എനിക്ക് മര്യാദയ്ക്ക് സംസാരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അധ്യാപിക തളർത്തിയപ്പോൾ അയല്പക്കത്തെ ചേച്ചിയുടെ അടുത്ത് നിന്ന് 200 രൂപ വാങ്ങി വിട്ടത് എന്റെ അമ്മ; ഡെയ്ൻ ഡേവിസിന്റെ വിജയകുതിപ്പിന് പിന്നിൽ

241

മഴവിൽ മനോരമയിലെ ഉടൻ പണം എന്ന പരിപാടി ഹിറ്റായതിന് പിന്നിൽ ഡെയ്ൻ ഡേവിസ് എന്ന ഡിഡിയുടെ പങ്ക് ചെറുതായിരുന്നില്ല. കോമഡി വേഷങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചും അതിഥികളായി എത്തുന്നവരെ എന്റർടൈൻ ചെയ്തും താരം പ്രേക്ഷക പ്രീതി നേടി. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു ഡിഡി തന്റെ വിപുലമായ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഏവരെയും ഞെട്ടിക്കുന്നതുമായിരുന്നു ഡിഡിയുടെ വളർച്ച. അസൂയയോടെ ഈ വളർച്ച നോക്കി കണ്ടവരും ഉണ്ട്.

ഇൻസ്റ്റാഗ്രാം റീൽസിലും ടിക് ടോക് വിഡിയോകളിലും ഡിഡിയുടെ ശബ്ദമാണ് നിറഞ്ഞു നിന്നത്. ഇപ്പോൾ തന്റെ ഈ വിജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് താരം. മഴവിൽ മനോരമയിലെ കോമഡി സർക്കസ് എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു ഡെയ്ൻ ഡേവിസ് ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ എത്തിയത്.

Advertisements

Also read; മികച്ച കഥയും കിടിലൻ പാട്ടുകളും അസാധ്യ കോമഡിയുമായെത്തി മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടും ഈ മോഹൻലാൽ ചിത്രം തിയറ്ററുകളിൽ പരാജയമായി, കാരണം ഇതാണ്

ഇപ്പോൾ ജോഷ് ടോക്ക് എന്ന പരിപാടിയുടെ ഭാഗം ആണ് താരം. എല്ലാവരെയും പോലെ ഒരു സാധാരണ കുടുംബത്തിലാണ് ഡിഡിയുടെ ജനനം. തന്റെ അച്ഛന്റെ അഭിനയ മോഹമാണ് തന്നിലേക്കും ചേട്ടനിലേക്കും കിട്ടിയതെന്ന് ഡിഡി പറയുന്നു. ചേട്ടൻ കലോത്സവങ്ങളിൽ പങ്കെടുത്ത് ബെസ്റ്റ് ആക്ടർ ആയിട്ടുണ്ടെന്നും ഡെയ്ൻ വെളിപ്പെടുത്തി. തനിക്കും അതുപോലെ ഒക്കെ ആകണമെന്നായിരുന്നു ആഗ്രഹമെന്നും താരം പറയന്നു.

പഠിക്കുന്ന കാലങ്ങളിൽ ടീച്ചർമാർ ഉൾപ്പടെ എനിക്ക് മര്യാദയ്ക്ക് സംസാരിക്കാൻ പോലും അറിയില്ലെന്ന് പറഞ്ഞ് മാനസികമായി തളർത്തുകയും ഉള്ള ആത്മവിശ്വാസത്തെ കെടുത്തുകയും ചെയ്തതായി ഡെയ്ൻ കൂട്ടിച്ചേർത്തു. പക്ഷേ അവിടെയും തോറ്റുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. പക്ഷേ അതിനിടയ്ക്ക് കടം കയറി വീട് വിറ്റു. ഈ വേളയിലാണ് മൾട്ടി മീഡിയ പഠനവും നടന്നത്. എല്ലാം കൂടി താങ്ങാൻ കഴിയാതെ നിൽക്കുന്ന കാലം.

പക്ഷെ അപ്പോഴും സിനിമയെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. അങ്ങനെ ഇരിക്കവെ, ഒരു സുഹൃത്ത് വഴി കോമഡി സർക്കസിന്റെ ഓഡിഷന് വന്നു. പോകാനാണെങ്കിൽ പൈസയും ഇല്ല. അഭിനയം വഴങ്ങുമോ ഹാസ്യം അറിയുമോ എന്നായിരുന്നു അതിന്റെ പ്രമേയം. ഹാസ്യം പറയാൻ അറിയാത്ത ഞാൻ അഭിനയം വഴങ്ങുമെന്ന പ്രതീക്ഷയിൽ നിന്നു. പക്ഷേ പൈസ അപ്പോഴും വില്ലനായി. ഒടുവിൽ അമ്മയോട് 200 രൂപ ചോദിച്ചു, അവിടെയും കാലി.

