മഞ്ഞുരുകും കാലത്തിലെ രത്‌നമ്മ, ഭ്രമണത്തിലെ അനീറ്റ, പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ലാവണ്യ നായരുടെ യഥാർത്ഥ ജീവിതം ഇങ്ങനെ!

494

മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ചെയ്ത ഭ്രമണം എന്ന പരമ്പര മലയാളികൾക് ഒരിക്കലും മറക്കാൻ കഴിയില്ല. ആകസ്മികമായ കഥാ സന്ദർഭങ്ങളിലൂടെ ആരാധകരെ പിടിച്ചിരുത്തിയ ചുരുക്കം ചില പരമ്പരകളിൽ ഒന്നായിരുന്നു ഭ്രമണം. ഭ്രമണത്തിലെ ഒരു പ്രധാന കഥാപാത്രമാണ് അനിറ്റ. ആരാധകരുടെ പ്രിയപ്പെട്ട താരം ലാവണ്യ നായരാണ് അനീറ്റ എന്ന കഥാപാത്രത്തെ ഏറ്റവും മനോഹരമായി അവതരിപ്പിച്ചത്.

ജീവിതത്തിലെ നൈമിഷികമായ ചില സന്തോഷത്തിനു വേണ്ടി ഇറങ്ങിത്തിരിച്ച് ഒടുവിൽ സ്വന്തം ഭർത്താവിനും മക്കൾക്കും മുന്നിൽ ഹോം നഴ്‌സായി അഭിനയിക്കേണ്ടി വരുന്ന കഥാപാത്രത്തിന് നിരവധി ആരാധകരുണ്ട്. ഒടുവിൽ തന്റെ മകളെ പിച്ചി ചീന്താൻ വരുന്നവരോട് പ്രതികാരം ചെയ്യുന്ന കഥാപാത്രത്തെ ആരാധകരും ഏറ്റെടുത്തതാണ്. മഞ്ഞുരുകും കാലം എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലെ രത്‌നമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും ലാവണ്യ നായർ തന്നെയായിരുന്നു.

Advertisements

ALSO READ

അവന്റെ മ ര ണശേഷം ഒരു ശൂന്യത ആയിരുന്നു, ഇപ്പോൾ ഞാൻ ആ വീട്ടിലേക്ക് പോകാറില്ല; ഓട്ടോഗ്രാഫിലെ ശരത്തിന്റെ മ ര ണം ഉണ്ടാക്കിയ വേദയെ കുറിച്ച് സീരിയൽ താരം രഞ്ജിത്

മഞ്ഞുരുകും കാലത്തിൽ അഭിനയിക്കുമ്പോൾ ലാവണ്യ നായർ 8 മാസം ഗർഭിണിയായിരുന്നു. എങ്കിലും ആ കഥാപാത്രത്തെ ഏറ്റവും മനോഹരമായി തന്നെ താരം അവതരിപ്പിച്ചു. രത്‌നമ്മ എന്ന കഥാപാത്രത്തെ പേടിയോടെയും ദേഷ്യത്തോടെയുമായിരുന്നു മലയാളികൾ നോക്കി കണ്ടിരുന്നത്. ദേ താടക വന്നു എന്നാണ് താരത്തെ കാണുമ്പോൾ പലരും പറഞ്ഞിരുന്നത്.

175 എപ്പിസോഡുകളോളം അഭിനയിച്ചതിനു ശേഷമാണ് താരം പരമ്പരയിൽ നിന്ന് പിന്മാറിയത്. തുടർന്ന് ലാവണ്യക്ക് പകരം നടി മഞ്ജു സതീഷ് രത്‌നമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തി. ദുബായിൽ ഉദ്യോഗസ്ഥനായ രാജീവാണ് ലാവണ്യയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളാണ് അന്ന് ജനിച്ചത്. മാളവിക എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നതെന്നും താരം തന്നെ പിന്നീട് ആരാധകരെ അറിയിച്ചു.

ALSO READ
എന്നോട് അങ്ങനെ ടിനി ടോം ചെയ്യുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, ആ സംഭവത്തിന് ശേഷം ടിനി ടോമിനോട് മിണ്ടാറില്ലായിരുന്നു; വെളിപ്പെടുത്തലുമായി തെസ്‌നി ഖാൻ

തിരുവനന്തപുരത്ത് ശാസ്ത്രീയ നൃത്തം പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ലാവണ്യയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അവിടെ വച്ചാണ് ശിവ മോഹൻ തമ്പി എന്ന സംവിധായകനെ പരിചയപ്പെടുന്നതും, തുടർന്ന് അദ്ദേഹം തന്റെ പരമ്പരയായ അസൂയപ്പൂക്കളിലേക്ക് താരത്തെ ക്ഷണിക്കുന്നതും.

ഒരു ഹോസ്റ്റൽ മുറിയിൽ താമസിക്കുന്ന മൂന്ന് പെൺകുട്ടികളുടെ കഥ പറഞ്ഞ പരമ്പരയായിരുന്നു അസൂയപ്പൂക്കൾ. തുടർന്ന് ഗാന്ധർവ്വ കാവ്യം എന്ന് ഹൊറർ പരമ്പരയിലും താരം അഭിനയിച്ചു. അതിനു ശേഷം അങ്ങാടിപാട്ട്, ചന്ദ്രോദയം, ഒരു പെണ്ണിന്റെ കഥ തുടങ്ങി നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ലാവണ്യക്ക് കഴിഞ്ഞു.

ALSO READ
വീട്ടിൽ അമ്മ കല്യാണ കാര്യത്തെക്കുറിച്ച് ഒക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്, ഒരാളെ കണ്ടുമുട്ടി ഇഷ്ടപ്പെട്ടു വിവാഹം ചെയ്യുന്നതാണ് താല്പര്യം; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

അഭിനയത്തോടൊപ്പം തന്നെ നൃത്ത പരിപാടികളും താരം ചെയ്യുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന നൃത്ത രൂപങ്ങൾ. സിനിമയിൽ അഭിനയിക്കണമെന്ന് അതിയായ മോഹമുണ്ടെങ്കിലും നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമേ അഭിനയിക്കൂ എന്ന നിലപാടിലാണ് ലാവണ്യ നായർ.

ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ഇതിനോടകം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറാൻ ലാവണ്യക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ മകളുടെ കുസൃതികളും ഇപ്പോൾ താരത്തിന് സന്തോഷം നൽകുന്നതാണെന്ന് താരം പറയുന്നുണ്ട്.

 

Advertisement