തെലുങ്കിലേക്ക് കാലെടുത്ത് വച്ച് രജിഷ വിജയൻ ; അരങ്ങേറ്റം രവി തേജയുടെ നായികയായി

66

വളര കുറച്ച് സമയം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളും കഥാപാത്രങ്ങളും കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നടിയാണ് രജിഷ വിജയൻ. ധനുഷിന്റെ ‘കർണൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച രജിഷ തെലുങ്കിലോയ്ക്കും കാലെടുത്ത് വയ്ക്കുന്നു എന്നതാണ് പുതിയ വാർത്ത.

Also read 

Advertisements

താനന്ന് മാറ്റി വെച്ച റോളാണ് പിന്നീട് കാവ്യ മാധവൻ ചെയ്തത് ; വലുതയാൽ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടൻ പറയുമായിരുന്നു

രവി തേജ നായകനാവുന്ന ‘രാമറാവു ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് നടി ടോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നത്. ശരത് മന്ദവന സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് നടിയെ സ്വാഗതം ചെയ്തുകൊണ്ട് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തിറക്കി.

തൊട്ടുപിന്നാലെ സന്തോഷം പങ്കുവെച്ചുകൊണ്ട് താരവും രംഗത്തെത്തി. രവി തേജയ്‌ക്കൊപ്പം തെലുങ്കിലേക്ക് അരങ്ങേറുന്നതിൽ സന്തോഷമുണ്ടെന്നാണ് താരം കുറിച്ചത്.

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് രജിഷ വിജയൻ ചുവടുവെച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരം നേടി. പിന്നീട് ജോർജ്ജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, ഖോ ഖോ, ഫൈനൽസ്, ലവ് തടങ്ങിയ ചിത്രങ്ങളിലും താരം തിളങ്ങി.

Also read

ഒരുപാട് വളച്ചൊടിച്ച വാർത്തകൾ കാണുന്നുണ്ട് ; ഞാൻ മൃദുലയ്ക്ക് വേണ്ടി വാങ്ങിക്കൊടുത്ത ഫ്‌ളാറ്റല്ല അത്! വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച് മൃദ് വ

ഖൊ ഖൊ ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലിയുടെ നായികയായി നടി വീണ്ടും എത്തുന്ന ചിത്രമാണ് എല്ലാം ശരിയാകും. സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഫഹദ് നായകനാവുന്ന മലയൻകുഞ്ഞ് നടൻ കാർത്തിക്ക് ഒപ്പം സർദാർ തുടങ്ങിയ ചിത്രങ്ങളാണ് രജിഷയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

 

Advertisement