താരങ്ങളുടെ തമ്മിലടിയും ഐക്യമില്ലായ്മയും മൂലം മുന്നോട്ടു പോകൻ കഴിയാത്ത അവസ്ഥയായി: വാനമ്പാടി നിർത്താൻ തീരുമാനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സുചിത്ര നായർ

86

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയായ വാനമ്പാടി സീരയലിലെ പദ്മിനി എന്ന വില്ലത്തിയെ അറിയാത്ത ടെലിവിഷൻ പ്രേക്ഷകർ ചുരുക്കമാണ്. പദ്മിനിയായി സുചിത്ര നായർ എന്ന നടി മിന്നും പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ.

പൊതുവെ കണ്ണീർ പരമ്പരകളിലെ നായിക സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തതയാർന്ന ശൈലിയിലാണ് ഈ പരമ്പരയിൽ. പിന്നണി ഗായകൻ മോഹൻ കുമാറിന്റെ ഭാര്യ ആയും, അതേ പോലെ തംബുരുവിന്റെ അമ്മ പദ്മിനിയായി സുചിത്ര നായർ എത്തുന്നു. സുചിത്ര ഒരേ സമയം വില്ലത്തിയായും, അതേ സമയം സമയം നായികയായും ആണ് വിലസുന്നത്.

Advertisements

ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതയായ അഭിനേത്രികളിലൊരാളാണ് സുചിത്ര നായർ. അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയാണ് ഈ താരം. വാനമ്പാടിയെന്ന പരമ്പരയിൽ പത്മിനിയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണെങ്കിൽക്കൂടിയും മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വാനമ്പാടി ക്ലൈമാക്സിലേക്ക് കടക്കുകയാണെന്ന വിവരം പങ്കുവെച്ച് താരങ്ങളെല്ലാം എത്തിയിരുന്നു.
കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോൾ സുചിത്രയും കേരളത്തിന് പ്രിയങ്കരി തന്നെ. അഭിനയത്തിൽ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്.

സീരിയലിൽ ക്രൂരയായ കഥാപാത്രമാണെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്. ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി. പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു.

വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബ സീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത് .കല്യാണ സൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്.

വാനമ്പാടി എന്ന പരമ്പര ഇരുകൈയും നീട്ടിയാണ് മിനിസ്‌ക്രീൻ പ്രേക്ഷകർ സ്വീകരിച്ചത്. സീരിയൽ ക്ലൈമാക്‌സ് ഉടനെ ഉണ്ടാകുമെന്നിരിക്കെ താരങ്ങളുടെ തമ്മിലടി കാരണം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് സുചിത്ര.

300 എപ്പിസോഡ് വരെ കാര്യങ്ങൾ സ്മൂത്തായി മുന്നോട്ട് പോയെങ്കിലും പിന്നീട് ആർട്ടിസ്റ്റുകൾക്ക് ഇടയിൽ തന്നെ ഐക്യമില്ലാതെ മാറിയെന്നും ആ ക്ലാഷിന് ശേഷം ആർട്ടിസ്റ്റുകളെ ടെക്നിക്കലി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും സുചിത്ര പറയുന്നു.

ഓരോ പ്രശനങൾ ഉണ്ടായെന്നും അത് പരിഹരിക്കാൻ അണിയറ പ്രവർത്തകർ ഏറെ ബുദ്ധിമുട്ടിയെന്നും സുചിത്ര പറഞ്ഞു. താൻ ഉൾപ്പടെയുള്ള സംഭവങ്ങൾ ഉണ്ടായെന്നും എന്നാൽ കാരണം എന്തെന്ന് ചോദിച്ചാൽ അറിയില്ലെന്നും താരം പറയുന്നു.

എല്ലാവർക്കും പരമ്പര നിർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിർത്താമെന്നും എന്നാൽ അപ്പോൾ എല്ലാവരും കോംപ്രമൈസായി പ്രശനങ്ങൾ അവിടെകൊണ്ട് അവസാനിപ്പിക്കണമെന്ന് നിർമാതാവ് ഒടുവിൽ ആവിശ്യപെട്ടെന്നും സുചിത്ര വെളിപ്പെടുത്തുന്നു.പിന്നീടും പ്രശനങ്ങളും കോറോണയുമൊക്കെ വന്നപ്പോൾ നിർമ്മാതാക്കൾ ഡെസ്പയെന്നും അങ്ങനെ പരമ്പര നിർത്തിയെന്നും സുചിത്ര വെളപ്പെടുത്തുന്നു.

Advertisement