10,500 സ്‌ക്രീനുകളില്‍, 32000 ത്തിലധികം ഷോകളുമായി 2.0 നാളെ തിയ്യറ്ററുകള്‍ വിറപ്പിക്കും

15

ഷങ്കറിന്റെ 2.0വിനായി ആകാംക്ഷയോടുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്തിരന്റെ രണ്ടാം ഭാഗത്തില്‍ രജനികാന്ത് തന്നെ നായകനായി എത്തുമ്പോള്‍ സിനിമ വൻ ഹിറ്റാകുമെന്നുതന്നെയാണ് ആരാധകര്‍ കരുതുന്നത്.

Advertisements

29ന് ആണ് ചിത്രം റിലീസ് ചെയ്യുക. ലോകത്താകമാനം 10,500 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ മാത്രമായി 7850 സ്ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യും. അങ്ങനെയാകുമ്പോള്‍ 32000ത്തിലധികം ഷോകളായിരിക്കും ആദ്യ ദിവസം ഉണ്ടാകുക.

അക്ഷയ് കുമാര്‍ ആണ് വില്ലനായി ചിത്രത്തില്‍ അഭിനയിക്കുന്നത്. എമി ജാക്സണ്‍ നായികയായി എത്തുന്നു.അതേസമയം റിലീസിന് മുന്നേ ചിത്രം 370 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്.

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ 1000 വിഎഫ്‍എക്സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും.

Advertisement