37ാം പിറന്നാളിന്റെ നിറവിൽ മലയാളത്തിന്റെ പ്രിയ നടി കാവ്യാ മാധവൻ, ആഘോഷമാക്കി ആരാധകർ

100

മലയാളി സിനിമാ താരങ്ങൾക്ക് ഏറെ പ്രിയപ്പെട്ട താരസുന്ദരിയാണ് നടി കാവ്യാ മാധവൻ. ബാലതാരം ആയി ട്ടാണ് കാവ്യ സിനിമയിൽ തുടക്കം കുറിച്ചത്. പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ക്വായ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്.

അതേ സമയം സെപ്റ്റംബർ 19 ന് 37ാം പിറന്നാൾ ആഘോഷിക്കുകയാണ് കാവ്യാ മാധവൻ. 1984 സെപ്റ്റംബർ 19ന് ആയിരുന്നു കാവ്യ ജനിച്ചത്. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി തിളങ്ങി. പലപ്പോഴും വിവാദങ്ങളിലും നിറഞ്ഞ് നിന്ന നടിയാണ് കാവ്യ.

Advertisements

കാർകോട് നീലേശ്വരമാണ് കാവ്യയുടെ സ്വദേശം. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ലാണ് കാവ്യ മാധവൻ അഭിനയ രംഗത്ത് എത്തുന്നത്. ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.

Also Read
പരസ്യമായി അവർ ഇഷ്ടമല്ലെന്ന് പറഞ്ഞു, ഓടിച്ചെന്ന് മിണ്ടിയപ്പോൾ മൈന്റ് പോലും ചെയ്തില്ല: അമൃതാ നായർ പറയുന്നു

ദിലീപിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ഡാർലിങ്, ഡാർലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രി കയ്ക്ക് സ്നേഹപൂർവ്വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, മീശമാധവൻ, തിളക്കം, സദാനന്ദന്റെ സമയം, മിഴിരണ്ടിലും, പുലിവാൽകല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവിൽ പിന്നെയും എന്ന ചിത്രം വരെ കാവ്യ അഭിനയിച്ചു.

പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാർഡ് കാവ്യയയെ തേടി യെത്തി. 2009ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. ഈ ബന്ധം 2011ൽ അവസാ നിച്ചു. 2016ൽ ദിലീപിനെ വിവാഹം ചെയ്തു.

ദിലീപും നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും പിന്നീട് കാവ്യയുമായുള്ള വിവാഹവുമൊക്കെ വലിയ വാർത്തയായിരുന്നു. ഇവർക്ക് ഒരു മകളുമുണ്ട്. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. 2018 ഒക്ടോബർ 19 നായിരുന്നു മകൾ ജനിച്ചത്. ശേഷമുള്ള കാവ്യയുടെ മൂന്നാമത് പിറന്നാൾ ദിനമാണിന്ന്. ദിലീപ് മഞ്ജു ബന്ധ ത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പമാണ്.

ഇതുവരെയായി നിരവധി മലയാള ചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും കാവ്യ അഭിനയിച്ചിട്ടുണ്ട്. നീലേ ശ്വരം ജിഎൽപി സ്‌കൂളിലും രാജാസ് ഹൈസ്‌കൂളിലും പഠിച്ച കാവ്യ നന്നേ ചെറുപ്പത്തിൽ തന്നെ കലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു.

കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു. ഇപ്പോൾ തങ്ങളുടെ പ്രിയ നടിയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.

Also Read
ഇന്നലെ വരെ എന്നെ സ്നേഹിച്ച ഒരാൾക്കും ഇപ്പോൾ എന്നെ ഇഷ്ടമല്ല എന്നതാണ് വാസ്തവം: തുറന്ന് പറഞ്ഞ് കിഷോർ സത്യ

Advertisement