ബാബു ആന്റണിയുടെ ‘ചന്ത’ രണ്ടാം ഭാഗം വരുന്നു, വീണ്ടും സുൽത്താനാകാൻ ഒരുങ്ങി ആക്ഷൻ ഹീറോ

204

വില്ലനായി എത്തി മലയാള സിനിമയിലെ ആക്ഷൻ ഹീറോയായി മാറിയ താരമാണ് ബാബു ആന്റണി. ഭരതൻ സംവിധാനം ചെയ്ത് 1986ൽ ചിലമ്പ് എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം അഭിനയത്തിന്റെ ആദ്യ കാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി മാറിയ ബാബു ആന്റണി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പർ താരങ്ങളുടേയും സിനിമകളിലെ വില്ലനായിട്ടുണ്ട്.

Advertisements

മലയാളത്തിന് പിന്നാലെ തെന്നിന്ത്യൻ ഭാഷകളിലും സജീവം ആയിരുന്നു ബാബു ആന്റണി. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. 1995ൽ സുനിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചന്ത സിനിമ ബാബു ആന്റണിയുടെ സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയിരുന്നുവെന്ന് തന്നെ പറയാം.

Also Read
മുടി പറ്റെ വെട്ടണമെന്ന് സംവിധായകൻ, പറ്റില്ലെന്ന് മമ്മൂട്ടി, മെഗാസ്റ്റാറിന്റെ വാശിയിൽ സിനിമ മുടങ്ങുമെന്ന് വിഷമിച്ച് അണിയറക്കാർ, പിന്നെ സംഭവിച്ചത് ഇങ്ങനെ

വില്ലനിൽ നിന്നും നായകനിലേക്ക് ബാബു ആന്റണി എത്തിയത് ചന്തയിലെ സുൽത്താൻ എന്ന കഥാപാത്രത്തിൽ കൂടി ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന് അറിയിക്കുകയാണ് ബാബു ആന്റണി.

ചന്തയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്നും. സംവിധായകനുമായി ആദ്യ റൗണ്ട് ചർച്ചകൾ കഴിഞ്ഞു എന്നും ബാബു ആന്റണി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. നിങ്ങളിൽ പലരും ചോദിച്ചതിന് ഉത്തരം നൽകുന്നു.

സുൽത്താൻ റീലോഡിങ്ങ് ചന്ത 2 ഒരുങ്ങുന്നു. ഇന്നലെ കൊച്ചിയിൽ വെച്ച് സംവിധായകൻ സുനിലുമായി ആദ്യ റൗണ്ട് ചർച്ച നടന്നു, ബാബു ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

കോഴിക്കോട് വലിയങ്ങാടിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചന്തയുടെ തിരക്കഥ ഒരുക്കിയത് റോബിൻ തിരുമല ആയിരുന്നു. മോഹിനി ആയിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. അതേസമയം ബാബു ആന്റണിയെ നായകൻ ആക്കി സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന പവർ സ്റ്റാർ അണിയറയിൽ ഒരുങ്ങുകയാണ്.

Also Read
മഞ്ഞുരുകും കാലത്തിലെ രത്‌നമ്മ, ഭ്രമണത്തിലെ അനീറ്റ എന്നീ കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ലാവണ്യ നായരുടെ യഥാർത്ഥ ജീവിതം ഇങ്ങനെ!

ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കന്നഡ യുവ താരം ശ്രേയസ് കെ മഞ്ജുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

Advertisement