ഒന്നരവർഷത്തെ ദിവ്യയായുളള യാത്ര അവസിക്കുന്നു, പ്രേക്ഷകർക്കും അണിയറക്കാർക്കും നന്ദി പറഞ്ഞ് സത്യ എന്ന പെൺകുട്ടി താരം ആർദ്ര ദാസ്

251

മലയാളം മിനിസ്‌ക്രീൻ ആരാധകർക്ക് സൂപ്പർഹിറ്റ് സിരിയലുകൾ സമ്മാനിക്കുന്ന സീ കേരളം ചിനലിലെ സത്യ എന്ന പെൺകുട്ടിയിൽ നടി പ്രധാന റോളിൽ എത്തിയ നടിയാണ് ആർദ്രാ ദാസ്. പരമ്പരയിൽ ദിവ്യ എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയ ആർദ്രാ ദാസ് നടിയായും മോഡലിങ്ങിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ്.

അതേ സമയം ഒരിടവേളയ്ക്ക് ശേഷം സീരിയൽ രംഗത്തേക്ക് എത്തിയ ആർദ്ര ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് പരമ്പരയിൽ അവതരിപ്പിച്ചത്. അതേസമയം സത്യ എന്ന പെൺകുട്ടിയുടെ ക്ലൈമാക്സ് എപ്പിസോഡുകൾ കഴിഞ്ഞ ദിവസങ്ങളിലാണ് നടന്നത്. ഒന്നര വർഷം പരമ്പരയിൽ ദിവ്യയായുളള യാത്രയെ കുറിച്ച് ഫേസ്ബുക്കിൽ ആർദ്ര ദാസ് കുറിച്ചിരുന്നു.

Advertisements

സത്യ എന്ന പെൺകുട്ടിയുടെ അണിയറ പ്രവർത്തകർക്കൊപ്പമുളള ചിത്രങ്ങൾ പങ്കുവെച്ചാണ് നടി പേശ്ബുക്ക് കുറിപ്പുമായി എത്തിയത്. ആർദ്രാ ദാസിന്റെ കുറിപ്പ് ഇങ്ങനെ:

സീ കേരളത്തിൽ ടെലികാസ്റ്റ് ചെയ്തിരുന്ന സത്യ എന്ന പെൺകുട്ടിയുടെ ക്ലൈമാക്സ് എപ്പിസോഡ് കണ്ട ഒത്തിരിപ്പേർ നല്ല അഭിപ്രായം അറിയിച്ചു. നിങ്ങളുടെ ഈ പിന്തുണയാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്. അതിന് ഒത്തിരി നന്ദി. ഇനിയും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഒന്നര വർഷത്തെ ഈ സീരിയൽ യാത്രയിൽ ദിവ്യ എന്ന കഥാപാത്രം വിശ്വാസത്തോടെ ഏൽപ്പിച്ച ഫൈസൽ സാറിനും പ്രൊഡ്യൂസർ രമാദേവി മാഡത്തിനും ഒരുപാട് നന്ദി.

മാത്രമല്ല, എപ്പോഴും കൂടെ നിന്ന കോ ആർട്ടിസ്റ്റ്സ്. മറ്റു ക്രൂ മെമ്പേർസ് പ്രൊഡക്ഷൻ ടീം, മേക്കപ്പ് ആർട്ടിസ്റ്റ്സ്, ചാനൽ പേഴ്സണാലിറ്റീസ് അങ്ങനെ എല്ലാവർക്കും ഒരായിരം നന്ദി എന്നുമായിരുന്നു ആർദ്രാ ദാസ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

Advertisement