കൊടിയ ജാതിവിവേചനം ഭർത്തൃഗ്രഹത്തിൽ അനുഭവിക്കേണ്ടി വന്നു, ആദ്യ വിവാഹത്തിൽ കാവ്യാ മാധവന് നേരിടേണ്ടി വന്നത് വെളിപ്പെടുത്തി വക്കീലിന്റെ കുറിപ്പ്, വൈറൽ

3395

കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കാവ്യ മാധവൻ. പൂക്കാലം വരവായിക്ക് പിന്നാലെ കമലിന്റെ തന്നെ അഴകിയ രാവണൻ എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്ത കാവ്യ ഒരു പിടി സിനിമകളിൽ ബാലതാരമായി എത്തിയിരുന്നു.

പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനമയിലൂടെ മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന്റെ ജോഡിയായി നായികയായി താരമെത്തി. അതിന് ശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി സൂപ്പർഹിറ്റ് സിനിമകലിൽ നായികയായി മലയാളത്തിലെ നമ്പർ വൺ നായികയായി മാറിയ കാവ്യ വർഷങ്ങൾക്ക് ഇപ്പുറം തന്റെ ആദ്യ നായകനെ തന്നെ ജീവിതത്തിലും കൂടെ കൂട്ടുക ആയിരുന്നു.

Advertisements

നടൻ ദിലീപുമായുള്ള വിവാഹ ശേഷം കാവ്യ മാധവൻ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. അത് സമയം കാവ്യ മാധവന്റെ 38ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സഹതാരങ്ങളും ആരാധകരും അടക്ക നിരവധി ആളുകളാണ് താരത്തിന് ആശംസയുമായി എത്തിയത്.

Also Read
ഞാൻ അഭിനയിച്ച ചിത്രങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്നും അത് അയച്ചു തരണമെന്നും രാഹുൽ ഗാന്ധി എന്നോട് അഭ്യർഥിച്ചു, അദ്ദേഹം നല്ലൊരു കൂട്ടുകാരൻ ആണ്: വിനു മോഹൻ

ഇപ്പോഴിതാ നടിക്ക് പിറന്നാളാശംസ അറിയിച്ച് അഡ്വക്കറ്റ് അനില ജയൻ എന്ന യുവതി പങ്കുവെച്ച കുറിപ്പ് ആണ് വൈറൽ ആകുന്നത്. ദിലീപ് നിരപരാധി ആണ് എന്ന കോടതി വിധി വരും എന്ന് നിയമത്തിന്റെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആ വിധിയുടെ കൂടെ നന്ദി പറഞ്ഞ് ഒരു പോസ്റ്റ് എഴുതാൻ കാവ്യാ മാധവനും കഴിയട്ടെ.

അതിന് അവർക്ക് ആയുസ്സ് ഉണ്ടാകട്ടെ. ജന്മദിനാശംസകൾ കാവ്യാ, നിന്നെ മനസിലാക്കുന്ന മനുഷ്യർ കുറവാണെങ്കിലും അങ്ങനെയുള്ളവർ ഉണ്ട് എന്ന് അറിയിക്കട്ടെയെന്നാണ് അഡ്വക്കറ്റ് അനില തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്

അഡ്വക്കറ്റ് അനിലയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ന് കാവ്യ മാധവന്റെ പിറന്നാളാണ്. ഒരുപാട് പേർ അവർക്ക് ആശംസകൾ അർപ്പിക്കുന്നു. അവർ തിരിച്ച് ഒരു നന്ദി ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഇടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിനൊരു കാരണമുണ്ട്. കേരളത്തിൽ ഏറ്റവുമധികം സൈബർ ആക്രമണം നേരിട്ട സ്ത്രീകളുടെ പട്ടികയിൽ അവരുണ്ട് എന്നത് തന്നെയാണ് അങ്ങനെ വിശ്വസിക്കാൻ കാരണം.

