അഭിനയത്തിലൂടെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്, എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു, എന്നെ രക്ഷിക്കാൻ വേണ്ടി ദൈവം അയച്ച അവതാരമായുരുന്നു അദ്ദേഹം: മല്ലിക സുകുമാരൻ

189

മലയാളം സിനിമാ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് അന്തരിച്ച മുൻ നട്ൻ സുകുമാരന്റേത്. ഭാര്യ മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇരുവരുടെ ഭാര്യമാരും അവരുടെ മക്കളെയും എല്ലാവരും തന്നെ പ്രേക്ഷക മനസ്സുകളിൽ ഓരോ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിൻറെ ജീവിതം ഒരു തുറന്ന പുസ്തകമാണ്.

എന്നാൽ ഇപ്പോൾ സുകുമാരൻ തന്നെ രക്ഷിക്കാൻ വേണ്ടി വന്നൊരു അവതാരമായിരുന്നു എന്ന് പറയുകയാണ് മല്ലിക സുകുമാരൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുന്നത്. എനിക്ക് ജീവിതം തരാമെന്ന് അദ്ദേഹം പറഞ്ഞു. ഞാനും അതിന് അനുകൂലിച്ചു. അഭിനയത്തിലൂടെയാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഞാൻ ചിന്തിച്ച ജീവിതം ഇതല്ലെന്ന് മനസിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേക്ക് എത്തുന്നത്.

Advertisements

എനിക്ക് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് തോന്നിയതും അത് മനസിലാക്കിയ ഏക വ്യക്തി സുകുമാരൻ ചേട്ടനാണ്. ഞാനിത് അല്ല കഥാപാത്രമെന്ന് സുകുവേട്ടന് നന്നായി അറിയാമായിരുന്നു. സുകുമാരൻ എന്ന വ്യക്തിത്വം എന്നെ രക്ഷിക്കാൻ വേണ്ടി ദൈവം അയച്ച അവതാരമായിട്ടാണ് ഇന്നും ഞാൻ വിശ്വസിക്കുന്നത്. നിനക്ക് ഇപ്പോൾ 39 വയസല്ലേ ആയിട്ടുള്ളു.

Also Read
ഒരിക്കലും മമ്മൂക്കയെ എഴുതിത്തള്ളാനാകില്ല, അനുഭവ സമ്പത്ത് എന്നൊരു സാധനമുണ്ട് അദ്ദേഹത്തിന്, മമ്മൂക്ക ഡൗൺ ആയപ്പോഴാണ് ആ സിനിമ വരുന്നത്; സിദ്ധീഖ്

കൊച്ച് പിള്ളേരല്ലേ, ഒന്നും കൂടി കെട്ടിക്കൂടേ എന്നൊക്കെ ചോദിച്ചവരുണ്ട്. ആ സ്ഥാനത്തേക്ക് ഇനി ഒരാളെ കാണാൻ പറ്റില്ല. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത്. അത് അമ്മ എന്ന സംഘടന ആയാലും രാഷ്ട്രീയ സംഘടനകൾ ആയാലും സാംസ്‌കാരിക സംഘടനകൾ ആയാലും ശരി. പൃഥ്വിരാജിന് ആവശ്യമില്ലാത്ത ഇംപോർട്ടൻസ് കൊടുത്തത് ഇവരെല്ലാം കൂടിയാണ്.

ഇതൊന്നും കണ്ടെന്റെ മോൻ വിഷമിക്കണ്ട. നീ ഇവിടെ നിൽക്കും. ഞാൻ ആണ് പറയുന്നത് എന്റെ മോൻ ഇവിടെ നിൽക്കും. നീ ഈ ഇൻഡസ്ട്രിയിൽ ഒരു വലിയ ആളാകും. നിന്നെ പ്രസവിച്ച അമ്മയാണ് പറയുന്നത്. ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. ഈ വിരട്ടലുകൾ കൊണ്ടൊന്നും. ഒരു മനുഷ്യൻ വിരട്ടിയിട്ടല്ല ഒരാളുടെ ഉയർച്ചയും താഴ്ചയും തീരുമാനിക്കുന്നത്.

