Home Entertainment

നീ എന്റെ മക്കളുടെ ഡേറ്റ് ചോദിച്ചു വരുന്ന കാലം വരും ഷാജി കൈലാസേ എന്ന് സുകുവേട്ടൻ അന്ന് പറഞ്ഞു: വെളിപ്പെടുത്തലുമായി മല്ലികാ സുകുമാരൻ

19194

വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗത്ത് സജീവമായി നിലനിൽക്കുന്ന താരമാണ് നടി മല്ലികാ സുകുമാരൻ. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മല്ലിക സുകുമാരൻ മാറിയിരുന്ന.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. ഭർത്താവ് സുകുമാരനിൽ തുടങ്ങി മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയവരാണ്. സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങളായെങ്കിലും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ.

Advertisements

തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. തന്റെ മക്കൾ സിനിമയിലെത്തുമെന്ന് ഭർത്താവ് സുകുമാരൻ നേരത്തെ തന്നെ പ്രവചിച്ചിരുന്നുവെന്ന് സൂചിപ്പിക്കുകയാണ് മല്ലിക സുകുമാരൻ.

Also Read
വീട്ടിൽ ദാരിദ്ര്യം, അയൽവാസിയായ അധ്യാപകനുമായി പ്രണയം, കുടുംബം പട്ടിണിയാകും എന്നതുകൊണ്ട് ഞാൻ കല്യാണം കഴിച്ച് പോകുന്നത് ഇഷ്ടമില്ലാത്ത അച്ഛനും അമ്മയും: ജീവിതം പറഞ്ഞ് കാലടി ഓമന

ഇന്ദ്രജിത്തും പൃഥ്വിരാജും തിരുവനന്തപുരത്തെ സൈനിക് സ്‌കൂളിലാണ് പഠിച്ചത്. നന്നായി പഠിക്കുന്നതിന് പ്പം കലാപരമായ നിരവധി കഴിവുകളും അവർക്കുണ്ടായിരുന്നു. സ്‌കൂളിലെ മിക്ക പരിപാടികളിലും അവർ പങ്കെടുത്തിരുന്നു. ഒരിക്കൽ സ്‌കൂൾ ആനിവേഴ്‌സറിയ്ക്ക് ഞാനും സുകുവേട്ടനും കൂടി അവരുടെ ഒരു പരിപാടി കാണാൻ പോയി.

അന്ന് ഞങ്ങൾ പൃഥ്വിരാജിന്റെ ഒരു നാടകമാണ് കണ്ടത്. ആ നാടകം സ്വന്തമായെഴുതി സംവിധാനം ചെയ്ത് അവൻ തന്നെ അഭിനയിച്ചു ഞങ്ങൾക്ക് കാണിച്ചുതന്നു. ഇന്ദ്രനും പാട്ടും അഭിനയവുമൊക്കെ അന്നേ ഉണ്ടായിരുന്നു. രണ്ടുപേരും സ്‌കൂളിലെ സകലകലാ വല്ലഭരായിരുന്നു എന്നു വേണമെങ്കിൽ പറയാം.

ആ സമയത്ത് തന്നെ സുകുവേട്ടൻ മക്കൾ രണ്ടുപേരും സിനിമാഭിനയത്തിലേക്ക് വരുമെന്ന് പറയുമായിരുന്നു. സംവിധായകൻ ഷാജി കൈലാസിനെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ഷാജിയോട് തനിക്ക് വില്ലൻ വേഷങ്ങൾ തരുന്നതിനെക്കുറിച്ചൊക്കെ തമാശയായി സംസാരിക്കുമായിരുന്നു. ഒരിക്കൽ നീ മക്കളുടെ ഡേറ്റ് ചോദിച്ചുവരുന്ന കാലം ഉണ്ടാകുമെന്ന് അന്നേ ഷാജിയോട് പറഞ്ഞിട്ടുണ്ടായിരുന്നു.

അത് അതുപോലെ തന്നെ സംഭവിച്ചു. രാജു ഷാജി കൈലാസിന്റെ സിനിമകളിൽ അഭിനയിച്ചു. സുകുമാരന് ഇതുപോലെ പല കാര്യങ്ങളും മുൻകൂട്ടി കാണാൻ കഴിവുണ്ടായിരുന്നുവെന്ന് പറയുകയാണ് മല്ലിക. അതേ സമംയം പൃഥ്വിയുടെ മകൾ അലംകൃതയെകുറിച്ചും മല്ലിക സുകുമാരൻ വാചാലയായി. അലംകൃതയെന്ന അല്ലി മിടുമിടുക്കിയാണെന്ന് മല്ലിക പറയുന്നു.

Also Read
അതിന് ശേഷം ആണ് ഗർഭിണിയാണോ എന്ന് ചോദിച്ച് തുടങ്ങിയത്, യൂട്യൂബിൽ നിന്നും നിസാര വരുമാനമാണ് ലഭിക്കുന്നത്: ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി ആലീസും സജിനും

അവൾ നന്നായി വരയ്ക്കുകയും എഴുതുകയുമൊക്കെ ചെയ്യും. അവളുടെ പ്രായത്തിനേക്കാൾ മുതിർന്ന ഒരു സംസാരമാണ് മിക്കപ്പോഴും. അടുത്തിടെ എന്റെ പിറന്നാളിന് എനിക്കൊരു ചിത്രം വരച്ചാണ് അവൾ പിറന്നാൾ ആശംസിച്ചത്. അതൊക്കെ വലിയ സന്തോഷമാണ്.

ആ ചിത്രം ഞാൻ ഫ്രെയിം ചെയ്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പണ്ട് രാജുവും ഇന്ദ്രനും ഇതേ സ്വഭവാം ഉള്ളവരായിരുന്നു. എഴുതാനും വായിക്കാനും അവരെ ചെറുപ്പം മുതൽ സുകുവേട്ടൻ ശീലിപ്പിച്ചിരുന്നു. യാത്രാവിവരണങ്ങളും വിശേഷങ്ങളും ഒക്കെ എഴുതാൻ അവർക്കും താത്പര്യമായിരുന്നു.

അല്ലി അങ്ങനെയാണ്. ഒന്നും പറഞ്ഞില്ലെങ്കിലും അവൾ എഴുതും. അറിയാനുള്ള ആഗ്രഹവും വലിയ ചിന്തകളുമൊക്കെ ഇപ്പോഴേ അവൾക്കുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു.

Advertisement