേട്ടോ എന്നാണ് ഒരു ആരാധിക അമ്പിളിയോട് പറയുന്നത്.

ഇതുപോലെ നിരവധി ആളുകളാണ് ഇരുവർക്കും കമന്റുകളുമായി എത്തിയത്. ഇത്തരം വാർത്തകൾക്കൊന്നും മറുപടിയില്ലെന്ന് പറഞ്ഞ് ആദിത്യൻ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇപ്പോഴും അമ്പിളി എന്റെ ഭാര്യയാണ്. കൂടുതൽ എന്ത് പറയണം.

ഞാൻ ഇത്തരത്തിൽ പണ്ട് മുതലേ പഴി കേൾക്കുന്ന ആളായതിനാൽ വലിയ ഫീൽ ഒന്നും തോന്നില്ല. ഇതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ലെന്നാണ് ഒരു മാഗസിന് നൽകിയ പ്രതികരണത്തിൽ ആദിത്യൻ സൂചിപ്പിച്ചത്. നൂറുകൂട്ടം പ്രശ്നങ്ങളിലും കടങ്ങളിലുമാണ് താനെന്നും അത് പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണെന്നും ബാക്കി ഒന്നും തന്നെ ബാധിക്കുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

അതേ സമയം അമ്പിളി ഷെയർ ചെയ്ത വീഡിയോയ്ക്ക് താഴെ ചേച്ചി എന്തായാലും ഇപ്പോഴെങ്കിലും ആദിത്യൻ എന്ന അവന്റെ സ്വഭാവം മനസിലായില്ലേ. ചേച്ചി വിഷമിക്കരുത് ഇങ്ങനെ ഉള്ളവനെ ഓർത്തു എന്തായാലും ഇവനെ വെറുതെ വിടുകയും ചെയ്യരുത് നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം ചേച്ചി.
ചേച്ചിക്ക് കൂടെ ഞങൾ എല്ലാരും ഉണ്ട്.

ചേച്ചിയും മക്കളും ഹാപ്പി ആയിരിക്കണം. അയാളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം അയാൾ സ്‌ക്രീനിനു മുന്നിൽ അഭിനയിച്ചതും, ജീവിതത്തിൽ അഭിനയിച്ചതും മതിയാക്കേണ്ട സമയം ആയി നിയമത്തിനു മുന്നിൽ തന്നെ കൊണ്ട് വരണം ചേച്ചിയെന്നും ഒരു ആരാധിക കമന്റ് ചെയ്തിട്ടുണ്ട്.

Advertisement