ആഹാരം ഉണ്ടാക്കിയാൽ ആദ്യം കൊടുക്കുന്നത് സായിയച്ഛന്, ഇത്രയും ഫോളേവേഴ്സിനെ കിട്ടിയത് അച്ഛനും അമ്മയും മൂലം: മനസ്സുതുറന്ന് ബിന്ദുപണിക്കരുടെ മകൾ കല്യാണി

1947

ഹാസ്യ തുളുംമ്പന്ന അഭിനയശൈലിയുമായി മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ബിന്ദു പണിക്കർ. സഹതാരമായും സഹോദരിയായും അമ്മ വേഷത്തിലും തിളങ്ങുന്ന ബിന്ദു പണിക്കർ മലയാള സിനിമയിലുള്ള ചുരുക്കം ചില വനിതാ ഹാസ്യതാരങ്ങളിൽ പ്രമുഖയാണ്.

സ്വഭാവനടിയായി ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയയായ ബിന്ദു പണിക്കർ ഇപ്പോഴും സിനിമയിൽ സജീവമാണ്. നടൻ സായ് കുമാറിനെ വിവാഹം കഴിച്ച് മകളുമൊത്ത് കഴിയുകയാണ് ബിന്ദു പണിക്കർ.

Advertisements

ബിന്ദു പണിക്കരുടെ മകളായ കല്യാണി ഡാൻസിൽ സജീവമാണ്. തന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവച്ച് കല്യാണി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. കല്യാണിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ക്ഷണനേരം കൈാണ്ടാണ് വൈറലായി മാറുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ കല്യാണിക്ക് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടിക് ടോകിനും ഡാൻസിനും അപ്പുറത്ത് ബിസിനസ് രംഗത്തും സജീവമാണ് ഈ താരപുത്രി. 20 വയസ്സുകാരിയായ കല്യാണിയുടെ സംരംഭമാണ് ലഷ് ബൈ കല്യാണി.

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് കല്യാണി. നിരവധി ആരാധകരാണ് കല്യാണിക്ക് ഉളളത്. ദിവസങ്ങൾക്ക് മുൻപ് കല്യാണിയുടെ ബ്രൈഡൽ ലുക്കിലെ ചിത്രങ്ങൾ വൈറലായിരുന്നു.

ഇപ്പോഴിതാ തനിക്ക് നൃത്തത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും മാതാപിതാക്കളുടെ പിന്തുണയെക്കുറിച്ചും എല്ലാം വാചാല ആയിരിക്കുകയാണ് കല്യാണി. ജാംഗോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് കല്യാണി വിശേഷങ്ങൾ പങ്കുവെച്ചത്.

ഡബ്സ്മാഷ് ചെയ്യാറുണ്ടായിരുന്നു. സ്‌കൂൾ വിട്ട് വീട്ടിലെത്തിയാൽ ഡബ്സ്മാഷ് ചെയ്യണമെന്ന ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. സുഹൃത്തുക്കളെല്ലാം സജീവമായിരുന്നു. അതിന് ശേഷം മ്യൂസിക്കലിയിലേക്ക് മാറുകയായിരുന്നു. ഒരു വീഡിയോ ചെയ്ത് 40 ലൈക്ക് കിട്ടിയാൽ സംഭവമായിരുന്നു.

ഞാനും എന്റെ സുഹൃത്തായ കൃപയുമായിരുന്നു എല്ലാം ചെയ്തോണ്ടിരുന്നത്. ഇതിനിടയിലാണ് ടിക് ടോക് വന്നത്. സാധാരണ പോലൊരു ആപ് എന്നല്ലാതെ കാര്യമയൊന്നും നോക്കിയില്ല. അത് ഇൻസ്റ്റാൾ ചെയ്ത് ഫീച്ചേഴ്സൊക്കെ നോക്കിയിരുന്നു.

സായിച്ഛന്റെ മുഖം കാണിച്ചു വീഡിയോ ചെയ്ത് തുടങ്ങി. 300 ലൈക്കൊക്കെയുണ്ടായിരുന്നു. ഒരു പുതുവത്സര ദിനത്തിൽ വീട്ടിൽ കസിൻസെല്ലാമുണ്ടായിരുന്നു. അച്ഛനും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ലൈനടിച്ചാൽ ഫൈനടിക്കുന്ന ആ പാട്ട് അന്ന് വൈറലായിരുന്നു.

അന്ന് കസിനും ഞാനും ആ പാട്ട് പാടി വീഡിയോ ചെയ്തു. അച്ഛൻ എന്ന് പറയുന്ന സമയത്ത് സായിച്ഛന്റെ മുഖം കാണിച്ചു. ഇതെല്ലാവർക്കും അയച്ചുകൊടുത്തു. പിറ്റേ ദിവസം ടിക് ടോക് എടുത്തപ്പോൾ ഞെട്ടിപ്പോയി. നീളത്തിൽ ലൈക്കായിരുന്നു. 14 ലക്ഷത്തിലധികം പേരാണ് അതിന് ലൈക്കടിച്ചത്. എന്റെ ഫോളോവേഴ്സിന്റെ രഹസ്യം അച്ഛനും അമ്മയുമാണെന്ന് അന്നാണെനിക്ക് മനസ്സിലായതെന്നും കല്യാണി പറയുന്നു.

ടിക് ടോക് ടൈംപാസിനായി ചെയ്ത് തുടങ്ങിയതാണ്. പിന്നെ അത് കേറിപ്പോയി. കുക്കിങ്ങിലും താൽപര്യമുണ്ട്. ആദ്യം ടേസ്റ്റ് ചെയ്യാൻ കൊടുക്കുന്നത് അച്ഛനാണ്. അച്ഛൻ ജനുവിനായിട്ട് അഭിപ്രായം പറയും. ഞാൻ ഇതുവരെ കുക്ക് ചെയ്തതിൽ ഒന്നും മോശമാണെന്ന് അച്ഛൻ പറഞ്ഞിട്ടില്ല.

താരപുത്രിയും അഭിനയത്തിലേക്ക് എത്തുമോ എന്നായിരുന്നു ആരാധകരുടെ ആകാംഷ. അഭിനയത്തിലല്ല തന്റെ താൽപര്യമെന്നായിരുന്നു താരപുത്രിയുടെ മറുപടി. ആ ഒരു മേഖലയിലേക്ക് ഇല്ല. അച്ഛനും അമ്മയ്ക്കും അതിൽ വലിയ താൽപര്യമില്ല. എന്റെ ഉള്ളിൽ അങ്ങനെയൊരു പാഷനില്ല. ഭാവിയിൽ ഇത് മാറുമോയെന്നറിയില്ലെന്നുമായിരുന്നു കല്യാണി പറഞ്ഞത്.

ബിന്ദു പണിക്കറുടെ ആദ്യ വിവാഹത്തിലെ മകളാണ് അരുന്ധതി. കല്യാണിയുടെ അച്ഛൻ 2003 ലാണ് മരണപ്പെടുന്നത്. 2009ലായിരുന്നു സായ് കുമാറും ബിന്ദുപണിക്കറും വിവാഹിതരായത്. ഇപ്പോൾ തേവര സേക്രട് ഹാർട്‌സ് കോളേജിൽ ബികോമിന് പഠിക്കുകയാണ് കല്യാണി.

Advertisement