പ്രിയപ്പെട്ട രണ്ട് പേരുടെ ജന്മദിനം ഒരേദിവസം, മീനാക്ഷിക്ക് ഇത് ഇരട്ടി സന്തോഷം, സംഭവം ഇങ്ങനെ

568

മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ മൂത്ത മകളാണ് മീനാക്ഷി ദിലീപ്. മലയാളത്തിലെ താര പുത്രിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരാൾ കൂടിയാണ് മീനാക്ഷി. ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമാ താരങ്ങളെ പോലെ മലയാളികൾക്ക് പ്രിയപ്പെട്ടവളാണ് മീനാക്ഷി ദിലീപ്.

ദിലീപിനും ഭാര്യ കാവ്യാ മാധവനും ഒപ്പം മീനാക്ഷിയും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ദിലീപിന്റെ ആത്മമിത്രമായ നാദിർഷയുടെ മകൾ ആയിഷയുടെ അടുത്തിടെ നടന്ന വിവാഹ ചടങ്ങുകളിൽ മീനാക്ഷി ഏറെ തിളങ്ങിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം വിവാഹ വേദിയിൽ മീനാക്ഷിയുടെ ഡാൻസ് വൻ ഹിറ്റാവുകയും ചെയ്തു.

Advertisement

നടിയും ഉറ്റകൂട്ടുകാരിയുമായ നമിത പ്രമോദും മീനാക്ഷിക്ക് ഒപ്പം ഉണ്ടായിരുന്നു. അതേ സമയം തന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട രണ്ട് പേരുടെ ജന്മദിനം ഒരേദിവസം ആഘോഷിക്കുന്നതിന്റെ ത്രില്ലിലാണ് മീനാക്ഷി ഇന്ന്.

Also Read
പറയുന്നത് ആയിരിക്കില്ല ചെല്ലുമ്പോൾ കിട്ടുന്നത്, സീരിയലുകളിൽ വേഷം സെലക്ട് ചെയ്യുന്നതിനെ കുറിച്ച് നടി റിനി രാജ്

നടിമാരായ കാവ്യാ മാധവന്റെയും ചങ്ക് കൂട്ടുകാരി നമിത പ്രമോദിന്റെയും ജന്മദിനമാണ് സെപ്തംബർ 19 ആയ ഇന്ന്. 1984 സെപ്റ്റംബർ 19 നാണ് കാവ്യാ മാധവന്റെ ജനനം. 1996 സെപ്റ്റംബർ 19 ആണ് നമിതയുടെ ജന്മദിനം. ഇരുവരും ഇന്ന് ജന്മദിനം ആഘോഷിക്കുമ്പോൾ മീനാക്ഷിയുടെ ആശംസകൾ കൂടുതൽ പ്രിയപ്പെട്ടതായിരിക്കും.

ദിലീപിനും കാവ്യ മാധവനൊപ്പമാണ് ഇപ്പോൾ മീനാക്ഷി ഉള്ളത്. തന്റെ അച്ഛനും നടനുമായ ദിലീപിന്റെ ജീവിതപങ്കാളി മാത്രമല്ല മീനാക്ഷിക്ക് കാവ്യ. തന്റെ വളരെ അടുത്ത സുഹൃത്തിനെ പോലെയാണ് കാവ്യയെന്ന് മീനാക്ഷി തന്നെ പറഞ്ഞിട്ടുണ്ട്.

നമിത പ്രമോദ് ആകട്ടെ വർഷങ്ങളായി മീനാക്ഷിയുടെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആണ്. ഒഴിവ് സമയങ്ങളെല്ലാം ഇരുവരും ഒന്നിച്ചാണ് ചെലവഴിക്കാറുള്ളത്.

Also Read
എന്നെ ഒരുപാട് ഇഷ്ടമാണ്, ആരാധനയാണ് എന്നൊക്കെ പറഞ്ഞു, എന്റെ ഫോട്ടോയ്ക്ക് മുന്നിൽ വിളക്ക് വച്ച് ആരാധിക്കാറും ഉണ്ടത്രേ: ആരാധകർ തന്നെ സ്‌നേഹിക്കുന്നതിനെ കുറിച്ച് ശ്രീജിത്ത് വിജയ്

Advertisement