Home Entertainment

സാഹോയേയും ദർബാറിനേയും സയെ രാ നരസിംഹ റെഡ്ഡിയെയും മലർത്തിയടിച്ച് ദളപതി വിജയിയുടെ ബിഗിൽ

41

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ദർബാർ, ദളപതി വിജയ് നായകനായ ബിഗിൽ പ്രഭാസ് നായകനായി എത്തുന്ന സാഹോ എന്നീ ചിത്രങ്ങൽ സൗത്ത് ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.

Advertisements

ഇതിൽ ഏറ്റവും കൂടുതൽ പേര് കാത്തിരിക്കുന്ന ചിത്രമേത് എന്ന് ചോദിച്ചാൽ പറയാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഒരു തെലുങ്കു ബോക്‌സ് ഓഫീസ് വെബ്‌സൈറ്റ് നടത്തിയ പോളിൽ ഏറ്റവും കൂടുതൽ വോട്ട് നേടി മുന്നിൽ എത്തിയത് ദളപതി ചിത്രം ബിഗിൽ ആണ്.

ആന്ധ്ര ബോക്‌സ് ഓഫീസ് നടത്തിയ പോളിൽ 43 ശതമാനം പേർ പറയുന്നത് തങ്ങൾ കാത്തിരിക്കുന്നത് ദളപതിയുടെ ബിഗിലിനു വേണ്ടി ആണെന്നാണ്. അറുപതിനായിരത്തിൽ അധികം പേരാണ് ട്വിറ്ററിലൂടെ ഈ പോളിൽ പങ്കെടുത്തത്.

ഹിറ്റ് മോക്കർ ആറ്റ്‌ലി തെരി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ബിഗിൽ ദീപാവലി റിലീസ് ആയാണ് എത്തുക. ഒരു സ്‌പോർട്‌സ് ഡ്രാമ ആയി ഒരുക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് നയൻതാര ആണ്.

ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ സാഹോ എത്തുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ ചിത്രം എന്ന അവകാശവാദവുമായാണ്. ആന്ധ്ര ബോക്‌സ് ഓഫീസിൽ നടത്തിയ പോളിൽ 32 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തു എത്തിയത് സഹോ ആണ്. ഈ വരുന്ന ഓഗസ്റ്റ് മുപ്പതിന് സാഹോ ലോകം മുഴുവൻ റിലീസ് ചെയ്യും.

ചിരഞ്ജീവിയുടെ സയെ രാ നരസിംഹ റെഡ്ഡി 15 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തു എത്തിയപ്പോൾ സ്‌റ്റൈൽമന്നൻ രജനികാന്തിന്റെ ദർബാർ ആണ് നാലാം സ്ഥാനം നേടിയത്. ഒരു തെലുങ്കു സിനിമാ സൈറ്റ് നടത്തിയ പോളിലും ഒന്നാം സ്ഥാനം നേടി ദളപതി വിജയ് തന്റെ താരമൂല്യം ഒരിക്കൽ കൂടി സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണ് എന്ന് പറയാം.

ദീപാവലി റിലീസ് ആയിട്ടാണ് ദളപതി വിജയിയുടെ ബിഗിൽ എത്തുന്നത്. ഒരു ഫുഡ്‌ബോൾ കോച്ചായിട്ടാണ് വിജയ് ബിഗിലിൽ എത്തുന്നത് . കേരളത്തിന്റെ കറുത്ത മുത്ത് ഐഎം വിജയനും ഈ സിനിമയിൽ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Advertisement