ബാഡ് ബോയ്, സാഹോയിലെ പുതിയ വീഡിയോ ഗാനത്തിന് വമ്പൻ വരവേൽപ്പ്

9

ബാഹുബലിക്ക് ശേഷം യുവസൂപ്പർതാരം പ്രഭാസ് നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയിലെ പുതിയ ഗാനം പുറത്തിറങ്ങി. ബാഡ് ബോയ് എന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. പ്രഭാസിനൊപ്പം ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.

Advertisements

ബാദ്ഷായും നീതി മോഹനും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ബാദ്ഷായാണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ. ഈ മാസം 30 നാണ് ചിത്രത്തിന്റെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ റിലീസ് ചെയ്യും.

മൂന്ന് വ്യത്യസ്ത ഭാഷകളിൽ റിലീസിനെത്തുന്ന എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്. റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളിവുഡ് ആക്ഷൻ കോ ഓർഡിനേറ്റർ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. ബാഹുബലിയുടെ ആർട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകൻ.

യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമയിൽ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കർ, അരുൺ വിജയ്, മുരളി ശർമ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ആർ.ഡി. ഇല്യുമിനേഷനാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

Advertisement