വീട്ടുകാരോട് പറഞ്ഞിട്ടാണ് ഞാൻ അത് ചെയ്തത്, എന്നെ ലിപ് ലോക്ക് ചെയ്യാൻ വിജിലേഷേട്ടന് ഭയങ്കര ചമ്മലായിരുന്നു: വെളിപ്പെടുത്തലുമായി സാനിയ ഇയ്യപ്പൻ

278

ചുരുങ്ങിയ സമയം കൊണ്ട് മലയാളം സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. മോഡലിങ്ങ് രംഗത്ത് നിന്ന് സിനിമയിലെത്തിയ താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞു.

ക്വീൻ എന്ന ക്യാമ്പസ് ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് സാനിയ അയ്യപ്പൻ എത്തിയത്.ക്വീനിന് പിന്നാലെ നായികയായും സഹനടിയായുമെല്ലാം മലയാളത്തിൽ സജീവമായിരുന്നു സാനിയ. അതേസമയം കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ത്രില്ലർ ചിത്രമാണ് നടിയുടെതായി ഒടുവിൽ പുറത്തിറങ്ങിയത്.

Advertisements

ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്‌ന്റെ നായികയായാണ് സാനിയ എത്തുന്നത്. ഇപ്പോഴിത് കൃഷ്ണൻകുട്ടി പണി തുടങ്ങി സിനിമയുടെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടി തുറന്നു പറച്ചിൽ നടത്തിയത്.

ചിത്രത്തിൽ നടൻ വിജിലേഷുമായി ചെയ്ത ചുംബനരംഗത്തെ കുറിച്ചാണ് സാനിയ മനസുതുറന്നത്. ഒരു സിനിമയുടെ കഥയ്ക്ക് ആവശ്യമായി വന്നാൽ ചുംബന സീൻ ചെയ്യുന്നതിൽ തെറ്റില്ലെന്ന് നടി പറയുന്നു. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അതിന്റെ സംവിധായകനോടും തിരക്കഥാകൃത്തിനെ കുറിച്ചും അതിനോട് ചോദിച്ചിരുന്നു.

ആ കഥയ്ക്ക് അത്തരമൊരു രംഗം ആവശ്യമായി വന്നതിനാലാണ് അത് ചെയ്തത്. ഞാൻ സിനിമ തിരഞ്ഞെടുക്കുന്നതിൽ എന്റെ വീട്ടുകാർക്കും പങ്കുണ്ട്. ഇങ്ങനെയൊരു സിനിമയും അതിലെ ചുംബന രംഗവും മുന്നിൽ വന്നപ്പോൾ ഞാൻ വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നു. അവരുടെ തീരുമാനവും അറിയണമായിരുന്നു.

ആ സിനിമയ്ക്ക് അത്തരമൊരു രംഗം ഒഴിച്ചുകൂടാനാവാത്തതാണെങ്കിൽ ഒരു നടിയെന്ന നിലയിൽ അങ്ങനെ ചെയ്യുന്നതിൽ പ്രശ്നമില്ലെന്ന് വീട്ടുകാരും പറഞ്ഞുവെന്നും സാനിയ പറയുന്നു. ചുംബന രംഗത്തിൽ എനിക്കൊപ്പം അഭിനയിച്ച വിജിലേഷേട്ടന് അത്തരമൊരു സീൻ ചെയ്യാൻ ഭയങ്കര ചമ്മലായിരുന്നു.

ആ സമയത്ത് പുളളിയുടെ കല്യാണം ഉറപ്പിച്ചത് കൊണ്ട് കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയോട് ചെയ്യാൻ പോകുന്ന ചുംബന രംഗത്തെ കുറിച്ച് പറഞ്ഞോ എന്നൊക്കെ ഞാൻ ചോദിച്ചിരുന്നു. അതൊക്കെ പറഞ്ഞിട്ടുണ്ടെന്നും സിനിമയിലെ കഥാപാത്രം ആയതുകൊണ്ട് അവൾക്ക് അതൊന്നും പ്രശ്നമില്ലെന്നും വിജിലേഷേട്ടൻ എന്നോട് പറഞ്ഞത്.

ട്രെയിലർ വന്നപ്പോൾ അതിൽ ചുംബനരംഗം ആഡ് ചെയ്തിട്ടുണ്ടെന്ന് വിജിലേഷട്ടനോട് പറഞ്ഞപ്പോൾ പുളളി ഞെട്ടി. പിന്നീട് കല്യാണം ഒക്കെ കഴിഞ്ഞു. എന്തായാലും എന്നെ കല്യാണം വിളിച്ചിട്ടില്ല. ഇതിന്റെ പേരിൽ അവിടെ നിന്ന് ഇടികിട്ടി കാണുമോ എന്നൊന്നും അറിയില്ലെന്നും സാനിയ പറയുന്നു.

Advertisement