എനിക്ക് നല്ലൊരു പേരുണ്ട്, നീ ചീത്ത പേര് ഉണ്ടാക്കരുത്; അന്ന് മേനക കീർത്തി സുരേഷിനോട് പറഞ്ഞത്

185

തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന സൂപ്പർ നടി ആയിരുന്നു മേനക സുരേഷ്. നിരവധി സൂപ്പർഹിറ്റ് മലയാള സിനിമകളിൽ അഭിനിച്ചിട്ടുള്ള മേനകാ സുരേഷ് മലയാളികളുടേയും പ്രിയപ്പെട്ട നായിക ആയിരുന്നു. നിർമ്മാതാവ് സുരേഷ് കുമാറിനെ വിവാഹം കഴിച്ച് മേനക കുറച്ചുകാലം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു.

പിന്നീട് സിനിമയിലേക്ക് തിരിച്ചെത്തിയ മേനക ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. രണ്ട് പെൺമക്കളാണ് മേകൃനക സുരേഷ് കുമാർ ദമ്പതികൾക്ക് ഉള്ളത്. രേവതി സുരേഷും കീർത്തി സുരേഷും. രണ്ടുപേരും സിനിമ രാംഗത്ത് സജീവമാണ്.രേവതി ക്യമാറയ്ക്ക് പിന്നിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിൽ കീർത്തി ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ നായികയാണ്.

Advertisements

ഇപ്പോഴിതാ കീർത്തി സിനിമയിലേക്ക് എത്തിയപ്പോൾ താൻ നൽകിയ ഉപദേശങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് മേനക . വിലയേറിയ ഉപദേശങ്ങളാണ് കീർത്തിക്ക് മേനക സുരേഷ് കൊടുത്തത്. മകൾ കീർത്തി സിനിമയിലേക്ക് എത്തിയതിന് ശേഷം രണ്ട് ഉപദേശമാണ് കൊടുത്തിട്ടുള്ളത്. ഒന്ന് സമയം പാലിക്കുക രണ്ട് ചെറിയ ആൾ മുതൽ വലിയ ആളുടെ അടുത്തും ഒരുപോലെ പെരുമാറുക എന്നുമാണ്.

Also Read
നടി സംയുക്താ മേനോന്റെ ആരാധകരെ കോരിത്തരിപ്പിച്ച കിടു ഫോട്ടോസ് കാണാം

അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്നവുമില്ല. മേനകയുടെ മോൾക്ക് അഭിനയം വന്നില്ല അത്രയേ അവർ പറയുക ഉള്ളു. അവൾക്ക് വിദ്യഭ്യാസമൊക്കെ ഉള്ളത് കൊണ്ട് അതൊന്നും പ്രശ്നമായി മാറില്ല. പക്ഷേ ചീത്തപ്പേര് മാത്രം വാങ്ങരുത് എന്നും മകളോട് താൻ പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും മേനക വ്യക്തമാക്കി.

കാരണം അത് ഞാൻ സമ്പാദിച്ച് വെച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ആഗ്രഹിച്ച് വാങ്ങിയതാണ്ഈ ജീവിതം.കല്യാണം കഴിഞ്ഞ് കുടുംബമായി ജീവിക്കാനാണ് ആഗ്രഹിച്ചത്. ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയായാണ് ജീവിക്കുന്നത്. കീർത്തിയൊക്കെ ജനിച്ച സമയത്ത് ഡാൻസ് പ്രാക്ടീസൊക്കെ ചെയ്യാൻ പോയിട്ടുണ്ട്. പിന്നെ പെയിന്റിങ്ങിനൊക്കെ താൻ സമയം കണ്ടെത്തുമായിരുന്നു എന്നും മേനക വ്യക്തമാക്കുന്നു.

Also Read
ചെറുപ്പത്തിൽ ഞങ്ങളുടെ ഡ്യൂട്ടി മോഹൻലാൽ തലയും കുത്തി താഴേ വീഴാതെ നോക്കുക എന്നയിരുന്നു: മല്ലിക സുകുമാരൻ

Advertisement