ഞാൻ അഭിനയിച്ച ചിത്രങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്നും അത് അയച്ചു തരണമെന്നും രാഹുൽ ഗാന്ധി എന്നോട് അഭ്യർഥിച്ചു, അദ്ദേഹം നല്ലൊരു കൂട്ടുകാരൻ ആണ്: വിനു മോഹൻ

398

മലയാള സിനിമയുടെ ക്ലാസിക് സംവിധായകൻ ആയിരുന്ന അന്തരിച്ച കലാകാരൻ എകെലോഹിതദാസ് സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന സിനിമയിലൂടെയാണ് സിനിമാ അഭിനയരംഗത്തേക്ക് അരങ്ങേറിയ നടനാണ് വിനു മോഹൻ. തുടർന്ന് നിരവധി സിനിമകളിൽ നായകനായും സഹനടനായു അനിയനായും ഒര്രെ ഒട്ടോറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു.

മലയാളത്തിന്റെ അഭിനയ കുലപതികളിൽ ഒരാളായ കൊട്ടാരക്കര ശ്രീധനരൻ നായരുടെ ചെറുമകനും നടൻ സായ് കുമാറിന്റെ സഹോദരി പുത്രനും കൂടിയാണ് വിനു മോഹൻ. വിനുവിന്റെ മാതാവ് ശോഭാ മോഹനും മലയാളത്തിലെ അറിയപ്പെടുന്ന അമ്മ നടി ആണ്.

Advertisements

ഇപ്പോൾ ഇതാ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായതിൽ വിശദീകരണവും ആയി എത്തിയിരിക്കുകയാണ് വിനു മോഹൻ. തനിക്ക് വ്യക്തി പരമായി ഏറെ അടുപ്പമുള്ള മുൻ പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല ക്ഷണിച്ചത് കൊണ്ടാണന്ന് താൻ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത് എന്നാണ് വിനു മോഹൻ പറയുന്നത്.

Also Read
കനല്‍പ്പൂവിലെ നായികയും നായകനും യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലാണോ, സൂചന നല്‍കി നടന്‍ സാനു

വിനുമോഹൻ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിട്ടുള്ള ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. താൻ രാഹുൽ ഗാന്ധിയോട് സംസാരിച്ചതിനെ കുറിച്ചും വിനു മോഹൻ പറയുകയുണ്ടായി.

താൻ കോൺഗ്രസ് പ്രവർത്തകനല്ല ഏറെ അടുപ്പമുള്ള രമേശ് ചെന്നിത്തല എംഎൽഎ ക്ഷണിച്ചതു കൊണ്ടാണ് രാഹുലുമായി സംസാരിക്കാൻ കഴിഞ്ഞത് എന്നാണ് വിനു മോഹൻ പറഞ്ഞത്. അതേ സമയം ഇംഗ്ലീഷ് സിനിമകൾ കാണാറുണ്ടെങ്കിലും ഏറ്റവും ഇഷ്ടം ഇറാനിയൻ സിനിമകളാണെന്ന് രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതായി വിനു മോഹൻ വ്യക്തമാക്കുന്നു.

ഇറാനിയൻ സിനിമകളുടെ ബൗദ്ധികമായുള്ള ഔന്നത്യവും വേറിട്ട രീതിയുമാണ് ഇഷ്ടം കൂടാൻ കാരണം. താൻ അഭിനയിച്ച ചിത്രങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്നും അത് അയച്ചു തരണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു എന്നും വിനു മോഹൻ പറയുന്നു.

Also Read
പ്രിയപ്പെട്ട അമ്മയ്ക്ക് ഒരുപാട് ആശംസകളുമായി മീനാക്ഷി, കാവ്യയുടെ ജന്മദിനത്തില്‍ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍

തെരുവിൽ അലയുന്നവരുടെ പുനരധിവാസം കണ്ടൽ കാടുകളുടെ പുനരുജ്ജീവനം, എന്നിവയിൽ ഇടപെടുന്ന കാര്യവും രാഹുൽ ഗാന്ധിയോട് സംസാരിച്ചു. ശരിക്കും മനസ്സു തുറന്നു സംസാരിക്കാൻ പറ്റിയ ഒരു കൂട്ടുകാരനെ ആണ് തനിക്കു രാഹുലിൽ കാണാൻ കഴിഞ്ഞത് എന്നാണ് വിനു മോഹൻ വ്യക്തമാക്കുന്നു.

Advertisement