പരസ്യമായി അവർ ഇഷ്ടമല്ലെന്ന് പറഞ്ഞു, ഓടിച്ചെന്ന് മിണ്ടിയപ്പോൾ മൈന്റ് പോലും ചെയ്തില്ല: അമൃതാ നായർ പറയുന്നു

1021

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ്. ഇതിനോടകം തന്നെ റേറ്റിങ്ങിലും മുന്നിലുള്ള ഈ പരമ്പരയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രമുഖ സിനിമാ താരം മീരാ വാസുദേവാണ്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥപറയുന്ന പരമ്പരയിലെ മറ്റുതാരങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്.

അത്തരത്തിൽ ആരാധകർക്ക് പ്രിയപ്പെട്ട ഒരാളാണ് ശീതൾ എന്ന കഥാപാത്രവും അത് അവതരിപ്പിക്കുന്ന അമൃത നായർ എന്ന നടിയും. വളരെ മികച്ച അഭിപ്രായമാണ് അമൃതയുടെ പ്രകടനത്തിന് ലഭിച്ചു വരുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയിരി ക്കുകയാണ് അമൃത നായർ. സ്വന്തം പേരിനെക്കാളും നടിയെ ശീതൾ എന്ന പേരിലാണ് നടിയെ അറിയപ്പടുന്നത്.

Advertisement

കുടുംബവിളക്കിൽ നിന്ന് മാറിയിട്ടും നടിയെ ശീതൾ എന്ന പേരിലാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. അമൃതയ്ക്ക് പകരം മറ്റൊരു താരം ശീതളായി എത്തയിട്ടുണ്ട് കുടുംബവിളക്കിലെ മികച്ച പ്രേക്ഷക സ്വീകാര്യതയുളള താരമായിരുന്നു അമൃത. അതേ സമയം സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്, അമൃതയുടെ ഒരു പഴയ അഭിമുഖമാണ്. പബ്ലിക്കായി ഒരു സ്ത്രീയിൽ നിന്ന് വഴക്ക് കേട്ടതിനെ കുറിച്ചാണ് താരം പറയുന്നത്.

Also Read
ഞാൻ പരീക്ഷകളിൽ തോറ്റിട്ടുണ്ട്, മോശമായ മാർക്ക് വാങ്ങിയിട്ടുണ്ട്! ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും ഒന്നിനും പരിഹാരമല്ല : സൂര്യയുടെ വീഡിയോ വൈറൽ

ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യം പബ്ലിക്കായി വഴക്ക് പറഞ്ഞുവെങ്കിലും പിന്നീട് നല്ലത് പോലെ സംസാരിച്ചുവെന്നും അമൃത പറയുന്നു. ഇതിനോടൊപ്പം തന്നെ ഒരു പ്രമുഖ താരത്തിൽ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട് നടിയുടെ പേര് പറയാതെയാണ് സംഭവം വെളിപ്പെടുത്തിയത്.

അമൃതാ നായരുടെ വാക്കുകൾ ഇങ്ങനെ:

അടുത്ത കാലത്താണ് ഈ സംഭവം ഉണ്ടായത്. മാളിൽ വച്ച് ഒരു ആന്റി പെൺകുട്ടികൾക്ക് ഇത്രയും അഹങ്കാരം പാടില്ല എന്ന് പറഞ്ഞ് കൊണ്ട് ഒരു കാരണവും ഇല്ലാതെ വഴക്കു പറയുകയായിരുന്നു. കുറച്ച് ആളുകളൊക്കെ അവിടെ ഉണ്ടായിരുന്നു. മാസ്‌ക്ക് ധരിച്ച എന്നെ എങ്ങനെയാണ് ആന്റി തിരിച്ചറിഞ്ഞതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

തന്നെ ഇഷ്ടമല്ലെന്ന് ഇവർ എല്ലാവരുടേയും മുന്നിൽ വെച്ച് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ചെറുതായി വിഷമം വന്നു. ആന്റിക്കൊപ്പം അവരുടെ മക്കളൊക്കെ ഉണ്ടയിരുന്നു. അവർ ക്യാരക്ടറാണെന്നൊക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. പിന്നീട് ചിരിച്ചൊക്കെ സംസാരിച്ചു. ശീതൾ നല്ല കുട്ടിയായപ്പോൾ മികച്ച കമന്റുകൾ കിട്ടിയെന്നും അമൃത പറയുന്നു.

