എന്നെ ഒരുപാട് ഇഷ്ടമാണ്, ആരാധനയാണ് എന്നൊക്കെ പറഞ്ഞു, എന്റെ ഫോട്ടോയ്ക്ക് മുന്നിൽ വിളക്ക് വച്ച് ആരാധിക്കാറും ഉണ്ടത്രേ: ആരാധകർ തന്നെ സ്‌നേഹിക്കുന്നതിനെ കുറിച്ച് ശ്രീജിത്ത് വിജയ്

98

മലയാളികൾക്ക് ഏറെ സുപരിചിതനായ സിനിമാ സീരിയൽ നടനാണ് ശ്രീജിത്ത് വിജയ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സിരിയൽ കുടുംബവിളക്കിലെ അനിരുദ്ധ് ആയി ആദ്യം അഭിനയിച്ചിരുന്നത് ശ്രീജിത്ത് വിജയ് ആയിരുന്നു. വളരെ പെട്ടെന്ന് തന്നെ താരം ആ വേഷം ഒഴിവാക്കുകയും ചെയ്തിരുന്നു.

അതേ സമയം കുറഞ്ഞ കാലം കൊണ്ട് സീരിയലിലൂടെ തനിക്ക് ലഭിച്ച പ്രശസ്തിയെ കുറിച്ച് തുറന്ന് പറയുകയാണ് ശ്രീജിത് ഇപ്പോൾ. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

Advertisements

കുടുംബവിളക്ക് പരമ്പര മലയാളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള സീരിയലാണ്. അമ്മയോട് കൂടുതലും വഴിക്കുടന്ന, അനാവശ്യമായി പ്രശ്നങ്ങളെ അമ്മയ്ക്ക് നേരെ തുറന്ന് വിടുന്ന ഒരാളാണ് ഡോ. അനിരുദ്ധ്.

ആ ക്യാരക്ടർ ചെയ്യുന്ന സമയത്ത് എനിക്ക് സ്വയം തോന്നിയത് റിയൽ ലൈഫിൽ ഞാൻ എന്റെ അമ്മയോട് എത്രത്തോളം അറ്റാച്ചഡ് ആണെന്നാണ്. എന്നിട്ടും കഥാപാത്രത്തിന് വേണ്ടി പറയേണ്ടി വരുന്ന ചില ഡയലോഗുകൾ ചിലപ്പോഴെങ്കിലും എന്നെ ഒന്ന് ചിന്തിപ്പിക്കും. ആ സീരിയൽ ചെയ്യുന്ന സമയത്ത് ഒരു കടയിൽ പോയപ്പോൾ ഒരു ചേച്ചി വന്ന് എന്നെ നന്നായി ചീത്ത പറഞ്ഞു.

Also Read
ഇന്നലെ വരെ എന്നെ സ്നേഹിച്ച ഒരാൾക്കും ഇപ്പോൾ എന്നെ ഇഷ്ടമല്ല എന്നതാണ് വാസ്തവം: തുറന്ന് പറഞ്ഞ് കിഷോർ സത്യ

അമ്മയോട് ഒട്ടും സ്നേഹമില്ലാത്ത മകൻ എന്നൊക്കെ പറഞ്ഞ് എന്റെ അടുത്ത് ചൂടായി. അതെന്റെ കഥാപാത്രമാണെന്ന് ഞാൻ ആ ചേച്ചിയെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. അത് മനസിലാക്കിയത് കൊണ്ടാണോ എന്നറിയില്ല, ഒരു ചിരിയും പാസ് ആക്കിയാണ് ആ ചേച്ചി തിരിച്ച് പോയത്.

പിന്നീട് ആലോചിച്ചപ്പോൾ തോന്നി ആ ചേച്ചിക്ക് അത്രയും ദേഷ്യം വന്നിരുന്നു എങ്കിൽ ഞാൻ ഡോക്ടർ അനിരുദ്ധായി മാറുന്നതിൽ അത്രയും വിജയിച്ചുവെന്നാണ്. ഒരു അഭിനേതാവ് എന്ന നിലയിൽ ഏതൊരു കലാകാരനും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം പ്രേക്ഷകർ നൽകുന്ന പ്രതികരണങ്ങൾ തന്നെയാണെന്ന് ശ്രീജിത്ത് പറയുന്നു.

ഏതൊരു കലാകാരന്റെയും ഏറ്റവും വലിയ സ്വത്ത് പ്രേക്ഷകരുടെ സ്നേഹം തന്നെയാണ്. സിനിമ ചെയ്യുമ്പോൾ ആണെങ്കിലും സീരിയൽ ചെയ്യുമ്പോൾ ആണെങ്കിലും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് എനിക്ക് കിട്ടി കൊണ്ടിരിക്കുന്ന സ്നേഹം ഏറെ വലുതാണ്. പ്രേക്ഷകരുടെ സ്നേഹവും അംഗീകാരവുമില്ലാതെ ഒരു കലാകാരനും നിലനിൽപ്പില്ല.

