പ്രിയപ്പെട്ട അമ്മയ്ക്ക് ഒരുപാട് ആശംസകളുമായി മീനാക്ഷി, കാവ്യയുടെ ജന്മദിനത്തില്‍ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍

2940

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജനപ്രിയ നായകനായ നടന്‍ ദിലീപിന്റേത്. അടുത്ത കാലത്തായി അദ്ദേഹം ചില പ്രശ്നങ്ങളില്‍ പെട്ടിരിക്കുക ആണെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ ആരാധകര്‍ കാര്യമായി എടിത്തിട്ടില്ല.

Advertisements

ദിലീപിന്റെ അത്ഭുത പൂര്‍വ്വമായ വളര്‍ച്ചയില്‍ അസൂയാലുക്കളായവരുടെ കളികള്‍ ആണ് ഈ വിവാദങ്ങള്‍ക്ക് എല്ലാം കാരണം എന്നാണ് ദിലീപിനെ ഇഷ്ടപ്പെടുന്നവര്‍ പറയുന്നതും വിശ്വസിക്കുന്നതും. അതേ സമയം ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് കാവ്യ മാധവനും മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന ദിലീപിന്റെ കുടുബത്തിനെ.

Also Read: ഓരോ നിമിഷവും സ്‌പെഷ്യല്‍ ആക്കുന്നു, നീ ഒരു നിധിയാണ് പ്രിയങ്കാ, 30ാം ജന്മദിനത്തില്‍ സര്‍പ്രൈസ് പാര്‍ട്ടിയൊരുക്കിയ പ്രിയങ്കയ്ക്ക് നന്ദി പറഞ്ഞ് നിക്ക്

ഒരു സിനിമയിലോ അല്ലങ്കില്‍ ഒരു സെലിബ്രേറ്റി ഇമേജില്‍ പൊതുവേദിയിലോ പോലും എത്താതെ മീനാക്ഷി ദിലീപിനും ആരാധകര്‍ ഏറെയാണ്. ലക്ഷങ്ങളാണ് മീനാക്ഷിയെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്. മീനാക്ഷി എന്ന മീനൂട്ടിയുടെ വിശേഷങ്ങള്‍ അറിയാന്‍ എന്നും മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള ഒന്നാണ്.

കഴിഞ്ഞ ദിവസമായിരുന്നു കാവ്യ മാധവന്റെ ജന്മദിനം. തന്റെ രണ്ടാനമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മീനാക്ഷി സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. കാവ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മീനാക്ഷി ജന്മദിനാശംസകള്‍ നേര്‍ന്നത്.

Also Read: പാമ്പിനെ കണ്ട് പേടിച്ചതാണ്, അതോടെ വയറ്റിലെ കുഞ്ഞിന് അനക്കമില്ലാതായി, വീട് വിറ്റ് ചികിത്സിക്കാമെന്ന് പറഞ്ഞുവെങ്കിലും അപ്പോഴേക്കും അതുസംഭവിച്ചു, ആദ്യ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് ഗായിക വിദ്യ സ്വരാജ്

വനിതക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ മനോഹരമായ ചിത്രവും ഒപ്പം ഒരു ലൗ സിംപലുമാണ് മീനാക്ഷി പങ്കുവെച്ചത്. ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കാവ്യയുടെ കഴിഞ്ഞ ജന്മദിനത്തിലും മീനാക്ഷി പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായിരുന്നു.

Advertisement