എന്റെയൊരു വിഗ്രഹമുണ്ടാക്കി പൂജാമുറിയിൽ വെച്ച് പൂജിക്കാൻ ഞാൻ മരുമക്കളോട് പറയാറുണ്ട്, അവരുടെയൊന്നും പുറകേ ഞാൻ പോകാറില്ല: തുറന്നു പറഞ്ഞ് മല്ലിക സുകുമാരൻ

570

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങൾ ആയിട്ടും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ. തിരക്കു കൾക്ക് ഇടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

Advertisements

മക്കൾ സിനിമയിലും, മരുമക്കൾ ബിസിനസ്സിലും സജീവ സാന്നിധ്യമാണ്. മരുമക്കളായ പൂർണ്ണിമയെയും സുപ്രിയയെയും പറ്റി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മരുമക്കളായ പൂർണിമയോടും സുപ്രിയയോടും തന്റെ ഒരു വിഗ്രഹം ഉണ്ടാക്കി പൂജാമുറിയിൽ വെച്ച് പ്രാർത്ഥിക്കാൻ തമാശക്ക് പറയാറുണ്ടെന്നാണ് നടി മല്ലികാ സുകുമാരൻ പറയുന്നത്.

അവരുടെ ഒരു കാര്യത്തിലും താൻ ഇടപെടാറില്ലെന്നും അവർ എന്ത് ചെയ്താലും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും മല്ലിക പറയുന്നു. ഇന്ദ്രജിത്ത് വിദേശത്തേക്ക് യാത്ര പോകുമ്പോൾ തന്നെയും വിളിക്കാറുണ്ടെന്നും ഭാര്യയും ഭർത്താവും പോകുമ്പോൾ അവരുടെ പുറകെ താൻ വരണോയെന്നാണ് തിരിച്ച് ചോദിക്കാറ് ഉള്ളതെന്നും മല്ലിക പറഞ്ഞു.

വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ് മല്ലിക ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. മരുമക്കൾ രണ്ടാളോടും എന്റെയൊരു വിഗ്രഹം ഉണ്ടാക്കി പൂജാമുറിയിൽ വെച്ച് പ്രാർഥിക്കാൻ പറയാറുണ്ടെന്ന് ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു കാര്യത്തിനും അമ്മായിയമ്മയില്ല.

Also Read
എന്നെ രക്ഷപെടുത്തിയത് മോഹൻലാൽ അല്ല, ആരും ആരെയും വളർത്തിയിട്ടില്ല: എംജി ശ്രീകുമാർ അന്ന് പറഞ്ഞത്

നിങ്ങളായി നിങ്ങളുടെ പാടായി എന്നേ ഞാൻ അവരോട് പറഞ്ഞിട്ടുള്ളു. ഇന്ദ്രൻ ഇടയ്ക്ക് എന്നെ വിളിക്കും. അമ്മേ വാ നമുക്ക് തായ്‌ലാൻഡിലൊക്കെ പോയിട്ട് വരാമെന്ന് പറയും. നീയും ഭാര്യയും പോകുന്നതിന് പുറകേ ഞാനും വരണോ? എന്റെ പൊന്ന് മോനെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കല്ലേ എന്നാണ് തിരിച്ച് ഞാനവനോട് പറയാറുള്ളത്. ഞാനങ്ങനെ മക്കളുടെ പുറകേ പോകാറില്ല എനിക്കത് ഇഷ്ടവുമല്ല.

അതിലും എനിക്ക് ഇഷ്ടം എന്റെ നാട്ടുകാരെയും വീട്ടുകാരെയും സുഹൃത്തുക്കളും ആക്കെയായി സമയം ചിലവഴിക്കുന്നത് ആണ്. കഴിഞ്ഞ കാലത്ത് നമ്മളൊക്കെ ജീവിച്ചത്, നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തൊക്കെ ഉണ്ടാക്കി ഇടാം എന്ന് കരുതിയാണ്. ഇന്നും അവരത് ചെയ്യുന്നുണ്ട്.

