പറയുന്നത് ആയിരിക്കില്ല ചെല്ലുമ്പോൾ കിട്ടുന്നത്, സീരിയലുകളിൽ വേഷം സെലക്ട് ചെയ്യുന്നതിനെ കുറിച്ച് നടി റിനി രാജ്

228

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റിനി രാജ്. ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്ത കറുത്തമുത്ത് എന്ന സീരിയലിലൂടെയാണ് റിനി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പരമ്പരയിൽ ബാലമോൾ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

അക്ഷരയായിരുന്നു ബാലയുടെ കുട്ടിക്കാലം അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു കഥാ പാത്രമായിരുന്നു ഇത്. സീരിയൽ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നു ബാലമോൾ എന്ന കഥാപാത്ര ത്തിന്റെ പേരിലാണ് റിനിയേയും അക്ഷരയേയും അറിയപ്പെടുന്നത്.

Advertisements

കറുത്തമുത്തിൽ അൽപം സീരിയസ് ആയ കഥാപാത്രത്തെയായിരുന്നു റിനി അവതരിപ്പിച്ചത്. മിനിസ്‌ക്രീനിലെ സൂപ്പർ ഗെയിം ഷോയായ സ്റ്റാർമാജിക്കിലും റിനി എത്താറുണ്ട്. സ്റ്റാർമാജിക്കിൽ എത്തിയതിന് ശേഷം നടിയ്ക്ക് ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. റിനി പ്രേക്ഷകർക്ക് സുപരിചിതയായത് സ്റ്റാർമാജിക്കിലൂടെ ആയിരുന്നു.

Also Read
37ാം പിറന്നാളിന്റെ നിറവിൽ മലയാളത്തിന്റെ പ്രിയ നടി കാവ്യാ മാധവൻ, ആഘോഷമാക്കി ആരാധകർ

ഗെയിം ഷോ എന്നതിൽ ഉപരി ഡാൻസ് പാട്ട് കോമഡി എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തു കൊണ്ടാണ് ഷോ ഒരുക്കിയിരിക്കുന്നത്. ഗെയിമിലും മറ്റും സജീവമാണ് റിനി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവു ന്നത് റിനിയുടെ ഒരു അഭിമുഖമാണ്. സീരിയലിൽ ഇഷ്ടപ്പെട്ട കഥാപാത്രം സെലക്ട് ചെയ്യുന്നതിന് പരിമിതിയുണ്ട് എന്നാണ് റിനി പറയുന്നത്.

കോഡെക്‌സ് മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകി അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കറുത്ത മുത്ത് സീരിയലിൽ എത്തിയതിനെ കുറിച്ചും നടി വെളിപ്പെടുത്തുന്നുണ്ട്. കറുത്തമുത്ത് സീരിയ ലിലേയ്ക്ക് അവസരം ലഭിച്ചത് ശരിക്കും ഞെട്ടിച്ചുവെന്നാണ് റിനി പറയുന്നത്. അക്ഷര ഗംഭീരമായി ചെയ്തു വെച്ചിരുന്ന ഒരു കഥാപാത്രത്തിലേയ്ക്ക് തന്നെ വിളിച്ചപ്പോൾ ശരിക്കും സർപ്രൈസ് ആയിപ്പോയി.

കറുത്തമുത്തിന് ശേഷമാണ് ആളുകൾ തിരിച്ചറിയാൻ തുടങ്ങിയതെന്നും നടി പറയുന്നു.പുറത്ത് പോകു മ്പോൾ ബാലമോൾ അല്ലേ ബാലയല്ലേ എന്നിങ്ങനെ ചോദിക്കുമായിരുന്നു എന്നും റിനി അഭിമുഖത്തിൽ പറയുന്നു. കൂടാതെ വീട്ടിൽ നിന്നും പൂർണ പന്തുണയാണ് ലഭിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. അതൊരു വലിയ ഭാഗ്യമാണെന്നാണ് റിനി പറയുന്നത്.

അഭിനയത്തിലയ്ക്ക് വരുമെന്ന് ഒരിക്കലവും വിചാരിച്ചില്ല. എന്നാൽ ആഗ്രഹം ഉണ്ടായിരുന്നു. വലിയ കമ്മലൊ ക്കെ ഇട്ട് നടക്കുമ്പോൾ മറ്റുള്ളർ ഇത് പറഞ്ഞ് കളിയാക്കുമായിരുന്നു. എന്നാൽ അപ്രതീക്ഷിതം ആയിട്ടാണ് അവ സരം ലഭിച്ചത് . പോസിറ്റീവ് കഥാപാത്രങ്ങൾ മാത്രമല്ല നെഗറ്റീവ് വേഷങ്ങളും ചെയ്യാൻ ഇഷ്ടമാണ്.

എല്ലാത്തരത്തുലുമുള്ള കഥാപാത്രങ്ങളും ചെയ്യാൻ ഇഷ്ടമാണ്, അടുത്ത് വരാൻ പോകുന്ന സീരിയലിൽ നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്നും നടി പറയുന്നു. എന്നാൽ സീരിയലിൽ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ പരിമിധികൾ ഉണ്ടെന്നാണ് റിനി പറയുന്നത്. സീരിയലിൽ കഥാപാത്രങ്ങളെ അങ്ങനെ സെലക്ട് ചെയ്യാൻ പറ്റില്ലെന്നാണ് തനിക്ക് തോന്നുന്നത്.

തങ്ങളോട് പറഞ്ഞ് വിളിക്കുന്ന കഥാപാത്രങ്ങൾ ആയിരിക്കില്ല ചിലപ്പോൾ അവിടെ ചെല്ലുമ്പോൾ. അതു കൊണ്ട് സീരിയലിൽ നമുക്ക് കഥാപാത്രങ്ങൾ സെലക്ട് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കു. ആ ആർട്ടിസ്റ്റിനെ കിട്ടാൻ വേണ്ടി ഇങ്ങനെയാണ് ഭയങ്കരമാണെന്നൊക്കെ പറയും. എന്നാൽ എല്ലാം ഓക്കെ പറഞ്ഞ് അവിടെ ചെല്ലുമ്പോൾ നമ്മൾ വിചാരിച്ചത് പോലെ ആയിരിക്കില്ല ആ കഥാപാത്രമെന്നും റിനി പറയുന്നു.

Also Read
പരസ്യമായി അവർ ഇഷ്ടമല്ലെന്ന് പറഞ്ഞു, ഓടിച്ചെന്ന് മിണ്ടിയപ്പോൾ മൈന്റ് പോലും ചെയ്തില്ല: അമൃതാ നായർ പറയുന്നു

പ്രധാന്യമുള്ള കഥാപാത്രങ്ങൾ മാത്രമേ ചെയ്യാറുള്ളൂവെന്നും റിനി കൂട്ടിച്ചേർത്തു. അച്ഛൻ, അമ്മ, ചേച്ചി എന്നി വരാണ് റിനിയുടെ വീട്ടിലുള്ളത്. താൻ മടിച്ചിരിക്കുമ്പോൾ ചേച്ചിയാണ് ഇൻസ്റ്റഗ്രാമിലും മറ്റും ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. കൂടാതെ ലോക്ക് ഡൗൺ കാലത്താണ് സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായതെന്നും റിനി രാജ് വ്യക്തമാക്കുന്നു.

വീഡിയോ കടപ്പാട് കോഡെക്‌സ് മീഡിയ

Advertisement