Home Entertainment

അല്ലു അർജുൻ ചിത്രത്തിൽ ജയറാമിന് ജോഡിയായി ബോളിവുഡ് താരസുന്ദരി, ചിത്രം വൈറൽ

53

മലയാളികളുടെ കുടുംബനായകൻ ജയറാം അമ്പത് ദിവസം കൊണ്ട് മെലിഞ്ഞ് കൂടുതൽ സുന്ദരനായത് കുറച്ചൊന്നുമല്ല ആരാധകരെ അമ്പരപ്പിച്ചത്. കൂടുതൽ മെലിഞ്ഞ് മസിൽമാൻ ലുക്കിൽ ചുള്ളനായുള്ള പുതിയ ഫോട്ടോ ജയറാം ഫേസ്ബുക്കിലൂടെയായിരുന്നു പങ്കുവെച്ചത്.

Advertisements

നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായത്. തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുന്റെ നായകനാകുന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ജയറാമിന്റെ പുതിയ മേക്ക്ഓവർ.

ചിത്രത്തിൽ ജയറാമിന് ജോഡിയായി എത്തുന്നത് താരസുന്ദരി തബുവാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾഅതിന് സ്ഥിരീകരണമായിരിക്കുകയാണ്.

ചിത്രത്തിന്റെ ലൊക്കേഷനിൽ തബുവിനൊപ്പമുള്ള ജയറാമിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജയറാം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രവും, അല്ലു അർജുൻ സിനിമയിൽ തബു തന്റെ ജോഡിയാകുന്നു എന്ന വിവരവും പങ്കുവെച്ചിരിക്കുന്നത്. ഏതാതയാലുംആരാധകർ ഈ വാർത്തയെയും ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

Advertisement