പക്ഷേ അതിനൊപ്പം സ്ഥലം കാണാനും കറങ്ങി നടക്കാനുമൊക്കെയുള്ള പ്രധാന്യം കൊടുക്കുന്നുണ്ട്. ഞങ്ങളൊന്നും അങ്ങനെ കാശ് കളയുകയില്ലായിരുന്നു. രണ്ട് പേര് ദുബായിൽ പോകുന്ന കാശുണ്ടെങ്കിൽ അഞ്ച് സെറ്റ് സ്ഥലം വാങ്ങിക്കാം എന്നായിരുന്നു ചിന്തിക്കുക. അതാണ് ജനറേഷന്റെ വ്യത്യാസം എന്നും മല്ലിക സുകുമാരൻ പറയുന്നു.

അതേ സമയം വിവാഹശേഷം മക്കളെ അവരുടെ വഴിയ്ക്ക് വിടുക എന്നതു തന്നെയായിരുന്നു തന്റെ തീരുമാനം എന്നും. മല്ലികാ സുകുമാരൻ മുമ്പും പറഞ്ഞിരുന്നു മക്കളുടെയും മരുമക്കളുടെയും കാര്യങ്ങളിൽ അനാവശ്യമായി ഞാൻ ഇടപെടാറില്ല. വിവാഹത്തിനു ശേഷം അവരുടെ കാര്യം നോക്കി അധ്വാനിച്ച് ജീവിക്കുന്നു.

ഇടയ്ക്കൊക്കെ കൊച്ചുമക്കളെ കാണാൻ ചെല്ലും. അവരുടെ ഒപ്പം രണ്ടുദിവസം താമസിക്കും, അത്രയുമൊക്കെ മതി. അതല്ലാതെ അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ എനിക്കു താത്പര്യമില്ല. സുകുവേട്ടൻ അക്കാര്യമൊക്കെ നേരത്തെ തന്നെ പറഞ്ഞ് ഏൽപ്പിച്ചാണ് പോയത്. മക്കളെ അവരുടെ സ്വാതന്ത്ര്യത്തിനു വിടണമെന്നത് അദ്ദേഹത്തിന്റെ കൂടി ആഗ്രഹമായിരുന്നു.

പൂർണ്ണിമയ്ക്കും സുപ്രിയയ്ക്കും ഭാഗ്യക്കുറി അടിച്ചതാണ്. എന്നെപ്പോലെയൊരു അമ്മായിയമ്മയെ വേറെയെവിടെ കിട്ടും. അതുകൊണ്ട് എല്ലാവരും സ്നേഹത്തോടെ തന്നെ പോകുന്നു. താൻ മക്കളുടെ ഒരു ഇഷ്ടത്തിനും ഇതുവരെ എതിർ നിന്നിട്ടില്ലെന്നും മല്ലിക കൂട്ടിച്ചേർത്തു. വളർന്നു വരുമ്പോൾ ഒരുപക്ഷേ നക്ഷത്രയും അലംകൃതയും ഒക്കെ എന്നെപ്പോലെ തന്നെയാകാം.

കാരണം അവർക്ക് കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാനും പറയാനുമുള്ള കഴിവുണ്ടെന്നും മല്ലിക പറയുന്നു. സിനിമയിൽ സജീവമായിരിക്കുന്നതിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് മല്ലിക സുകുമാരൻ. മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ മല്ലികയുടെ പോസ്റ്റുകൾക്കും മറുപടികൾക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

Also Read
പോകുന്നെങ്കിൽ പൊയ്ക്കോ പിന്നെ അമ്മയും മകളും സിനിമയിൽ ഉണ്ടാവില്ല; മമ്മൂട്ടി സിനിമയുടെ സെറ്റിൽ വെച്ച് മലയാളത്തിലെ സൂപ്പർ സംവിധായകൻ നടി സുമലതയോട് ചെയ്തത്

Advertisement