അത് മുകളിൽ ഉണ്ട്, നിന്റെ അച്ഛനും ഉണ്ട് അവിടെ അവർ ആണ് തീരുമാനിക്കുന്നത്. ഈ വാക്കാണ് ഞാൻ അന്ന് മകനോട് പറഞ്ഞത്. അതൊക്കെ ചില പ്ലാൻഡ് സംഭവങ്ങൾ ആയിരുന്നു. അത് ഇന്നും അന്നും എന്നും ഞാൻ പറയുമെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കുന്നു. കാരണം അത് വേണ്ട എന്ന് ധരിക്കുന്നവർ ആയിരുന്നു അമ്മയിലെ മുതിർന്ന അംഗങ്ങൾ.

കാരണം അന്ന് ആ സമയത്ത് അത് നടക്കുമ്പോ അത് എന്നോട് നേരിട്ട് പറഞ്ഞിട്ടുള്ള രണ്ടു വ്യക്തികൾ ആണ് മോഹൻലാലും മമ്മൂട്ടിയും. കഴിഞ്ഞ രണ്ടു വർഷം മുൻപേ മമ്മൂട്ടി പറഞ്ഞിരുന്നു, തുടക്കത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ഒന്നും വേണ്ടായിരുന്നു എന്ന്. മൈക്കിലൂടെ അദ്ദേഹം പറഞ്ഞതാണ്. വളരെ സത്യസന്ധമായിട്ടാണ് ഞാൻ ഇത് പറയുന്നത്.

Also Read
അവന്റെ കാര്യം എന്നോട് മിണ്ടരുത്, അവനാണ് എന്നെ വളർത്തിയതെന്ന് പറഞ്ഞ് നടക്കുന്നുണ്ടെന്ന് പിഷാരടി, അവനിപ്പോൾ ജാഡയാണ് ഞാൻ സംസാരിക്കാറൊന്നുമില്ലെന്ന് ധർമ്മജൻ

നമ്മൾ നമുക്ക് വേണ്ടി പറയും എന്ന് പ്രതീക്ഷിച്ച ഒന്ന് രണ്ട് ആളുകൾ എനിക്ക് പേര് പറയാൻ യാതൊരു മടിയും ഇല്ല. എനിക്ക് അതിൽ നല്ല വിഷമം ഉണ്ട്. ഞാൻ അത് നേരിട്ട് പറഞ്ഞിട്ടും ഉണ്ട്. വിഷമം എന്നു പറഞ്ഞാൽ എന്റെ കുഞ്ഞിന് നേരെ കൈയുയർത്തി മുദ്രാവാക്യം വിളിച്ചതിൽ അല്ല വിഷമം.

അവനു മുദ്രാവാക്യം വിളിച്ചാൽ ഒന്നും തീരുന്ന ആളല്ല പൃഥ്വിരാജ് എന്റെ കുഞ്ഞാണ് അവനെ എനിക്ക് അറിയാം.
പരസ്യമായി രാജുവിനെ എതിർക്കണം എന്ന് ഒരു സംഘം തീരുമാനിക്കുകയും, അതിനു വേണ്ടി ചരടുവലികൾ നടത്തുകയും ചെയ്യുമ്പോൾ അത് ആർക്കും മനസിലായില്ല എങ്കിലും മല്ലിക ചേച്ചിക്ക് മനസിലാകുന്ന സ്ത്രീ ആണ് എന്ന് അവർ ഓർക്കണം.

ദിലീപ് അവന്റെ നേരെ എന്തെങ്കിലും ചെയ്തു എന്ന് ഞാൻ പരസ്യമായി കണ്ടിട്ടില്ല. ഇന്ന് ഗണേഷിന് മനസ്സിലായിട്ടുണ്ട് അതിൽ തെറ്റുകൾ ഉണ്ടെന്ന്. അന്ന് ഗണേഷിന് അത് മനസ്സിലായിരുന്നില്ലെന്നും മല്ലിക സുകുമാരൻ പറയുന്നു.

Advertisement