വിവാഹം കഴിഞ്ഞിട്ട് 9 വര്‍ഷമായില്ലേ, സത്യത്തില്‍ ആരുടെ കുഴപ്പമാണ്; കുട്ടികളില്ലാത്തതിനെ ചോദ്യം ചെയ്ത അവതാരകയ്ക്ക് ചുട്ടമറുപടി നല്‍കി ഷഫ്‌നയും സജിനും

2712

സജിൻ എന്ന പേര് കേൾക്കുന്നതിലുപരി ശിവൻ എന്ന് പറയുമ്പോഴാണ് താരത്തെ പ്രേക്ഷകർക്ക് കൂടുതൽ പരിചിതമാകുന്നത്. സാന്ത്വനം സീരിയലിലാണ് ശിവൻ എന്ന കഥാപാത്രത്തിലെത്തി സജിൻ പ്രേക്ഷകർക്ക് പ്രിയങ്കരനായത്. ഈ കഥാപാത്രത്തെ അത്രത്തോളം പ്രേക്ഷകർ നെഞ്ചിലേറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത്.

Advertisements

അതുപോലെ തന്നെ ഫീൽഡിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് നടന്റെ ഭാര്യ ഷഫ്‌ന. സജിൻ-ഷഫ്ന ദമ്പതികൾ മലയാളികളുടെ ഇഷ്ട ജോഡികൾ കൂടിയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും നിമിഷ നേരംകൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയാറുള്ളത്. പ്ലസ് ടു എന്ന ചിത്രത്തിൽ മൊട്ടിട്ട പ്രണയമാണ് പൂത്തുലഞ്ഞ് വിജയകരമായ ദാമ്പത്യത്തിലെത്തിയത്.

Also read; ലോട്ടറി സർക്കാർ നടത്തുന്ന കൊള്ളയെന്ന് പറഞ്ഞ് നടന്ന അനൂപ് ബംപർ എടുത്തത് മകന്റെ കുടുക്ക പൊട്ടിച്ച്; കോടീശ്വരന്റെ ഇരട്ടതാപ്പ് തുറന്ന് കാണിച്ച് ഫേസ്ബുക് പോസ്റ്റ്, കുറിപ്പ് മുക്കി ഓടി കോടീശ്വരൻ

ഒമ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് ഇരുവരുടെയും ദാമ്പത്യ ജീവിതം. ഇരുവരുടെയും പ്രണയവും ഒത്തൊരുമയോടു കൂടിയുള്ള ജീവിതവും പലർക്കും മാതൃക കൂടിയാണ്. സിനിമാ ലൊക്കേഷനിൽ നിന്ന് തുടങ്ങിയ പ്രണയം പലപ്പോഴും ഇരുവരും വെളിപ്പെടുത്തിയിട്ടുമുണ്ട്. തിരക്കുപിടിച്ച അഭിനയ ജീവിതത്തിലും ഇരുവരുടേത് മാത്രമായി നിമിഷങ്ങൾ കണ്ടെത്താൻ താരദമ്പതികൾ ശ്രമിക്കാറുമുണ്ട്.

ഇതിനിടയിൽ ഇരുവരും നേരിട്ട ചോദ്യങ്ങളിൽ ആദ്യം നിൽക്കുന്നത് കുട്ടികൾ ആകാത്തതിനെ കുറിച്ചാണ്. ഈ ചോദ്യങ്ങളിൽ മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ. ബിഹൈന്റ് വുഡിന് നൽകിയ അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്. കല്യാണം കഴിഞ്ഞിട്ട് 9 വർഷമായില്ലേ നിങ്ങളിൽ ആർക്കാ പ്രശ്നം എന്നൊക്കെ ആൾക്കാർ ചോദിക്കാറില്ലേ എന്ന് അവതാരിക ചോദിച്ചപ്പോൾ മറുപടി പറയുകയായിരുന്നു സജിനും ഷഫ്‌നയും.

അങ്ങനെ ഇതുവരെ ആരും ഞങ്ങളോട് ചോദിച്ചിട്ടില്ല, ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചോദ്യം. വിശേഷം ഒന്നും ആയില്ലേ എന്ന് ചോദിക്കാറുണ്ട്, പക്ഷെ അതിനപ്പുറം പോകാറില്ലെന്ന് ഇരുവരും പറയുന്നു. ഞങ്ങളുടെ വ്യക്തി ജീവിതത്തിലേക്ക് കയറിയുള്ള ചോദ്യം ആരും ചോദിക്കാറുമില്ല, അതിന് അനുവദിക്കാറുമില്ലെന്നും താരങ്ങൾ കൂട്ടിച്ചേർത്തു. ക്ലോസ് സർക്കിളിൽ ഉള്ളവർ മാത്രമാണ് ചോദിക്കുന്നത്, അത് ശല്യമായി തോന്നാറുമില്ലെന്നും ദമ്പതികൾ പറയുന്നു.

Also read; പരസ്പരം ഒത്തുപോവില്ലെന്ന് കണ്ടപ്പോൾ പിരിഞ്ഞു, മകളെ കാണാത്തതിൽ മാത്രം സങ്കടം; തകർന്ന കുടുംബ ജീവിതത്തെ കുറിച്ച് ഫിറോസ് ഖാൻ പറയുന്നത്

കൂട്ടത്തിൽ ഏറ്റവും അധികം വഴക്കിടുന്നത് ഷഫ്നയാണ് എന്ന് രണ്ട് പേരും സമ്മതിയ്ക്കുന്നു. വഴക്കിട്ട് കഴിഞ്ഞാൽ ആദ്യം സോറി പറയുന്നത് സജിൻ ആണെന്നും ഷഫ്‌ന പറഞ്ഞു. നിങ്ങളിൽ ആരാണ് ആദ്യം ഐ ലവ് യു എന്ന് പറഞ്ഞതെന്ന ചോദ്യത്തോടും ഇരുവരും പറഞ്ഞത് അങ്ങനെ ഒന്ന് ഇതുവരെയും പറഞ്ഞിട്ടില്ലെന്നാണ്, ആദ്യം പ്രപോസ് ചെയ്തത് സജിൻ ഇക്കയാണെന്നും ഷഫ്‌ന വെളിപ്പെടുത്തി.

Advertisement