ഫ്രോക്ക് അണിഞ്ഞ് ബോളിവുഡ് പാട്ടിന് ഗ്ലാമർ നൃത്ത ചുവടുകളുമായി മീരാ ജാസ്മിൻ; വൈറലായി വിഡിയോ

142

സൂപ്പർഹിറ്റുകളായി മാറിയ നിരവധി സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ താരമായിരുന്നു മീരാ ജാസ്മിൻ. ലോഹിതദാസ് ദിലീപ് ചിത്രം സൂത്രധാരനിലൂടെ സിനിമയിലെത്തിയ മീരാ ജാസ്മിൻ ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയനടിയായി മാറിയിരുന്നു. പിന്നീട് മലയാളത്തിന് പുറമേ തെന്നിന്ത്യൻ ഭാഷകളിലെല്ലാം നിരവധി സൂപ്പർഹിറ്റ് സിനികളിൽ മീരാ ജാസ്മിൻ അഭിനയിച്ചു.

സൂത്രധാരൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നേടിയിരുന്നു. വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും പൊതു വേദികളിൽ നിന്നും മാറിനിൽക്കുക ആയിരുന്നു. 2014ൽ വിവാഹ ശേഷം മീരാ ജാസ്മിൻ സജീവ അഭിനരംഗത്തു നിന്നും പൂർണ്ണമായി വിട്ടുനിന്നിരുന്നു.

Advertisements

ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലൂടെയാണ് താരം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

Also Read
മകളെ കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിയ്ക്കുന്നതിനെതിരെ ആര്യ ; ഞാൻ വളരെ മോശമായി പെരുമാറാത്തതിന്റെ കാരണം പറഞ്ഞ് താരം

ഈ ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീരാജാസ്മിൻ മലയാളത്തിൽ തിരിച്ചെത്തുന്നത്. അവിസ്മരണീയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിക്കൊണ്ട് ജനമനസ്സിൽ എന്നും ഇടംപിടിച്ചിരുന്ന താരത്തെ മലയാളി രണ്ട് കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തിലെ ഒരു വർക്കിംഗ് സ്റ്റിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിലേക്കുള്ള വരവും മീരാ ജാസ്മിൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്. ആരാധക സ്നേഹത്തിന് നൃത്തത്തിലൂടെ നന്ദി പറഞ്ഞുകൊണ്ടുള്ള വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്.

ബോളിവുഡ് ഗാനമായ ബോല് ദോ നാ സറാ എന്ന പാട്ടിന് നൃത്തം ചെയ്യുന്ന മീരാ ജാസ്മിന്റെ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്. വീടിനുള്ളിൽ മതിമറന്ന് നൃത്തം ചെയ്യുന്ന വീഡിയോയാണിത്.

ഫ്രോക്ക് ധരിച്ച് മുറിക്കകത്തു നിന്നു ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഓവർ കോട്ട് അണിഞ്ഞെത്തിയ മീര, നൃത്തത്തിനിടയിൽ അത് അഴിച്ചു മാറ്റുന്നതും കാണാം. ആസ്വദിച്ചു ചുവടുവയ്ക്കുന്നതിന് ഇടയിൽ ക്യാമറയിൽ നോക്കി പൊട്ടിച്ചിരിക്കുന്നുമുണ്ട് താരം.

വിഡിയോ പങ്കിട്ട് മീര ജാസ്മിൻ കുറിച്ച വാക്കുകളും ഇപ്പോൾ ആരാധകശ്രദ്ധ നേടുകയാണ്.എനിക്കു വേണ്ടി നിങ്ങൾ സമയം മാറ്റി വച്ചു. ഏറ്റവും മികച്ച സമ്മാനമാണത്. നിങ്ങൾക്കു മുന്നിൽ ഞാൻ വിനയാന്വിതയായി നിൽക്കുന്നു. സ്‌നേഹവും ഊഷ്മളതയും കൊണ്ട് പ്രചോദിതയായാണ് ഞാൻ മുന്നോട്ടു നീങ്ങുന്നത്.

നിങ്ങളോടെല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഗാധമായ സ്‌നേഹവും അറിയിക്കുന്നു. ഈ മനോഹര യാത്ര ഇനിയും തുടരേണ്ടിയിരിക്കുന്നു. സ്‌നേഹപൂർവം എംജെ എന്നാണ് വീഡിയോ പങ്കുവെച്ച് മീരാ ജാസ്മിൻ കുറിച്ചത്.

Also Read
സിംപിൾ സാരിയും നൂഡ് മേക്കപ്പും ; അതി സുന്ദരിയായി മാളവിക മേനോൻ

ഏറെ കാലത്തിന് ശേഷമുള്ള മീരാ ജാസ്മിന്റെ തിരിച്ചുവരവിനെയാണ് ഇതിലൂടെ എല്ലാരും ഏറ്റെടുക്കുന്നത്.ആദ്യ ഫോട്ടോ പോസ്റ്റ് ചെയ്തത് ഒരു ദിവസം കൊണ്ടാണ് മീരാ ജാസ്മിന് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സിനെ ലഭിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയറാമിന്റെ നായികയാണ് മീരാ ജാസ്മിൻ മലയാളത്തിൽ തിരിച്ചെത്തുന്നത്.

തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമാണെന്നായിരുന്നു മീര ജാസ്മിൻ പറഞ്ഞത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറി നിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകുമെന്നും മലയാളിയുടെ മീരാ ജാസ്മിൻ പറഞ്ഞിരുന്നു.

Advertisement