ആദ്യ രാത്രി തന്നെ പുറത്തിറങ്ങിയിട്ട് സെൽഫി എടുത്ത് അമ്മയ്ക്ക് അയച്ച് കൊടുക്കും: എലീന പടിക്കൽ പറയുന്നു

135

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും ബിഗ്‌ബോസ് മുൻ മൽസരാർത്ഥിയുമാണ് എലീന പടിക്കൽ. ആഗസ്റ്റ് അവസാനത്തോട് കൂടി താരം വിവാഹിതയാവാൻ പോവുകയാണ്. കാമുകനായ രോഹിത്ത് പി നായരെയാണ് താരം വിവാഹം കഴിക്കുന്നത്. ബിഗ് ബോസിൽ പങ്കെടുത്തപ്പോഴാണ് താൻ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളെ കുറിച്ചും എലീന വ്യക്തമാക്കിയത്.

ഇപ്പോഴിതാ അത് തന്റെ ഒരു തന്ത്രമായിരുന്നു എന്നാണ് എലീന പറയുന്നത്. കല്യാണം കഴിഞ്ഞുള്ള പ്ലാനുകൾ എന്താണെന്ന ചോദ്യത്തിന് ആദ്യ രാത്രി തന്നെ ഞാൻ കറങ്ങാൻ പോകും. പിന്നെ എല്ലാ ദിവസവും രാത്രി കറങ്ങാൻ പോകുമെന്ന് എലീന പറയുന്നു. കൂട്ടുകാരുടെ കൂടെ ആറ് മണിക്ക് ശേഷം ഞാൻ വീട്ടിൽ നിന്ന് അധികം പുറത്തിറങ്ങിയിട്ടില്ല.

Advertisements

വൈകുന്നേരം ആറ് മണി വരെ കിടന്ന് ഉറങ്ങുക. എന്നിട്ട് പുറത്തിറങ്ങിയിട്ട് കൊഞ്ഞനം കുത്തുന്ന സെൽഫി അമ്മയ്ക്ക് അയച്ച് കൊടുക്കണമെന്ന് ഞാൻ രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്. കൂട്ടുകാരുടെ കൂടെ എവിടെ എങ്കിലും പോയാലും ആറ് മണിക്കുള്ളിൽ തിരിച്ചെത്തണം. അഞ്ചര ആവമ്പോഴേക്കും ഞാൻ ചുറ്റുവട്ടത്ത് എവിടെ എങ്കിലും എത്തും.

Also Read
തെലുങ്കിലേക്ക് കാലെടുത്ത് വച്ച് രജിഷ വിജയൻ ; അരങ്ങേറ്റം രവി തേജയുടെ നായികയായി

എല്ലാ കാര്യങ്ങളും ഓരോന്നായി പറഞ്ഞോണ്ടെ ഇരിക്കണം. എന്ന് കരുതി ഫ്രീഡം ഇല്ലെന്ന് അല്ല ഒരു പട്ടം പോലെയാണ് പറത്തി വിടും. പക്ഷേ ഇടയ്ക്ക് പുറകിൽ നിന്ന് വലിച്ചോണ്ട് ഇരിക്കും. കല്യാണം കഴിഞ്ഞാലും താൻ സജീവമായിട്ടുണ്ടാവും. വിരുന്നിനൊക്കെ പോയി ലേശം കൂടി തടിവെച്ച് വണ്ണത്തിൽ വരുമെന്നും എലീന തമാശയായി പറയുന്നു.

വിവാഹത്തിന് എന്നെ ടിപ്പിക്കൽ ഹിന്ദു വധുവിനെ പോലെ കാണാം. അത് കഴിഞ്ഞിട്ടായിരിക്കും ക്രിസ്ത്യൻ വധു ആവുക. ഒരു വിവാഹമേ ഉണ്ടാവു. മറ്റേ ലുക്കിൽ റിസപ്ഷനാണ് പ്ലാൻ ചെയ്യുന്നതെന്നും എലീന പറയുന്നു. വീട്ടുകാരുടെ സമ്മതം കിട്ടിയതോടെ നിശ്ചയം നടത്തി. ഇനി വിവാഹത്തിലേക്ക് ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു. വിവാഹശേഷം ചെയ്യാൻ പോവുന്ന കാര്യങ്ങൾ എന്തൊക്കെ ആണെന്ന് ബിഹൈൻ വുഡ്‌സിന് നൽകിയ അഭിമുഖത്തിലൂടെ എലീന പറയുകയാണ്.

എത്രയൊക്കെ പറഞ്ഞാലും ബിഗ് ബോസിനെ കുറിച്ച് അറിയാൻ ആളുകൾക്ക് ആകാംഷയാണ്. ഒന്നും പ്ലാൻ ചെയ്തത് അല്ല. ബിഗ് ബോസിലേക്കുള്ള ആദ്യ കോൾ വന്നത് എന്റെ മാതാപിതാക്കൾക്കാണ്. എലീന വരുമെന്ന് അറിയാം. നിങ്ങൾ വിടുമോ എന്നായിരുന്നു അവരോട് ചോദിച്ചത്. സീസൺ ഒന്നിൽ എന്നെ വിളിച്ചിരുന്നു. വൈൽഡ് കാർഡ് എൻട്രിയുണ്ട്. വേണമെങ്കിൽ വരാമെന്ന് പറഞ്ഞു അന്നേരം എനിക്ക് താൽപര്യം ഉണ്ടായിരുന്നു.

കാരണം അതിനുള്ളിൽ ഉള്ളവരെ ഒക്കെ എനിക്ക് അറിയാവുന്നവരാണ്. ആ സമയത്ത് ഞാനൊരു സീരിയൽ ചെയ്യുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് തിരിച്ച് വരാമെന്ന് കരുതിയാണ് ഞാൻ സമ്മതം പറഞ്ഞത്. പക്ഷേ അങ്ങനെ പെട്ടെന്ന് വരാൻ പറ്റിയേക്കില്ലെന്ന് അവർ പറഞ്ഞു. അതൊരു ക്ലാഷ് വരുമെന്ന് കരുതി വേണ്ടെന്ന് വെച്ചു. അങ്ങനെയാണ് രണ്ടാമത്തെ സീസണിലേക്ക് വിളി വന്നത്.

Also Read
താനന്ന് മാറ്റി വെച്ച റോളാണ് പിന്നീട് കാവ്യ മാധവൻ ചെയ്തത് ; വലുതയാൽ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടൻ പറയുമായിരുന്നു

ഞാൻ വേണ്ടെന്ന് വിചാരിച്ചെങ്കിലും വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം നിർബന്ധിച്ചു. രോഹിത്തിനോട് ചോദിച്ചപ്പോൾ അവനും അത് സമ്മതിച്ചു. പിന്നെ ഞാൻ വിചാരിച്ചു പ്രണയം അതിലൂടെ പറയാമെന്ന്. അങ്ങനെയത് ഫ്‌ളാഷ് ആവുമല്ലോ. അപ്പനും അമ്മയോടും ഒരു പ്രവാശ്യം പറഞ്ഞപ്പോൾ നോ പറഞ്ഞു. ബിഗ് ബോസിലൂടെ പറയുമ്പോൾ പിന്നെ അവർക്ക് വേറെ ഓപ്ഷൻ ഇല്ലല്ലോ. ഞാനവിടെ ഒരു മുപ്പതോ നാൽപതോ തവണ പറഞ്ഞിട്ടുണ്ട്. പക്ഷേ പുറത്ത് വന്നത് ഒന്നോ രണ്ടോ തവണ മാത്രമാണെന്നും താരം പറയുന്നു

Advertisement