സീനുകളും പഠിച്ച് എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞപ്പോഴാണ് ചാർളിയിൽ എന്നെ ഒഴിവാക്കി പാർവ്വതിയെ കൊണ്ടുവന്നത്: നടി മാധുരി

112

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് മാധുരി ബ്രഗൻസ. ജോജൂ ജോർജിനെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്ത്ത ജോസഫ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ ആണ് മലയാളിയല്ലാത്ത ഈ നടി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്.

അതേ സമയം ജോസഫിന് മുൻ മറ്റൊരു മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു വെന്നും അവാസനം തന്നെ ഒഴിവാക്കിയെന്നും തുറന്നു പറയുകയാണ് നടി. ജോസഫിന് മുമ്പ് ചാർളി എന്ന സിനിമയിൽ തനിക്ക് ലഭിച്ച അവസരത്തെ കുറിച്ചാണ് നടി തുറന്നു പറഞ്ഞത്.

Advertisements

മാർട്ടിൻ പ്രക്കാട്ട് മലയാളത്തിന്റെ ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ചാർളിയിൽ നായിക ആകേണ്ടിയിരുന്നത് താൻ ആയിരുന്നു എന്നാണ് നടി പറഞ്ഞത്. ആ സിനിമയിൽ നായികയായി അഭിനയിക്കാനുള്ള എല്ലാ തയാറെടുപ്പും നടത്തിയിരുന്നു.

Also Read
സിനിമ റിലീസ് ആയത് പോലും അറിഞ്ഞിട്ടില്ല, ഔദ്യോഗികമായി ആരും അറിയിച്ചിട്ടുമില്ല, പിന്നെ എങ്ങനെ സഹകരിക്കും, ആരോപണങ്ങളില്‍ പ്രതികരിച്ച് വിനു മോഹന്‍

അതിന് ശേഷം ഡേറ്റ് മാറ്റണമെന്ന് പറഞ്ഞ് തന്നെ തിരിച്ച് അയക്കുക ആയിരുന്നു എന്ന് മാധുരി പറയുന്നു.
ജോജു ചേട്ടൻ ചാർളിയുടെ പ്രൊഡക്ഷന്റെ ഭാഗം ആയിരുന്നു. പാർവതിയുടെ റോൾ താനായിരുന്നു ചെയ്യാനിരുന്നത്. എല്ലാം തുടങ്ങി, 9 സീനുകൾ പഠിച്ചു. എല്ലാ തയ്യാറെടുപ്പുകളും നടത്തി.

പക്ഷെ അത് നടന്നില്ല, അവർ തന്നെ തിരിച്ചയച്ചു. ഡേറ്റ് മാറ്റമാണ് എന്നായിരുന്നു അവർ പറഞ്ഞത്.
എന്തിനാണ് അവർ തിരിച്ചയച്ചത് എന്ന് തനിക്ക് അറിയില്ലായിരുന്നു. പാർവതിയാണ് അഭിനയിക്കുന്നതെന്ന് പിന്നീടറിഞ്ഞു.

കുഴപ്പമില്ലെന്ന് താൻ കരുതി, രണ്ട് വർഷത്തിന് ശേഷം ജോജു തന്നെ വിളിച്ചു. ജോസഫ് എന്ന സിനിമ ചെയ്യുന്നുണ്ട്. ഒരു റോൾ ചെയ്യുമോ എന്ന് ചോദിച്ചു.താനില്ല അവർ തിരച്ചയക്കും എന്ന് താൻ പറഞ്ഞു. അങ്ങനെയുണ്ടാവില്ല, ക്ഷമിക്കണം എന്ന് പറഞ്ഞു. താൻ ഓക്കെ പറഞ്ഞു.

അവർ തന്നെ ഓഡിഷന് വിളിച്ചു, ഓക്കെ ആയി. നാലോ അഞ്ചോ ദിവസം ഷൂട്ട് ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ ആണ് ജോസഫിൽ അഭിനയിക്കുന്നത് എന്നും മാധുരി വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

Also Read
രണ്ടാംഭാര്യ എലിസബത്തും ഉപേക്ഷിച്ച് പോയി എന്ന് വാര്‍ത്തകള്‍, സത്യാവസ്ഥ തുറന്നുപറഞ്ഞ് നടന്‍ ബാല

അതേ സമയം ജോസഫിൽ അഭിനയിക്കുമ്പൽ ജോജു ആയിരുന്നു തനിക്ക് മലയാളം പഠിപ്പിച്ചതെന്നും ആ ചിത്രത്തിലെ അഭിനയം തന്റെ കരിയർ മാറ്റിമറിച്ചുവെന്നും താരം പറയുന്നു. വരാൽ എന്ന ചിത്രമാണ് മാധുരിയുടേതായി ഇപ്പോൾ പ്രദർശനത്തിന് എത്തിയ പുതിയ ചിത്രം.

അനൂപ് മേനോൻ ആണ് ഈ ചിത്രത്തിൽ നായകൻ. രാഷ്ട്രീയ കഥാപശ്ചാത്തലമുള്ള സിനിമയാണ് വരാൽ. പ്രകാശ് രാജ്, പ്രിയങ്ക നായർ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Advertisement