മഞ്ജു വാരിയർ കാരണം ഷൂട്ടിംഗ് മുടങ്ങി, നഷ്ടം അനുഭവിച്ചത് നടൻ മുരളിയും; ചിത്രം പുറത്ത് വന്നതോടെ ദേഷ്യം ഇരട്ടിച്ചു, അത് മരണം വരെയുണ്ടായിരുന്നു; വെളിപ്പെടുത്തൽ

1696

മഞ്ജു വാര്യരും സുരേഷ് ഗോപിയും ഒരുമിച്ചെത്തിയ ചിത്രമാണ് കളിയാട്ടം. ഏവരെയും അതിശയിപ്പിക്കുന്ന ജോഡികളായി എത്തിയ മഞ്ജുവിനെയും സുരേഷിനെയും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പുതുതലമുറയിലും ഈ ചിത്രത്തിന് ആരാധകർ ഉണ്ടെന്നതാണ് വാസ്തവം. ചിത്രത്തിലെ ഗാനങ്ങളും സമ്മാനിക്കുന്നത് പ്രത്യേക അനുഭൂതിയാണ്. മികച്ച വിജയമാണ് ചിത്രം കരസ്ഥമാക്കിയതും.

Advertisements

ഈ ചിത്രത്തിലെ മികച്ച അഭിനയാണ് സുരേഷ് ഗോപിയെ മികച്ച നടനാക്കിയതും. ദേശീയ പുരസ്‌കാരം വരെ സുരേഷ് ഗോപിയെ തേടിയെത്തിയിരുന്നു. ഇപ്പോൾ ആ ചിത്രത്തിലെ ചില നഷ്ടങ്ങളും നടൻ മുരളിക്കുണ്ടായ ദേഷ്യത്തെ കുറിച്ചും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാവായ കെ രാധാകൃഷ്ണൻ. വെളിപ്പെടുത്തൽ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ.

Also read; എനിക്ക് മര്യാദയ്ക്ക് സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അധ്യാപിക തളർത്തിയപ്പോൾ അയല്പക്കത്തെ ചേച്ചിയുടെ അടുത്ത് നിന്ന് 200 രൂപ വാങ്ങി വിട്ടത് എന്റെ അമ്മ; ഡെയ്ൻ ഡേവിസിന്റെ വിജയകുതിപ്പിന് പിന്നിൽ

കളിയാട്ടത്തിലേയ്ക്ക് ലാൽ ചെയ്ത കഥാപാത്രത്തിലേയ്ക്ക് തീരുമാനിച്ചിരുന്നത് നടൻ മുരളിയെയായിരുന്നു. ചിത്രത്തെ കുറിച്ച് സംസാരിച്ച് ഡേറ്റും വാങ്ങി കാര്യങ്ങളെല്ലാം ഒരുക്കി. ഷൂട്ടിംഗിനായുള്ള ഒരുക്കങ്ങളും ആരംഭിച്ചു. പക്ഷേ നടന്നില്ല. ഷൂട്ടിംഗിന് എത്തിയ മഞ്ജുവിന് ചിക്കൻ പോക്‌സ് പിടിപ്പെട്ടു. ഇതോടെ എല്ലാം അവതാളത്തിലായി. മഞ്ജു ഇല്ലാതെ ഒരു രംഗം പോലും ഷൂട്ട് ചെയ്യാൻ പറ്റാത്ത സാഹചര്യമായിരുന്നു.

കണ്ണൂരിലെ പയ്യന്നൂരിലായിരുന്നു ഷൂട്ടിംഗ് തീരുമാനിച്ചിരുന്നത്. മഞ്ജു വാര്യർ ഇല്ലാതെ ആ സിനിമയെ കുറിച്ച് ചിന്തിക്കാൻ പോലുമാകില്ലെന്ന് ജയരാജ് പറഞ്ഞു. ഷൂട്ടിങ് മുടങ്ങിയതിനെ നഷ്ടം സഹിക്കാം പക്ഷെ മഞ്ജുവില്ലെങ്കിലുള്ള നഷ്ടം അത് താങ്ങാൻ കഴിയില്ലെന്ന് ജയരാജ് പറഞ്ഞതോടെ ഷൂട്ടിംഗ് താത്കാലികമായി നിർത്തിവെച്ചു. യൂണിറ്റിനെ വിളിച്ച് വരേണ്ടെന്നും അറിയിച്ചു. അന്ന് സുരേഷ് ഗോപി സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലവും.

ഏറെ സങ്കടത്തോടെയാണെങ്കിലും സുരേഷ് ഗോപി ഡേറ്റ് മാറ്റി. മഞ്ജുവിന് ഭേദമായി തിരികെ വരുന്ന സമയത്താണ് മുരളിയ്ക്ക് പകരം ലാലിനെ വെച്ചാലോ എന്ന് തീരുമാനിച്ചത്. ലാലിനെ എവിടെയോ കണ്ടപ്പോൾ ജയരാജിന് അങ്ങനെ ഒരു സ്ട്രൈക്ക് ചെയ്തിരുന്നു. ജയരാജിന് നല്ല ആത്മവിശ്വാസവും ഉണ്ടായിരുന്നു. പക്ഷേ ലാൽ തയ്യാറായിരുന്നില്ല, കാരണം താടിയെടുക്കുന്നതിലുള്ള ബുദ്ധിമുട്ട്. ഒടുവിൽ താടി വെച്ച് ചെയ്യാമെന്ന് ഉറപ്പിക്കുകയായിരുന്നു.

ഇക്കാര്യം മുരളിയെ കണ്ട് പറഞ്ഞു. പക്ഷേ ഞങ്ങളുടെ തീരുമാനം അദ്ദേഹത്തെ വിഷമിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ മാറ്റിയതിന്റെ പേരിൽ ആ വിരോദ്ധവും ദേഷ്യവും മരണം വരെ തന്നോട് മുരളിക്ക് ഉണ്ടായിരുന്നതായും രാധാകൃഷ്ണൻ വെളിപ്പെടുത്തി. ജയരാജ് നമുക്കൊരു ഫ്രഷ്നസ് വരുമല്ലോ എന്നാണ് ചിന്തിച്ചത്. എനിക്കതിൽ ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നം രാധാകൃഷ്ണൻ പറയുന്നു.

Also read; മികച്ച കഥയും കിടിലൻ പാട്ടുകളും അസാധ്യ കോമഡിയുമായെത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടും ഈ മോഹൻലാൽ ചിത്രം തിയറ്ററുകളിൽ പരാജയമായി, കാരണം ഇതാണ്

അങ്ങനെ പടം ഷൂട്ട് ചെയ്ത്, സിനിമ പുറത്തിറക്കി. അപ്രതീക്ഷിത വിജയം കൂടിയായിരുന്നു അത്. സിനിമ ഇറങ്ങിയതോടെ എന്നോടുള്ള ദേഷ്യം കൂടി. ആ കഥാപാത്രം അത്രമേൽ ശ്രദ്ധനേടിയിരുന്നു. ആ നഷ്ടം മുരളിക്ക് താങ്ങാനാവാത്തതിലും അപ്പുറമായിരുന്നു. ആ ദേഷ്യം തന്നോട് മരണം വരെ മുരളി ചേട്ടൻ കാണിച്ചുവെന്നും രാധാകൃഷ്ണൻ വെളിപ്പെടുത്തി.

Advertisement