ഉമ്മ വെക്കേണ്ടത് ഞാനാണെന്ന് സാറിനോട് പറഞ്ഞു, അപ്പോൾ സാർ എന്നോട് ചോദിച്ചു എവിടെ ഉമ്മ വെയ്ക്കും; വെളിപ്പെടുത്തലുമായി നിരഞ്ജന

1404

നർത്തകിയും നടിയുമായ നിരഞ്ജന അനൂപ് മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ്. മോഹൻലാലും രഞ്ജിത്തും ഒന്നിച്ച ലോഹം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ചെറുപ്പം മുതൽ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യർക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നർത്തകി കൂടിയാണ്. അഭിനയമികവിൽ മറ്റ് മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും നിരഞ്ജനയ്ക്ക് ഉണ്ടായി.

Advertisements

ലോഹത്തിനു ശേഷം 2017ൽ കെയർ ഓഫ് സൈറ ബാനു, ഗൂഢോലോചന, പുത്തൻപണം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. മൃദുൽ എം നായർ സംവിധാനം നിർവ്വഹിച്ച് 2018ൽ പ്രദർശനത്തിനെത്തിയ ബിടെക് എന്ന ചിത്രത്തിൽ അവതരിപ്പിച്ച അനന്യ വിശ്വനാഥൻ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ആസിഫ് അലി, അപർണ ബാലമുരളി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

അതേ സമയം കെയർ ഓഫ് സൈറാ ബാനു എന്ന സിനിമയിൽ ചുംബന സീനിനെ കുറിച്ചു താരം പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. നിരഞ്ജന അതിനെകുറിച്ച് പറഞ്ഞതിങ്ങനെ:

സൈറാബാനു എന്ന സിനിമയുടെ റൈറ്റർ ആർ ജെ ഷാനിന്റെ ഭാര്യ എന്നോട് ചോദിച്ചു ഈ സിനിമയിൽ ഒരു ചുംബന സീൻ ഉണ്ട് അഭിനയിക്കാൻ പറ്റുമോ ആ റോൾ കളയാൻ താൽപര്യമില്ലാത്തതുകൊണ്ട് ഞാൻ ആ ചുംബന സീൻ അഭിനയിക്കാൻ പറ്റുമെന്ന് പറഞ്ഞു. വളരെ വൈകിയാണ് വീട്ടിൽ അമ്മയോട് ഇക്കാര്യം പറയുന്നത്.

പിന്നീട് ഡയറക്ടർ രഞ്ജിത്ത് സാർ ഈ സിനിമയെ പറ്റി എന്നോട് ചോദിച്ചു ഞാൻ സൈറാബാനുവിന്റെ കഥയും കഥാപാത്രത്തെയും രഞ്ജിത്ത് സാറിനോട് പറഞ്ഞു പിന്നെ അതിൽ നായകനെ ഉമ്മ വയ്ക്കുന്ന ഒരു സീനുണ്ട് അപ്പോൾ രഞ്ജിത്ത് സാർ എന്നോട് ചോദിച്ചു ആര് ഉമ്മവെക്കും. ഞാനാണ് ഉമ്മ വയ്‌ക്കേണ്ടതെന്ന് ഞാൻ സാറിനോട് പറഞ്ഞു.

അപ്പോൾ സാർ എന്നോട് ചോദിച്ചു എവിടെ ഉമ്മ വെയ്ക്കും എനിക്ക് അതൊന്നും അറിയില്ല. അവസാനം ഷൂട്ടിംഗ് സമയത്ത് ഞാൻ ഷാൻ ചേട്ടനോട് ചോദിച്ചു നേരിട്ട് ഉമ്മ വെക്കണോ. ഷാൻ ചേട്ടൻ പറഞ്ഞു സിനിമയുടെ ഇതിനുവേണ്ടി നേരിട്ട് വേണം. അങ്ങനെ ഞാൻ ഒരു വിധത്തിൽ പറഞ്ഞു ആ ചുംബനം കവിളിലാക്കി.

അവസാനം ആ ഷോട്ട് എത്തി ഉമ്മ വെച്ച് പരിചയമില്ലാത്ത ഞാൻ ആദ്യത്തെ ഉമ്മ കൊടുത്തത് ഷെയ്ൻ ചേട്ടന്റെ ചെവിയിലാണ് 12 തവണ ടേക്ക് എടുത്തെങ്കിലും ഉമ്മകൾ വേറെ എവിടെയോക്കയോ പോയി അവസാനം ഒരു ടേക്കിൽ ഷെയ്ൻ ചേട്ടന്റെ കവിളി തന്നെ കൃത്യമായി കൊടുത്തു.

സൈജൂസ് സംവിധാനം ചെയ്ത ഇര, ജിതിൻ ജിത്തു സംവിധാനം ചെയ്ത കല വിപ്ലവം പ്രണയം എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് നിരഞ്ജന. വൻ മേക്കോവറിൽ നടത്തിയ നിരഞ്ജനയുടെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisement