സണ്ണി ലിയേണിയുടെ നായകനായി ശ്രീശാന്ത്, ചിത്രം ഒരുങ്ങുന്നത് ബോളിവുഡിൽ, സന്തോഷത്തിൽ ആരാധകർ

38

മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരവും നടനും ബിജെപി നേതാവുമാണ് ശ്രീശാന്ത്. മുൻ ഇന്ത്യൻ ഫാസ്റ്റ് ബോളറായ ശ്രീശാന്ത് ഇപ്പോൾ അഭിനയവും രാഷ്ട്രീയവും ഒക്കെയായി നടക്കുകയാണ്. ഇതിനോടകം ചുരുക്കം ചില സിനിമകളിൽ ശ്രീശാന്ത് അഭിനയിച്ചു കഴിഞ്ഞു.

ആർ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന പട്ടാ എന്ന ബോളിവുഡ് ചിത്രത്തിൽ ശ്രീശാന്ത് കേന്ദ്ര കഥാപാത്രമാവുന്നു എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ബോളിവുഡ് താരം സണ്ണി ലിയോൺ നായികാ വേഷം ചെയ്യുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

Advertisements

Also Read
തന്റെ മക്കൾ സിനിമയിൽ എത്താതെ പോയത് ഭാര്യ കാരണം: തുറന്നു പറഞ്ഞ് നടൻ ജഗദീഷ്

ഒരു സിബിഐ ഓഫീസറിന്റെ വേഷമാണ് ശ്രീശാന്ത് ചിത്രത്തിൽ ചെയ്യുന്നത്. കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രം അവതരിപ്പിക്കാൻ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിന് സണ്ണി ലിയോണായിരിക്കും മികച്ച താരം എന്ന് തോന്നിയതിനാലാണ് അവരെ കാസ്റ്റ് ചെയ്തതെന്നാണ് സംവിധായകൻ ആർ രാധാകൃഷ്ണൻ പറയുന്നത്.

ഒരു എക്‌സ്പിരിമെന്റൽ പൊളിറ്റിക്കൽ ത്രില്ലറാണ് പട്ടാ. ചിത്രത്തിൽ ശ്രീശാന്ത് സിബിഐ ഓഫീസറിന്റെ വേഷമാണ് ചെയ്യുന്നത്. കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോൾ അദ്ദേഹം അഭിനയിച്ച് കാണിച്ച രീതി തനിക്ക് ഇഷ്ടപ്പെട്ടുവെന്നാണ് സംവിധായകൻ രാധാകൃഷ്ണൻ പറഞ്ഞത്.

Also Read
ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് സാന്ത്വനത്തിലെ ഹരി ഗിരീഷ് നമ്പ്യാർ; ആശംസയുമായി ആരാധകരും സഹ താരങ്ങളും

കഥാപാത്രത്തെ നല്ല രീതിയിൽ സ്‌ക്രീനിലെത്തിക്കാൻ ശ്രീശാന്തിന് സാധിക്കുമെന്നാണ് സംവിധായകന്റെ വിശ്വാസം. സുരേഷ് പീറ്ററാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ശ്രീധറാണ് കോറിയോഗ്രഫർ. പ്രകാശ് കുട്ടി ഛായാഗ്രഹണം നിർവ്വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പിൻവലിച്ചാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാനാണ് തീരുമാനം.

Advertisement