എന്നെ ഉപേക്ഷിച്ചത് കാവേരിയാണ്, എനിക്ക് ഇന്നും അവരേട് സ്‌നേഹം മാത്രം; പൊട്ടിക്കരഞ്ഞ് നടി കാവേരി ഉപേക്ഷിച്ച ഭർത്താവ് സൂര്യ കിരൺ

7573

1986 ൽ അമ്മാനം കിളി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് നടി കാവേരി സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് കുറച്ചു സിനിമകളിൽ കാവേരി ബാലതാരമായി അഭിനയിച്ചു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല കാവുംഭാഗം ആണ് കാവേരിയുടെ സ്വദേശം. നടി കവിയൂർ പൊന്നമ്മയുടം ബന്ധവാണ് കാവേരിയെന്നും ചില റിപ്പോർട്ടുകൾ ആദ്യകാലത്ത് പുറത്തുവന്നിരുന്നു. സമൃദ്ധമായ മുടിയും നിഷ്‌കളങ്കത നിറഞ്ഞു നിൽക്കുന്ന കണ്ണുകളും, ഇത്തിരി നാണത്തിന്റെ ശോണിമയാർന്ന മുഖവുമായി സിനിമയിലേക്കു കടന്ന നടി കാവേരി മലയാളികൾക്കു സുപരിചിതയാണ്.

Advertisements

കമലിന്റെ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമ കാവേരി ബാലതാരമായി അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ട സിനിമയാണ്. 1996 ൽ മമ്മൂട്ടിനായകനായ ഉദ്യാനപാലകൻ എന്ന സിനിമയിൽ നായികയായതോടെയാണ് കാവേരി പ്രശസ്തിയിലേയ്ക്കുയരുന്നത്. തുടർന്ന് ഇരുപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.

Also Read
സീരിയസ് ആയ മറ്റൊരു ബന്ധം ഉണ്ടായിരുന്നു, എട്ട് വർഷം കഴിഞ്ഞപ്പോഴാണ് ഞാൻ ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്, രക്ഷപെടുത്തിയത് കൃഷ്ണകുമാർ ആയിരുന്നു: ബീന ആന്റണി

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ കാവേരിയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ കാവേരി നായികയായും സപ്പോർട്ടിംഗ് റോളുകളിലും അഭിനയിച്ചിട്ടുണ്ട്.

2010 ൽ തെലുങ്കു സിനിമാ സംവിധായകൻ സൂര്യകിരണിനെ കാവേരി വിവാഹം ചെയ്തു. മാസ്റ്റർ സുരേഷ് എന്ന പേരിൽ മലയാള സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള ആളായിരുന്നു സൂര്യകിരൺ. പിന്നീട് ഇദ്ദേഹം തെലുങ്കിൽ സംവിധായനായി മാറി. പ്രശസ്ത നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരൺ.

സൂര്യ കിരരണും കാവേരിയും വേർപിരിഞ്ഞെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകൾ ആണ് വിവാഹമോചനത്തിലെത്തിയെന്നാണാ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്..

അതേ സമയം തങ്ങളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് സൂര്യ കിരൺ നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുകയാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേർപിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ്‌നേഹിക്കുന്നുണ്ടെന്നും സൂര്യ കിരൺ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയായിരുന്നു. വർഷങ്ങളായി തങ്ങൾ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ സൂര്യ കിരണിന്റെ വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്. അതെ, അവൾ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാൻ ഇപ്പോഴും അവളെ സ്‌നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് അവൾ കാരണമായി പറഞ്ഞതെന്നും സൂര്യ കിരൺ വ്യക്തമാക്കുന്നു.

തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം. പിന്നീട് ഇവർ വേർപിരിഞ്ഞെന്ന വാർത്തകൾ വന്നെങ്കിലും ഇരുകൂട്ടരും അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. പുതിയ തെലുങ്ക് ബിഗ് ബോസിൽ സൂര്യ കിരണും പങ്കെടുത്തിരുന്നു.

Also Read
ഫഹദിന്റെ കണ്ണുകളിൽ എന്തോ ഒരു കുരുക്ക് ഉണ്ടായിരുന്നു, അത് എന്നെയും കുടുക്കി, ബാംഗ്ലൂർ ഡെയ്സിനിടെ ഒരു മാസം ഞാനും ഫഹദും ഒരു ഫ്ളാറ്റിൽ സ്റ്റക്കായി പോയിരുന്നു: തുറന്നു പറഞ്ഞ് നസ്‌റിയ

നാഗാർജുന അവതരിപ്പിക്കുന്ന ബിഗ് ബോസ് സീസൺ 4ൽ നിന്നും ആദ്യവാരത്തിൽ തന്നെ എലിമിനേറ്റാവുകയായിരുന്നു സൂര്യ കിരൺ. ബിഗ് ബോസിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് സംവിധായകൻ വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് തുറന്ന് സംസാരിച്ചത്.

വീഡിയോ കാണാം

Advertisement