Home World

കിം കൈലി ചൂടന്‍ ചിത്രങ്ങള്‍ പുറത്ത്, കണ്ട് കണ്‍ട്രോള്‍ പോയി ആരാധകര്‍

65

വാഷിംഗ്ടണ്‍:സൂപ്പര്‍ താരം കിംകര്‍ദിഷിയാനും സഹോദരി കൈലി ജന്നറുമായുള്ള ചിത്രങ്ങള്‍ ആഘോഷമാക്കുകയാണ് കിമ്മിന്റെ ആരാധകര്‍. അടുത്തിടെ പുറത്തിറക്കിയ മേക്കപ്പ് സാധനങ്ങളുടെ പ്രചരാണര്‍ത്ഥമാണ് കിം അര്‍ദ്ധസഹോദരിക്കൊപ്പം ഫോട്ടോയ്ക്ക് പോസുചെയ്തത്.

Advertisements

പല ചിത്രങ്ങളും കണ്ടാല്‍ ആരാധകരുടെ കണ്‍ട്രോള്‍ പോകുമെന്ന് ഉറപ്പ്. ഇരുവരും ഒരുമിച്ച്‌ പോസുചെയ്യുന്നത് അപൂര്‍വമാണത്രേ. കിമ്മിനെ ഇത്രയും സുന്ദരിയായി മുമ്ബ് കണ്ടിട്ടില്ലെന്നാണ് ഭൂരിപക്ഷവും പറയുന്നത്.ചിത്രം കണ്‍കുളിര്‍ക്കെ കാണാന്‍ അവസരം കൊടുക്കുന്നതിനൊപ്പം പുതിയ ഉത്പന്നങ്ങള്‍ക്ക് പരിമിത കാലത്തേക്ക് മുപ്പതുശതമാനത്തോളം സ്പെഷ്യല്‍ റിബേറ്റും ഇവര്‍ ഒാഫര്‍ ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് രുചിച്ചുനോക്കിയിട്ടുണ്ടെന്ന് കിം പറഞ്ഞതുകേട്ട് ആരാധകര്‍ ഞെട്ടിയിരിക്കുമ്ബോഴാണ് അവരെ ആശ്വസിപ്പിക്കാനെന്നോണം ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇരുപതുകളില്‍ വെറുതേ ഒരു രസത്തിനുവേണ്ടി മയക്കുമരുന്ന് ഉപയോഗിച്ചെന്നാണ് ടെലിവിഷന്‍ ഷോയില്‍ താരം തുറന്നുപറഞ്ഞത്. ഇതിനൊപ്പം ഏറെ വിവാദമായ സെക്സ് ടേപ്പിനെക്കുറിച്ചും കിം മനസുതുറന്നിരുന്നു.

കിമ്മിന്റെ അത്രയ്ക്ക് പ്രശസ്തയല്ലെങ്കിലും ഏറെ പ്രശസ്തയാണ് കൈലിയും. സഹോദരിയെപ്പോലെ ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.മോഡല്‍,സംരംഭക, സോഷ്യല്‍ മീഡിയ താരം എന്നീ രംഗങ്ങളില്‍ പ്രശസ്തയാണ്.

2014-ലും 2015- ലും, ടൈം മാസികയില്‍ ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തുന്ന കൗമാരക്കാരുടെ പട്ടികയില്‍ ജെന്നര്‍ സഹോദരിമാരെ ഉള്‍പ്പെടുത്തിയിരുന്നു.2018 വരെ 100 ദശലക്ഷം ആരാധകരുള്ള ഇന്‍സ്റ്റാഗ്രാമിലെഏറ്റവും മികച്ച 10 പേരുകളില്‍ ഒരാളാണ് കൈലി.

Advertisement