Home Entertainment

മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടി ഇന്ന് എവിടെ; ചോദ്യത്തിന് ഇതാ മറുപടി, ഞെട്ടിക്കുന്ന മേക്ക് ഓവറിലെത്തി താരം, ചിത്രങ്ങൾ വൈറലാകുന്നു

368

നടി നിഖിത രാജേഷ് എന്ന് പറഞ്ഞാൽ ഒരു പക്ഷേ ഈ താരത്തെ അറിയണമെന്നില്ല. പക്ഷേ മഞ്ഞുരുകും കാലത്തിലെ ജാനി കുട്ടിയുടെ കൗമാരക്കാലം അവതരിപ്പിച്ച നടിയെ അത്ര പെട്ടെന്ന് പരമ്പരയെ ഇഷ്ടപ്പെടുന്നവർ മറന്നു കാണാൻ ഇടയില്ല. അത്രമേൽ താരം ആരാധകരുടെ മനസിലേയ്ക്ക് ആഴത്തിൽ പതിഞ്ഞിരുന്നു. ഏറെ പ്രേക്ഷക പ്രീതി നേടിയ പരമ്പരയായിരുന്നു മഞ്ഞുരുകും കാലം. ഏവരുടെയും മനസിലേയ്ക്ക് ചേക്കേറിയ കഥാപാത്രമായിരുന്നു പരമ്പരയിലെ പ്രധാന കഥാപാത്രമായ ജാനി കുട്ടി.

Advertisements

പ്രേക്ഷകരെ നൊമ്പരപ്പെടുത്തുന്ന കഥാപാത്രമായിരുന്നുവെങ്കിലും ജാനി കുട്ടിയെ പ്രേക്ഷകർക്ക് അത്രമേൽ പ്രിയമായിരുന്നു. കുട്ടികളില്ലാത്ത രത്നമ്മ ടീച്ചറും വിജയ രാഘവനും ജാനികുട്ടിയെ ദത്തെടുക്കുന്നതായിരുന്നു മഞ്ഞുരുകും കാലത്തിന്റെ പ്രമേയം. പിന്നീട് ഇരുവർക്കും സ്വന്തമായി രണ്ട് കുട്ടികൾ ജനിച്ചതോടെ ജാനി കുട്ടിയെ തഴയുകയും ചെയ്യുന്നതാണ് പരമ്പര കാണിച്ചിരുന്നത്.

Also read; മിമിക്രിക്കാരില്‍ വിഷമുള്ളത് ഒന്നോ രണ്ടോ പേര്‍ക്ക്; ബിനു അടിമാലിയെ ചാനലുകാര്‍ വിളിച്ചില്ലെങ്കില്‍ വായിനോക്കി ഇരിക്കേണ്ടി വരും; സ്റ്റാര്‍ മാജിക്കില്‍ സംഭവിച്ചത് മനപൂര്‍വമെന്ന് സന്തോഷ് പണ്ഡിറ്റ്

ആദ്യം കണ്ണീർ സമ്മാനിച്ചുവെങ്കിലും പിന്നീട് ജാനി കുട്ടി നല്ല നിലയിൽ എത്തുകയും ചെയ്യുന്നുണ്ട്. ഇത് പ്രേക്ഷകരിൽ എത്തിച്ച സന്തോഷവും ചെറുതായിരുന്നില്ല. ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ജാനി കുട്ടി. പരമ്പരയിൽ ജാനകി കുട്ടിയുടെ വേഷം മൂന്ന് ഘട്ടങ്ങളിലായാണ് അവതരിപ്പിച്ചത്. ജാനകി കുട്ടി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ സ്വന്തം ജാനി കുട്ടിയായി മാറിയത്.

ബാല്യത്തിലൂടെയും കൗമാരത്തിലൂടെയും യവൗനത്തിലൂടെയും കടന്നു പോകുന്ന ജാനി കുട്ടിക്ക് ഓരോ താരങ്ങളാണ് വേഷമിട്ടത്. അടുത്തിടെ ചർച്ചയായത് ജാനിക്കുട്ടിയുടെ ബാല്യകാലത്തിൽ അഭിനയിച്ച ബേബി നിരഞ്ജനയുടെ വിശേഷങ്ങളാണ്. ഇപ്പോൾ വൈറലാകുന്നത് ജാനിക്കുട്ടിയുടെ കൗമാരം തകർത്തഭിനയിച്ച നിഖിത എന്ന നടിയുടെ വിശേഷങ്ങളാണ്.

‘നാഥാ നിന്നെ പുൽകാൻ ‘എന്ന ഒരു ക്രിസ്തീയ ആൽബത്തിലൂടെയാണ് നിഖിത അഭിനയ ലോകത്തിലേയ്ക്ക് എത്തിയത്. ഈ ഗാനം വൻ ഹിറ്റായിരുന്നു. ഓമനത്തിങ്കൽ പക്ഷി എന്ന പരമ്പരയിൽ ബാലതാരമായും നിഖിത അഭിനയിച്ചിട്ടുണ്ട്. പിന്നീട് ദേവിമഹാത്മ്യം, രഹസ്യം, സസ്നേഹം, ജൂനിയർ ചാണക്യൻ, ശ്രീ ഗുരുവായൂരപ്പൻ തുടങ്ങിയ പരമ്പരകളിലും താരം എത്തിയിട്ടുണ്ട്.

അതേസമയം, മഞ്ഞുരുകും കാലത്തിലെ ജനിക്കുട്ടിയെ പോലെയല്ല ഉള്ള ആളല്ല താൻ എന്നും, വളരെയേറെ ബോൾഡ് ആയ വ്യക്തി യഥാർത്ഥ ജീവിതത്തിൽ താനെന്ന് നഖിത പറയുന്നു. സീരിയലുകൾക്ക് പുറമെ, കളർസ് എന്ന മലയാള സിനിമയിലും നിഖിത വേഷമിട്ടു. നടി റോമയുടെ കുട്ടികാലമാണ് നിഖിത അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ നടി എവിടെയാണെന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ലഭിക്കുന്നത്.

Also read; മഞ്ജു വാരിയർ കാരണം ഷൂട്ടിംഗ് മുടങ്ങി, നഷ്ടം അനുഭവിച്ചത് നടൻ മുരളിയും; ചിത്രം പുറത്ത് വന്നതോടെ ദേഷ്യം ഇരട്ടിച്ചു, അത് മരണം വരെയുണ്ടായിരുന്നു; വെളിപ്പെടുത്തൽ

സീരിയൽ സംവിധായകനായ രാജേഷിന്റെയും ചിത്രയുടെയും ഏകമകളാണ് നിഖിത രാജേഷ്. ഇപ്പോൾ, തമിഴ് സീരിയൽ രംഗത്ത് തിളങ്ങുകയാണ് നിഖിത. അരുന്ധതി എന്ന പരമ്പരയിലാണ് ഇപ്പോൾ നടി അഭിനയിക്കുന്നത് ജാനി കുട്ടിയിൽ നിന്ന് മാറി ഇപ്പോൾ സുന്ദരി കുട്ടിയായി മാറിയിരിക്കുകയാണ് നിഖിത. മേക്ക് ഓവർ കണ്ട് ഇത് ആ ജാനിക്കുട്ടി തന്നെയാണോ എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ഉയരുന്നത്. ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.

Advertisement