തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇത്, എ ആർ റഹ്മാന് വേണ്ടി പാട്ട് എഴുതി ആലപിച്ച് നീരജ് മാധവ്, സന്തോഷം അടക്കാനാവാതെ താരം

116

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ നീരജ് മാധവ്. മോഹൻലാലിന്റെ ദൃശ്യം എന്ന സിനിമയിലെ വേഷത്തിലൂടെ ആണ് നീരജ് പോപ്പുലർ ആയി മാറിയത്. തുടർന്ന് നിരവധി സിനിമകളിൽ നായകനായും സഹനടയാും എല്ലാം താരം വേഷമിട്ടു.

ഒരു നടൻ എന്നതിൽ ഉപരി നർത്തകൻ, ഗായകൻ എന്നിങ്ങനെ പല മേഖലകളിലായി ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുക്കാൻ നീരജ് മാധവിന് കഴിഞ്ഞിരുന്നു. കൊവിഡ് കാലത്ത് നീരജ് പുറത്തിറക്കിയ മ്യൂസിക് വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറൽ ആയിരുന്നു.

Advertisements

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹം പൂർത്തീകരിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നീരജ് മാധവ്. മദ്രാസിന്റെ മൊസാർട്ട് ഓസ്‌കാർ തമിഴൻ എന്നറിയപ്പെടുന്ന പ്രമുഖ സംഗീത സംവിധായകൻ എ ആർ റഹ്മാനു വേണ്ടി ഒരു ഗാനം എഴുതി ആലപിക്കാനിള്ള അവസരമാണ് നീരജിന് ലഭിച്ചത്.

Also Read
കൊടിയ ജാതിവിവേചനം ഭർത്തൃഗ്രഹത്തിൽ അനുഭവിക്കേണ്ടി വന്നു, ആദ്യ വിവാഹത്തിൽ കാവ്യാ മാധവന് നേരിടേണ്ടി വന്നത് വെളിപ്പെടുത്തി വക്കീലിന്റെ കുറിപ്പ്, വൈറൽ

തമിഴകത്തിന്റെ ലിറ്റിൽ സൂപ്പർസ്റ്റാർ സിലമ്പരസൻ എന്ന ചിമ്പുവിനെ നായകനാക്കി ഗൗതം മേനോൻ രചനയും സംവിധാനവും നിർവഹിച്ച വെന്തു തണിന്തത് കാട് എന്ന ചിത്രത്തിന് വേണ്ടിയാണ് നടൻ വരികൾ എഴുതി പാടിയത്. എആർ റഹ്മാന്റെ സംഗീതത്തിൽ ഒരു റാപ്പ് സോംഗിന് വരികൾ എഴുതാനും ആലപിക്കാനും കഴിഞ്ഞ സന്തോഷം നടൻ തന്നെയാണ് പങ്ക് വച്ചത്.

ഒപ്പം ചിത്രത്തിൽ അഭിനയിക്കാനും. തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് നീരജ് മാധവ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. റഹ്മാനും ഗൗതം മേനോനും ഒപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. സ്വപ്നങ്ങൾക്കായി പരിശ്രമിക്കുക. അപ്പോൾ അതു യാഥാർത്ഥ്യമാവും. വെന്തുതണിന്തത് കാട് കണ്ടവർക്ക് ഇത് മനസിലായിട്ടുണ്ടാവും.

ഇപ്പോൾ എനിക്കിത് ലോകത്തോട് വിളിച്ചുപറയാനാവും എ ആർ റഹ്മാന്റെ ഫാൻ ബോയി ആയിരുന്നു താനെന്നും നീരജ് മാധവ് പറഞ്ഞു. നടൻ, റാപ്പർ എന്നീ നിലകളിൽ എന്റെ തമിഴ് സിനിമ അരങ്ങേറ്റം ആണിതെന്നും നീരജ് മാധവ് കുറിച്ചു.

വിണ്ണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പുവും ഗൗതം മേനോനും ഒന്നിച്ച ചിത്രമാണ് വെന്ത് തനിന്തത് കാട്. മലയാള നടൻ സിദ്ദീഖ് ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.

നീരജ് മാധവും മുഴുനീള വേഷത്തിൽ ഈ സിനിമിയിൽ എത്തുന്നുണ്ട്. രാധിക ശരത്കുമാർ ആണ് മറ്റൊരു പ്രധാനതാരം. ജയമോഹന്റേതാണു തിരക്കഥ. മികച്ച അഭിപ്രായം തിയ്യറ്ററുകളിൽ നിന്നും ഈ ചിത്രം നേടിയെടുക്കുന്നത്.

Also Read
പാമ്പിനെ കണ്ട് പേടിച്ചതാണ്, അതോടെ വയറ്റിലെ കുഞ്ഞിന് അനക്കമില്ലാതായി, വീട് വിറ്റ് ചികിത്സിക്കാമെന്ന് പറഞ്ഞുവെങ്കിലും അപ്പോഴേക്കും അതുസംഭവിച്ചു, ആദ്യ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് ഗായിക വിദ്യ സ്വരാജ്

Advertisement