ഒറ്റയ്ക്കിരുന്ന് കരയും, ശരീരം വല്ലാതെ മെലിഞ്ഞു, ഉറക്കമില്ലാത്ത രാത്രികളിലൂടെയായിരുന്നു കടന്നുപോയിരുന്നത്, ആ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ശിവദ

295

മലയാളി സൗന്ദര്യമെന്നും നാടൻ പെൺകുട്ടിയെന്നുമൊക്കെ വിളിക്കാൻ പറ്റിയ താരസുന്ദരിയാണ് ശിവദ നായർ. മലയാളത്തിന്റെ പ്രിയനടികൂടിയാണ് ശിവദ. നടൻ മുരളീകൃഷ്ണനാണ് താരത്തിന്റെ ജീവിത പങ്കാളി. അടുത്തിടെ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥിയായി മകൾ അരുന്ധതിയും എത്തി. സിനിമയിലും ആൽബങ്ങളിലൂടെയാണ് ശിവദ കേരളത്തിൽ തരംഗമുണ്ടാക്കുന്നത്. പിന്നീട് നായികയായി മാറി. ജയസൂര്യ നായകനായിട്ടെത്തിയ സു സു സുധി വാത്മീകം എന്ന സിനിമയിലൂടെയാണ് ശിവദ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അഭിനേതാവായ മുരളീകൃഷ്ണനെയായിരുന്നു ശിവദ വിവാഹം ചെയ്തത്. രഘുവിന്റെ സ്വന്തം റസിയ, സെക്കൻഡ് ഷോ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതനായി മാറിയ താരമാണ് മുരളീകൃഷ്ണൻ. വിവാഹ ശേഷവും ശിവദ അഭിനയരംഗത്ത് സജീവമാണ്. മകളോടൊപ്പം വ്യായാമം ചെയ്യുന്ന താരത്തിന്റെ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. മകളായ അരുന്ധതിയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. പ്രസവ ശേഷമുള്ള പോസ്റ്റ്പാർട്ടം ഡിപ്രഷൻ അതിജീവിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ശിവദ മനസ്സുതുറന്നത്.

Advertisements

സിനിമയും ഡാൻസും യാത്രകളുമൊക്കെയായി തിരക്കേറിയ ജീവിതമായിരുന്നു. അതിനിടയിലാണ് കുഞ്ഞതിഥിയെ വരവേൽക്കാനായുള്ള തയാറെടുപ്പുകൾ തുടങ്ങിയത്. ജോലിക്ക് പോവാതെ വീട്ടിലിരുന്ന സമയത്ത്, എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ ആഗ്രഹിക്കുന്നതു പോലെ കാര്യങ്ങളെല്ലാം ഇനി ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന് തിരിച്ചറിഞ്ഞു. ആ സമയത്ത് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നു.

അമ്മയാവാനുള്ള തയാറെടുപ്പിൽ എപ്പോഴും സന്തോഷവതിയായിരിക്കാനും ശ്രമിച്ചു. ഇടയ്ക്ക് മൂഡ് മാറുമ്പോൾ ഒറ്റയ്ക്കിരുന്ന് കരയും. ഭക്ഷണം കഴിക്കാൻ പറ്റാത്തതിനാൽ ശരീരം വല്ലാതെ മെലിഞ്ഞു. യോഗയും മെഡിറ്റേഷനുമൊക്കെ ചെയ്യുമായിരുന്നു. ധാരാളം പാട്ടുകളും കേൾക്കാറുണ്ടായിരുന്നു. ആ സമയം സിനിമയിൽ ചില അവസരങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞില്ല. ലൂസിഫറിൽ അഭിനയിച്ചത് ഗർഭിണിയായിരിക്കുമ്പോഴായിരുന്നു.

രണ്ട് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ. പ്രസവ ശേഷം, കുഞ്ഞ് കരയുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു. ഉറക്കമില്ലാത്ത രാത്രികളിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അതിരാവിലെയൊക്കെ അവളെ കയ്യിലെടുത്ത് ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഉറക്കമില്ലായ്മയും ക്ഷീണവുമൊക്കെയായി ആ സമയത്ത് വല്ലാത്ത അവസ്ഥയിലായിരുന്നു. അമ്മയും മുരളിയുമൊക്കെ ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

പ്രസവശേഷം തടി കൂടിയില്ല. അത്തരത്തിൽ പേടിയുണ്ടെങ്കിലാണ് ഭാരം കൂടുകയെന്നും ശിവദ പറയുന്നു. പ്രസവം കഴിഞ്ഞ് മൂന്നാം മാസം അഭിനയിക്കാൻ പോയി. അമ്മയാണ് ആ സമയത്ത് മകളുടെ കാര്യങ്ങൾ നോക്കിയത്. അങ്ങനെയാണ് വീണ്ടും അഭിനയിക്കാൻ തുടങ്ങിയതെന്നും ശിവദ പറയുന്നു.

തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലാണ് ശിവദയുടെ ജനനം. തമിഴ്- മലയാളം ചലചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.അഞ്ചാംവയസ്സിൽ ശിവദയുടെ കുടുംബം തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ അങ്കമാലിയിലേക്ക് താമസം മാറ്റി. വിശ്വജോതി സിഎംഐ പബ്ലിക് സ്‌കൂൾ , ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനയറിങ്ങ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.

2009ൽ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമാലോകത്തേക്ക് കടന്നു വരുന്നത്.ആ ചിത്രത്തിനു ശേഷം ശിവദ ഏറെ കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു.പിന്നീട് 2011ൽ ഫാസിൽ ചിത്രമായ ലിവിങ്ങ് ടു ഗെദർ ന്നെ ചിത്രത്തലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.അതിനുശേഷം തമിഴ്സിനിമകളിൽ ആഭിനയിച്ചു.2015ൽ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിൽ പ്രധാനപെട്ട കഥാപാത്രത്ത അവതരിപ്പിച്ചത് ശിവദയായിരുന്നു.ചിത്രത്തിലെ അഭിനയം മികച്ചതായിരുന്നു.സീറോ, ഇടി, ലക്ഷ്യം, അച്ചായൻസ്, വല്ലവനക്കും വല്ലവൻ, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ.

Advertisement