പിന്നീട് ഒരു സെലിബ്രിറ്റിയിൽ നിന്നും പബ്ലിക്കായി മോശം അനുഭവം ഉണ്ടായെന്നും അമൃത പറയുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു ചടങ്ങിലായിരുന്നു സംഭവം. ആ താരത്തെ ഭയങ്കര ഇഷ്ടമായിരുന്നു . എന്നാൽ അവരോട് ഓടിച്ചെന്ന് മിണ്ടിയപ്പോൾ മൈന്റ് പോലും ചെയ്തില്ല. അത് എനിക്ക് വലിയ സങ്കടമായെന്നും അമൃത പറയുന്നു.

പിന്നീട് ഒരു ഫോട്ടോ എടുത്തതിന് ശേഷം അവിടെ നിന്ന് പതുക്കെ പോയെന്നും അമൃത പറഞ്ഞു. അതേ സമയം ശീതളായി കുടുംബവിളക്കിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു അമൃത സീരിയലിൽ നിന്ന് പിൻമാറിയത്. നടി തന്നെയായിരുന്നു സീരിയലിൽ നിന്ന് മാറിയതിനെ കുറിച്ച് വെളിപ്പെടിത്തിയത്. ഇന്നലേയും ഇന്നുമായി ഒരുപാട് പേർ പ്രചരിക്കുന്നത് സത്യമാണോ എന്ന് അറിയാൻ തനിക്ക് മെസജ് ചെയ്തിരുന്നു.

Also Read
ഷോർട്‌സ് ധരിച്ചു പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥിയുടെ കാലുകൾക്ക് ചുറ്റും കർട്ടൻ പൊതിഞ്ഞു; അത് എന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരമായ അനുഭവം! പുരുഷന്മാർ പൊതുസ്ഥലത്ത് നഗ്‌നരായി നടക്കാം എന്നാൽ ഒരു പെൺകുട്ടി ഷോർട്‌സ് ധരിച്ചാൽ : ജൂബിലിയുടെ വാക്കുകൾ

നല്ല വിഷമമുണ്ട് ഷെയർ ചെയ്യാൻ. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണിത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. വേറെ ചില കാര്യങ്ങൾക്ക് വേണ്ടിട്ടാണ് ഈ ഒരു മാറ്റമെന്നും അമൃത പറയുന്നു. കുടുംബവിളക്ക് ടീമിനെ എന്തായാലും മിസ് ചെയ്യുമെന്നും അമൃത പറയുന്നു.

തന്റെ ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കിലൂടെയാണ്. ഏഷ്യനെറ്റ് പോലുളള ഒരു വലിയ പ്ലാറ്റ്‌ഫോമിൽ വർക്ക് ചെയ്യാൻ പറ്റിയത് വലിയൊരു ഭാഗ്യമാണ്. ഇനി അത് ഉണ്ടാകുമോ എന്ന് അറിയില്ല. കുടുംബ വിളക്കിലെ എല്ലാവരേയും മിസ് ചെയ്യും. മികച്ച പിന്തുണയായിരുന്നു നൽകിയത്. ഏറ്റവും കൂടുതൽ വിഷമം എല്ലാവരേയും വേർപിരിഞ്ഞ് പോകുന്നതിലാണ്. വേർപിരിയൽ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അമൃത പറഞ്ഞിരുന്നു.

Advertisement