അവർ അവസാനമായി ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുന്നത് മൂന്നുവർഷം മുമ്പ് 2019 ഡിസംബർ 25നാണ്. അതിന് കീഴിൽ നീ മഞ്ജുവിന്റെ ജീവിതം തകർത്തവളല്ലേ എന്നൊക്കെ കമന്റിട്ട് ആൾക്കൂട്ടം അരങ്ങു വാഴുകയാണ്. മറ്റൊരു വ്യക്തിയുടെ ജീവിതം തകർത്തു എന്ന് നിങ്ങൾ ആരോപിക്കുന്ന കാവ്യാ മാധവനെ കൂടി നോക്കണം.

അവരുടെ ആദ്യ വിവാഹേ മാചന ഹർജിയിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. കൊടിയ ജാതി വിവേചനം ഭർതൃഗ്രഹത്തിൽ അവർ അനുഭവിക്കേണ്ടി വന്നു എന്ന്. ഈ കോവിഡ് കാലത്ത് പോലും ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും കുറവുള്ള കാസർഗോഡ് പോലെ ഒരു സ്ഥലത്തുനിന്ന് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടിക്ക് കൊടിയ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നു എന്നത് എത്ര നിസാരമായിട്ടാണ് മലയാളി കണ്ടത്?

Also Read
പാമ്പിനെ കണ്ട് പേടിച്ചതാണ്, അതോടെ വയറ്റിലെ കുഞ്ഞിന് അനക്കമില്ലാതായി, വീട് വിറ്റ് ചികിത്സിക്കാമെന്ന് പറഞ്ഞുവെങ്കിലും അപ്പോഴേക്കും അതുസംഭവിച്ചു, ആദ്യ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് ഗായിക വിദ്യ സ്വരാജ്

നടി ആ ക്ര മി ക്കപ്പെട്ടു എന്ന് പറയുന്ന കേസിൽ അവർക്ക് പങ്കുണ്ട് എന്നും അവരാണ് യഥാർത്ഥ പ്ര തി എന്നും വാർത്ത അടിച്ചിറക്കിയിട്ട് അവരെ സാക്ഷിയായിട്ടു പോലും കേസിൽ ഉൾപ്പെടുത്താൻ കഴിയാതെ ഇരുന്നിട്ടും എത്രമേൽ അപവാദങ്ങളാണ് അവർ നേരിട്ടത്? സ്വന്തം കുഞ്ഞിനും ഭർത്താവിനും ഒപ്പമൊരു ചിത്രം ഒരു പ്രമുഖ വനിതാ മാസിക പ്രസിദ്ധീകരിച്ചപ്പോൾ ഈ നാട്ടിലെ മനുഷ്യർ മുഴുവൻ എന്ത് പുകിലായിരുന്നു.

സ്വന്തം മകളുടെ പേരിൽ വ്യാജ വാർത്തകളുടെ മേമ്പോടിയായി ഹാഷ്ടാഗ് ഇട്ട് പോയപ്പോൾ നൊന്ത ഒരമ്മ അവരിലുണ്ടെന്ന് നമ്മൾക്ക് മനസിലാകുമോ? ഈ നാട്ടിലെ സ്ത്രീപക്ഷ സിംഹങ്ങൾക്ക് അതിലൊരു വേദനയും തോന്നാത്തത് എന്തു കൊണ്ടാണ്? ദിലീപ് നിരപരാധിയാണ് എന്ന വിധി വരും എന്ന് നിയമത്തിന്റെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

ആ വിധിയുടെ കൂടെ നന്ദി പറഞ്ഞ് ഒരു പോസ്റ്റ് എഴുതാൻ കാവ്യാ മാധവനും കഴിയട്ടെ. അതിന് അവർക്ക് ആയുസ്സ് ഉണ്ടാകട്ടെ. ജന്മദിനാശംസകൾ കാവ്യാ, നിന്നെ മനസിലാക്കുന്ന മനുഷ്യർ കുറവാണെങ്കിലും അങ്ങനെയുള്ളവർ ഉണ്ട് എന്ന് അറിയിക്കട്ടെ. ജന്മദിനാശംസകൾ എന്നായിരുന്നു അഡ്വക്കേറ്റ് അനിലയുടെ കുറിപ്പ്. ഇതിനോടകം തന്നെ ഈ പോസ്റ്റ് വൈറലായി മാറയിരിക്കുകയാണ്.

Advertisement