അച്ഛാ എന്ന് വിളിക്കുന്നതിന് പകരം സ്വന്തം മകൾ വിളിക്കുന്നത് അങ്കിളെന്ന്: തന്റെ ഒരു ഗതികേടിനെ കുറിച്ച് സങ്കടത്തോടെ സഞ്ജയ് ദത്ത്

241

ഒരുകാലത്ത് ബോളിവൂഡിൽ വമ്പൻ ഹിറ്റ് സിനിമകൾ ഒരുക്കുന്ന സൂപ്പർ നടനായിരുന്നു സൂപ്പർസ്റ്റാർ സഞ്ജയ് ദത്ത്. സാജൻ, സദഖ്, ഖൽനായക് തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമഖലിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറി സഞ്ജയ് ദത്ത്. അതേ സമയം എന്നും വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നടൻ കൂടിയാണ് സഞ്ജയ് ദത്ത്. ഇതിനിടെ അദ്ദേഹത്തിന്റെ ജീവിതകഥ പറഞ്ഞ സിനിമയായ സഞ്ജുവിൽ ഒട്ടു മിക്ക വിവാദങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

സഞ്ജുവിന്റെ വ്യക്തിജീവിതത്തെ വിവാദത്തിലേക്ക് കൊണ്ടു ചെന്ന് എത്തിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു റിച്ച ശർമ്മയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ പൂജയ്ക്ക് ഇടെയായിരുന്നു ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. എന്നാൽ അന്ന് പരസ്പരം കാര്യമായ സംസാരമൊന്നും നടന്നിരുന്നില്ല.

Advertisements

എന്നാൽ മാസികളിലേയും മറ്റും റിച്ചയുടെ ചിത്രങ്ങൾ കണ്ട് സഞ്ജയ്ക്ക് റിച്ചയോട് പ്രണയം തോന്നിയിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ പറയുന്നത്. തുടർന്ന് റിച്ചയുടെ ഇഷ്ടം നേടാൻ പലവഴിയും സഞ്ജയ് നോക്കിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഒടുവിൽ റിച്ചയുടെ മനസിലും സഞ്ജയ് ദത്തിനോട് പ്രണയം തോന്നി. പിന്നീട് റിച്ചയുടെ മാതാപിതാക്കളുടെ സമ്മതം വാങ്ങിയ സഞ്ജയ് 1987 ൽ റിച്ചയെ വിവാഹം കഴിക്കുകയായിരുന്നു.

Also Read
ശ്വാസകോശവും ഹൃദയവും തകരാറിലായി, നടത്തിയത് എക്‌മോ ചികിത്സ, അബോധവസ്ഥയിലായിരുന്ന 95 ദിവസവും ഒരു കുഞ്ഞിനെപോലെ നോക്കി മീന, എന്നിട്ടും: ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ച് തകർന്ന് താരം

ഇരുവർക്കും ഒരു മകൾ ജനിച്ചു. തൃഷാല ദത്ത് ആണ് ഇരുവരുടേയും മകൾ. എന്നാൽ വിധി അവർക്ക് എതിരായിരുന്നു. റിച്ചയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചു. ഇതോടെ ചികിത്സയ്ക്കായി റിച്ച യുഎസിലേക്ക് താമസം മാറി. സഞ്ജയ് ആകട്ടെ ഇന്ത്യയിൽ നിന്നും യുഎസിലേക്കും തിരിച്ചും യാത്ര ചെയ്തു കൊണ്ടിരുന്നു.

ഇതിനിടെയായിരുന്നു സഞ്ജയ് ദത്തും നടി മാധുരി ദിക്ഷിതും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത പ്രചരിക്കുന്നത്. പിന്നാലെ റിച്ച മകളേയും കൂട്ടി മുംബൈയിലേക്ക് എത്തി. ഒരു അഭിമുഖത്തിൽ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ചും മകൾ തന്നെ അച്ഛൻ എന്നതിന് പകരം അങ്കിൾ എന്ന് വിളിക്കുന്നതിനെ കറിച്ചുമെല്ലാം സഞ്ജയ് ദത്ത് തുറന്നു പറയുന്നുണ്ട്.

എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഞാൻ റിച്ചയോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ഞാൻ അരികിലില്ലെങ്കിലും എന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്റെ മകളുടെ മനസിൽ ജീവനോടെ നിലനിർത്തേണ്ടത് റിച്ചയുടെ കടമയല്ലേ. നേരേതിരിച്ച് ഞാനായിരുന്നു നിന്റെ സ്ഥാനത്തെങ്കിൽ എന്നും നിന്റെ ഓർമ്മകൾ നിലനിർത്താൻ ശ്രമിച്ചേനെ.

പക്ഷെ അവൾ അത് ചെയ്തില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റിച്ചയുടെ മാതാപിതാക്കളോടും സഞ്ജയ് ദത്തിന് ദേഷ്യം തോന്നിയിരുന്നു. എനിക്കോർമ്മയുണ്ട്. റിച്ച ആശുപത്രി കിടക്കയിലായിരുന്നു. അവളുടെ മാതാപിതാക്കൾ എന്നോട് തൃഷാലയുടെ കാര്യം എങ്ങനെയാണെന്നായിരുന്നു ചോദിച്ചത്. എന്ത് കാര്യമെന്ന് ഞാൻ ചോദിച്ചു. അവർക്ക് അവളെ തങ്ങളുടെ കൂടെ നിർത്തണമായിരുന്നു.

Also Read
മകൾ പത്ത് ആൺമക്കൾക്ക് തുല്യം; മകളെ മോനേ എന്നും വിളിക്കാം, അതുകൊണ്ടാണ് പെൺമക്കൾ സവിശേഷമെന്ന് ഡോട്ടേഴ്സ് വീക്കിൽ നടി ഊർമിള ഉണ്ണി

നിങ്ങളെന്താണ് പറയുന്നത്, റിച്ച ഇപ്പോഴും ജീവനോടെയുണ്ട്. അവൾ മരിച്ചിട്ടില്ല. ഇതിനിടെയാണോ നിങ്ങൾ മകളുടെ കാര്യത്തിൽ തീരുമാനമാക്കുന്നത് എന്നു ഞാൻ ചോദിച്ചു അദ്ദേഹം പറയുന്നു. എനിക്ക് അടിയുണ്ടാക്കാൻ വയ്യ, ക്ഷീണിച്ചിരിക്കുകയാണ്. മകളുടെ കസ്റ്റഡി വേണ്ട, പക്ഷെ അവളെ കാണാനുള്ള അവകാശം തരണമെന്നും താൻ പറഞ്ഞുവെന്നും താരം പറയുന്നു. എനിക്ക് സങ്കടം തോന്നി പക്ഷെ എനിക്കുറപ്പാണ് വളർന്ന് വലുതാകുമ്പോൾ എന്നെങ്കിലും അവൾ തന്റെ അമ്മയോട് ചോദിക്കും എന്റെ അച്ഛൻ എവിടെ എന്ന്.

അന്ന് ഞാൻ അവൾക്ക് അരികിലെത്തും. അന്നും ഞാൻ റിച്ചയുടെ അരികിലേക്ക് പോവില്ലെന്നും സഞ്ജയ് പറഞ്ഞിരുന്നു. 1996 ൽ റിച്ച മ, രണ ത്തിന് കീഴങ്ങുകയായിരുന്നു. മകൾ യുഎസിൽ അമ്മയുടെ കുടുംബത്തോടൊപ്പം വളർന്നു. പിന്നീട് 1998 ൽ റിയ പിള്ളയെ സഞ്ജയ് ദത്ത് വിവാഹം കഴിച്ചുവെങ്കിലും 2008 ൽ ഈ ബന്ധം അവസാനിച്ചു. ആ വർഷം തന്നെ മാന്യതയെ വിവാഹം കഴിക്കുകയായിരുന്നു സഞ്ജയ് ദത്ത്. രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്.

Advertisement