പിന്നീട് അമ്മ തന്നെ അയൽപക്കത്തുള്ള ചേച്ചിയുടെ അടുത്ത് നിന്നും കടം വാങ്ങി കോഴിക്കോട്ടേയ്ക്ക് അയക്കുകയായിരുന്നുവെന്ന് ഡെയ്ൻ വെളിപ്പെടുത്തി. നന്നായി ചെയ്‌തോളാൻ പറഞ്ഞ് ആത്മവിശ്വാസം നൽകി യാത്രയാക്കിയത് അപ്പൻ ആണെന്നും ഡിഡി പറഞ്ഞു. അവിടെ ചെന്ന് എല്ലാം നല്ല രീതിയിൽ ചെയ്തു, രണ്ടാഴ്ച കഴിഞ്ഞ് വിളിക്കാമെന്നും പറഞ്ഞു, ഒരു മാസം കഴിഞ്ഞിട്ടും വിളിയെത്തിയില്ല. പിന്നെ വേറെ കുറെ ഓഡിഷനിൽ പങ്കെടുത്തു.

ഒരെണ്ണത്തിൽ കിട്ടി, ചെറിയ റോൾ ആയിരുന്നു. അതിന് ഒരുങ്ങവെയാണ് കോമഡി സർക്കസിൽ നിന്നും വിളിയെത്തിയത്. ഫൈനൽ ഓഡിഷന് ഉണ്ടെന്ന് അറിയിച്ചു. അതിലും പങ്കെടുത്തു. സിനിമയും ചാനലുമായിരുന്നു കൺമുൻപിൽ. ഏതെടുക്കും എന്ന് ആശയക്കുഴപ്പം. ഒടുവിൽ രണ്ടും കൽപ്പിച്ച് ചാനലിനെ എടുത്തു. ആദ്യത്തെ തീരുമാനം തന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയതെന്ന് ഡിഡി പറഞ്ഞു.

പിന്നീടാണ് താൻ ശ്രദ്ധിക്കപ്പെട്ടതെന്ന് ഡെയ്ൻ പറയുന്നു. അവതാരകനായി നായികാ നായകനിൽ എത്തി, അത് ഹിറ്റായതോടെ ഉടൻ പണത്തിലെത്തി, അവിടെയും ഹിറ്റടിച്ചു. സിനിമയിലേയ്ക്കും എത്തിയെന്ന് ഡെയ്ൻ തന്റെ വിജയത്തിന്റെ സന്തോഷത്തിൽ പറഞ്ഞു. കോമഡി വേഷത്തിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായതോടെ ഡിഡി എന്ന പേരും ലഭിച്ചുവെന്നും ഡെയ്ൻ പറയുന്നു.

Also read; തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇത്, എ ആർ റഹ്മാന് വേണ്ടി പാട്ട് എഴുതി ആലപിച്ച് നീരജ് മാധവ്, സന്തോഷം അടക്കാനാവാതെ താരം

മോശം ആണെന്ന് പറഞ്ഞിരുന്ന എന്റെ ശബ്ദം ടിക് ടോക്കിൽ വന്നതോടെയാണ് ജീവിതം നമ്മൾ കരുതുന്നത് പോലെയൊന്നുമല്ലെന്ന് മനസിലായത്. നമ്മൾ കുറവെന്ന് കരുതുന്ന കാര്യം ആയിരിക്കും നമ്മളെ ഒരു പടി മുകളിൽ എത്തിക്കുന്നതെന്നും ഡെയ്ൻ പറഞ്ഞു. ഫോട്ടോയെടുക്കാണോ, പറഞ്ഞിട്ട് ഒക്കെ എടുക്കണ്ടേ, ഞാനൊരു സിലിബ്രിറ്റി അല്ല, പിന്നെന്തിനാ മുത്തേ ചേട്ടൻ ഇവിടെ നിക്കണേ, തുടങ്ങിയവയാണ് ഡെയ്‌നിനെ പ്രശസ്തിയിലേയ്ക്ക് നയിച്ച ചില വാചകങ്ങൾ.

Advertisement