പന്ത് പുറത്ത്, നാലാം നമ്പറിൽ പുതിയ താരത്തെ പ്രഖ്യാപിച്ച് രവി ശാസ്ത്രി

23

കുറച്ചു നാളുകളായയി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിടിച്ച് കുലുക്കുന്ന നാലാം നമ്പർ ബാറ്റിംഗ് പൊസിഷൻ തലവേദനയ്ക്ക് പരിഹാരവുമായി പരിശീലകൻ രവി ശാസ്ത്രി. പുതിയ താരത്തെ നാലാം നമ്പറിലേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ.

Advertisements

വെസ്റ്റിൻഡീസ് പര്യടനത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യർ ആയിരിക്കും ഇനി മുതൽ നാലാം നമ്പറിൽ കളിക്കാനിറങ്ങുക. കഴിഞ്ഞ രണ്ടുവർഷമായി തങ്ങൾ ഈ സ്ഥാനത്തേക്ക് ഒരു കളിക്കാരനെ തിരയുകയാണെന്നും ശ്രേയസ് അയ്യർ ഈ സ്ഥാനത്ത് അനുയോജ്യനാണെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശാസ്ത്രി വ്യക്തമാക്കി.

സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് വീശേണ്ടതെങ്ങിനെയെന്ന് ശ്രേയസ് പഠിച്ചുവെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. മത്സരഫലം മാറ്റിമറിക്കാവുന്ന താരമാണ് ശ്രേയസ്. വ്യത്യസ്ത ബാറ്റിംഗ് പൊസിഷനുകളിൽ സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യുന്നവരെയാണ് ടീമിന് ആവശ്യം.

വരുംമത്സരങ്ങളിൽ കൂടുതൽ യുവതാരങ്ങളെ പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ പരീക്ഷിക്കുമെന്നും ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ യുവതാരങ്ങൾക്ക് കഴിയുമെന്നും ശാസ്ത്രി വിലയിരുത്തി.

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ റിഷഭ് പന്ത് ആയിരുന്നു നാലാം നമ്പറിൽ കളിക്കാനിറങ്ങിയത്. എന്നാൽ താരം പരാജയപ്പെട്ടു. പകരം ടി20 പരമ്പരയിൽ അഞ്ചാം സ്ഥാനത്ത് കളിച്ച പന്ത് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു.

Advertisement