ഞാൻ വഞ്ചിക്കപ്പെട്ടു, തൃശൂരിലുള്ള ഒരു സ്ത്രീയുമായി ആദിത്യന് രഹസ്യ ബന്ധമുണ്ട്, അവർ ഗർഭിണിയാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി

275

കലോൽസവരംഗത്ത് നിന്നുമെത്തി പിന്നീട് സിനിമയിലും സീരിയലിലും തിളങ്ങിയ താരമാണ് അമ്പിളി ദേവി. മലയാളത്തിന്റെ ഹിറ്റ് മേക്കർ വിനയൻ സംവിധാനം ചെയ്ത മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിനിസ്‌ക്രീനിലും തിളങ്ങിയ അമ്പിളി ദേവി നിരവധി ആരാധകരെയും സമ്പാദിച്ചിരുന്നു.

മികച്ച ഒരു നർത്തകി കൂടിയായ അമ്പിളി ദേവി സിനിമാ സീരിയൽ താരം ആദിത്യനെയാണ് അവിവാഹം കഴിച്ചിരിക്കുന്നത്. മിനിസ്‌ക്രീനിലെ സീത എന്ന പരമ്പരയിൽ നിന്നും ആരംഭിച്ച ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്തുകയായിരുന്നു അമ്പിളി ദേവിയും ആദിത്യനും. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു ഇത്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിന് ശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്

Advertisements

എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ഇവരുടെ ബന്ധത്തിൽ എന്തോ പ്രശ്‌നങ്ങൾ ഉണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആദിത്യനുമായുള്ള വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് അമ്പിളി ദേവി. നിയമപരമായി ഇപ്പോഴും താൻ തന്നെയാണ് ആദിത്യന്റെ ഭാര്യയെന്നും ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒരു രണ്ടാം വിവാഹത്തിനു മുതിർന്നതെന്നും നടി അമ്പിളി ദേവി മനോരമ ഓൺലൈനോട് പറയുന്നു.

അതേ സമയം ആദിത്യനിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും തെളിവുകൾ എല്ലാം തന്റെ കയ്യിൽ ഉണ്ടെന്നും അമ്പിളി ദേവി പറയുന്നു.

കഴിഞ്ഞ ദിവസമാണ് അമ്പിളി ദേവി മഴയെത്തു മുൻപേ എന്ന സിനിമയിലെ കഥയറിയാതെ സൂര്യൻ തങ്കതാമരയെ കൈവെടിഞ്ഞോ എന്ന് തുടങ്ങുന്ന പാട്ട് ജീവിതം എന്ന പേരിൽ ഷെയർചെയ്തത്. ഭർത്താവ് ആദിത്യൻ ജയനുമായുള്ള വിവാഹ ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചു എന്ന ഊഹാപോഹങ്ങൾ അടിവരയിടുന്നതായിരുന്നു ഇത്. ഇപ്പോൾ നടൻ ആദിത്യൻ ജയനുമായുള്ള വിവാഹ ബന്ധത്തിൽ എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അമ്പിളി ദേവി.

ആദിത്യൻ ഇപ്പോൾ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ്. താൻ വിവാഹമോചനം കൊടുക്കണം എന്നാണ് ആവശ്യം. ആ സ്ത്രീ ഗർഭിണിയാണ്. ഇക്കാര്യം പുറത്തു പറയുന്നതിൽ അവർക്ക് പ്രശ്നമുണ്ട്. തനിക്ക് ഭീഷണി ഉണ്ടെന്നും അമ്പിളി ദേവി പറയുന്നു. അമ്പിളി ദേവിയുടെ വാക്കുകൾ ഇങ്ങനെ:

ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് താനും ആദിത്യനും വിവാഹിതരായത്. താൻ ഗർഭിണിയാകുന്നത് വരെ സന്തോഷകരമായിരുന്നു ജീവിതം. എന്നാൽ കഴിഞ്ഞ 16 മാസമായി ആദിത്യൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. പ്രസവം കഴിഞ്ഞ സമയത്ത് ആദിത്യൻ തന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു.

തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ മാർച്ചിലാണ് റിലേഷന്റെ കാര്യം അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ എന്ന് അമ്പിളി പറയുന്നു. ആ സ്ത്രീ ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ താൻ വിശ്വസിച്ചില്ല.

എന്നാൽ ഈയടുത്ത കാലത്ത് പലരും തന്നെ വിളിച്ച് കൺഗ്രാറ്റ്സ് വീണ്ടും പ്രെഗ്നന്റ് ആയല്ലേ എന്ന് പറഞ്ഞു. ആദിത്യന്റെ ഫേസ്ബുക്ക് കവർ ഫോട്ടോ ഒരു സ്‌കാനിങ് ചിത്രമാണെന്ന് അവർ പറഞ്ഞാണ് അറിയുന്നത്. വേറെ അക്കൗണ്ടിൽ നിന്നും നോക്കിയപ്പോൾ അത് സത്യമാണെന്ന് തെളിഞ്ഞു. ആ പെൺകുട്ടിയുടെ പ്രൊഫൈലും ഈ സ്‌കാനിങ് ചിത്രമാണ്.

ആ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ, ഇത് രഹസ്യ ബന്ധമല്ല, തൃശൂർ എല്ലാവർക്കും അറിയാം എന്നാണ് ആദിത്യൻ പറഞ്ഞത്. വിവാഹമോചനം പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഇനി തന്റെ കൂടെ ജീവിക്കാനാവില്ലെന്ന് ആദിത്യൻ തീർത്തു പറഞ്ഞു. ആ സ്ത്രീ അവരുടെ ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. അവർ തന്നെ അപായപ്പെടുത്തുമോ എന്ന് പേടിയുണ്ട്.

പ്രായമായ തന്റെ മാതാപിതാക്കളെയും തന്നെയും ഉപദ്രവിക്കും എന്ന ഭീഷണിയുണ്ട്. കഴിഞ്ഞ രണ്ടു മാസമായി താൻ വല്ലാത്ത മാനസികാവസ്ഥയിലാണ്. ഇപ്പോൾ സംസാരിക്കാൻ പോലും പേടിയാണ്. ആദിത്യൻ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ടെന്നും അമ്പിളി ദേവി പറയുന്നു.

Advertisement