നിനക്കൊന്ന് കെട്ടിക്കൂടേ, നീ കെട്ടിയതാണോ, എന്താണ് കല്യാണം കഴിക്കാത്തത് എന്നൊക്കെ ചോദിക്കുന്നവർക്ക് കിടിലൻ മറുപടിയുമായി സുബി സുരേഷ്

208

മലയാളം ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒക്കെയായി മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് സുബി സുരേഷ്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന ഷോയിലും താരം അവതാരക ആയാണ് എത്തുന്നത്.

വേറിട്ട അവതരണ ശൈലിയും കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളും കൗണ്ടറുകളുമായെത്തുന്ന സുബിക്ക് ആരാധകരും ഏറെയാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ സുബി സുരേഷ് ഒളിച്ചോടിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു വൈറലായി മാറിയത്.

Advertisements

താനെങ്ങും പോയിട്ടില്ലെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. എന്നാൽ ഇപ്പോൾ വിവാഹത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നിരവധി തവണ താൻ വിവാഹത്തെ കുറിച്ചുള്ള ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ട്.

നമ്മുടെ ചാനലിലൂടെ പറയാത്തതിനാലാവും വീണ്ടും ഇതേ ചോദ്യങ്ങളെന്ന് പറഞ്ഞായിരുന്നു സുബി സംസാരിച്ച് തുടങ്ങിയത്. പ്രേമിച്ചിട്ടുണ്ടോ, ഇനി കല്യാണം കഴിക്കില്ലേയെന്നാണ് എല്ലാവർക്കും അറിയേണ്ടത്.
നിനക്കൊന്ന് കെട്ടിക്കൂടേ, നീ കെട്ടിയതാണോ, എന്താണ് കല്യാണം കഴിക്കാത്തതെന്നാണ് ചോദ്യം. കല്യാണം കഴിക്കാത്തതിന് അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നാണ് സുബി പറയുന്നത്.

അതിനൊരു മൂഡ് വരണമല്ലോ, അത് ഇതുവരെ വന്നിട്ടില്ല. വീട്ടുകാർ സ്വന്തമായി സെലക്റ്റ് ചെയ്തോളാനൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രേമമൊന്നും അങ്ങനെ വന്നിട്ടില്ല. ഒളിച്ചോടിപ്പോയതിന് മറുവീഡിയോയുമായി താനെത്തിയിരുന്നു.

സുബിയെ അന്വേഷിച്ച് അടുത്ത വീട്ടിലെ അങ്കിളൊക്കെ വന്നിരുന്നു. നിങ്ങൾ വിഷമിച്ചിരിക്കുവാണേൽ എങ്ങനെ ആശ്വസിപ്പിക്കുമെന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്. കല്യാണം കഴിക്കില്ലെന്നൊന്നും പ്രഖ്യാപിച്ചിട്ടില്ല താനെന്ന് സുബി പറയുന്നു. പ്രേമിച്ചിട്ടില്ല, വീട്ടുകാരോടൊക്കെ ഇണങ്ങിനിൽക്കാനും, യാത്രകളിലുമൊക്കെ കൂട്ടായി ഒരാൾ എത്തുന്നതിൽ സന്തോഷമുണ്ട്.

പ്രേമിച്ചിട്ടുണ്ട്, വീട്ടിൽ നിന്നും വിട്ട് വേറെ രാജ്യത്ത് പോവേണ്ടി വരുമെന്നുമൊക്കെയുള്ളതുകൊണ്ട് ആ പ്രേമം വേണ്ടെന്ന് വെക്കുകയായിരുന്നു. വീട്ടുകാർക്കൊക്കെ അറിയാവുന്നയാളാണ്. അളിയാ, അളിയൻ വേറെ കല്യാണം കഴിക്ക്, നമ്മൾ സെറ്റാവുമെന്ന് തോന്നുന്നില്ലെന്ന് പറയുകയായിരുന്നു.

പുള്ളി വിവാഹം കഴിഞ്ഞ് സുഖമായി കഴിയുന്നു. വിവാഹത്തെക്കുറിച്ച് ഒരുപാട് നിബന്ധനകൾ ഒന്നുമില്ലെന്നും സുബി സുരേഷ് വല്യക്തമാക്കുന്നു.

Advertisement