സോഷ്യൽ മീഡിയയിൽ കുറേ മെസേജ് അയക്കുന്നവരുണ്ട്. ഒരിക്കൽ ഒരാൾ തമിഴ്നാട്ടിൽ നിന്ന് വിളിച്ച് എന്നെ ഒരുപാട് ഇഷ്ടമാണ്. ആരാധനയാണ് എന്നൊക്കെ പറഞ്ഞു. എന്റെ നമ്പർ എങ്ങനെ സംഘടിപ്പിച്ചു എന്ന് അറിയില്ല. എന്റെ ഫോട്ടോയ്ക്ക് മുന്നിൽ വിളക്ക് വച്ച് ആരാധിക്കാറുണ്ടായിരുന്നത്രേ. ഞാൻ സ്തംഭിച്ച് പോയി. എന്നെ സ്നേഹിക്കുന്നതിലും എന്റെ സിനിമ കാണുന്നതിലുമൊക്കെ സന്തോഷം.

പക്ഷേ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നത്. ഇനി അങ്ങനെ ചെയ്യരുതെന്നും ഞാൻ പറഞ്ഞിരുന്നു. പിന്നീടൊരിക്കൽ കൊച്ചിയിലെത്തിയിട്ട് എന്നെ വിളിച്ചു. ഞാൻ കൊച്ചിയിൽ ഷൂട്ടിങ്ങ് സെറ്റിലുണ്ടെന്ന് അറിഞ്ഞ് വരികയായിരുന്നു. തമിഴ്നാട്ടിൽ നിന്നും എന്നെ കാണാൻ വേണ്ടി മാത്രം കൊച്ചിയിലെത്തിയ ഒരാൾ. ഞാൻ ഷൂട്ടിങ് സെറ്റിലേക്കുള്ള വഴി പറഞ്ഞ് കൊടുത്തു.

ലൊക്കേഷനിൽ എത്തി എന്നെ കണ്ടതും അദ്ദേഹം എന്റെ കാൽക്കലേക്ക് വീണു. ഞാൻ ഞെട്ടി പോയി. ലൊക്കേഷനിൽ ഉള്ളവരെല്ലാം കണ്ട് കൊണ്ടിരിക്കുകയല്ലേ. പിന്നെ ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കാര്യങ്ങളൊക്കെ സംസാരിച്ചതിന് ശേഷമാണ് പിരിഞ്ഞത്.

കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ താൻ മോഡലിങ് രംഗത്ത് ഉണ്ടായിരുന്നു. മോഡലിങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ഓരോ അവസരങ്ങൾക്ക് വേണ്ടിയും ഓഡിഷൻ പരസ്യങ്ങളൊക്കെ കൃത്യമായി ഫോളോ ചെയ്തിരുന്നു. ഒരിക്കൽ ഒരു കൂട്ടൽ അവസരം വാഗ്ദാനം ചെയ്തു. ഓഡിഷനൊക്കെ നടത്തി.

Also Read
ഞാൻ പരീക്ഷകളിൽ തോറ്റിട്ടുണ്ട്, മോശമായ മാർക്ക് വാങ്ങിയിട്ടുണ്ട്! ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും ഒന്നിനും പരിഹാരമല്ല : സൂര്യയുടെ വീഡിയോ വൈറൽ

നായക കഥാപാത്രമാണ് എന്നൊക്കെ പറഞ്ഞ് പ്രതീക്ഷ നൽകുകയും ചെയ്തു. ഷൂട്ടിങ്ങ് ഉടനെ തുടങ്ങുമെന്ന് പറഞ്ഞെങ്കിലും കുറച്ച് നാൾ കഴിഞ്ഞ് ഒരു ഫോൺ കോൾ വന്നു. എല്ലാം റെഡിയാണ്, പക്ഷേ സിനിമയ്ക്ക് ഫണ്ടിന്റെ ചെറിയൊരു പ്രശ്നമുണ്ട്. ഒരു ഒന്നരലക്ഷം രൂപ ശ്രീജിത്ത് ഇൻവെസ്റ്റ് ചെയ്യണമെന്ന്. അത് കേട്ടതോട് കൂടി എന്റെ എന്റെ പ്രതീക്ഷകളും തകർന്നു.

പക്ഷേ കിട്ടിയ അവസരം എങ്ങനെ കളയുമെന്നായി ചിന്ത. വീട്ടിൽ കാര്യം അവതരിപ്പിച്ചെങ്കിലും കാശ് കൊടുത്തുള്ള അവസരം വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. അങ്ങനെ ആകെ മൊത്തം പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്‌ബോഴാണ് അത് ഒരു തട്ടിപ്പ് സംഘമാണെന്ന് അറിയുന്നത്. ഇന്ന് ച തി കുഴികൾ ഒരുപാടുണ്ട്. ഇത്തരം കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കണമെന്നും താരം പറയുന്നു.

Advertisement