ഞാൻ അടിവസ്ത്രത്തെ കുറിച്ച് സംസാരിച്ചു എന്ന് പറയുമായിരിക്കും, അതിനെ ഒന്നും ഞാൻ മൈന്റ് ചെയ്യില്ല, ഞാൻ ഇനിയും ചെയ്യും: ലക്ഷ്മി നക്ഷത്ര പറഞ്ഞത് കേട്ടോ

1178

വളരെ പെട്ടെന്ന തന്നെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും മിനി സ്‌ക്രാൻ താരവുമായി മാറിയ സുന്ദരിയാണ് ലക്ഷ്മി നക്ഷ്ത്ര. ഫ്‌ളവേഴ്‌സ് ടിവിയിലെ ഠമാർ പഠാർ സ്റ്റാർ മാജിക് തുടങ്ങിയ ടിവി ഷോകളിലൂടെയാണ് ആരാധകരുടെ പ്രിയങ്കരിയായി ലക്ഷ്മി നക്ഷത്ര മാറിയത്.

റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി നക്ഷത്ര പിന്നീട് മിനി സ്‌ക്രീനിലേക്ക് ചുവട് മാറ്റുക ആയിരുന്നു. അവതാരക എന്നതിൽ ഉപരി ഒരു ഗായിക കൂടിയാണ് ലക്ഷ്മി നക്ഷത്ര. ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറാൻ ലക്ഷ്മിക്ക് കഴിഞ്ഞു.

Advertisements

പ്രേക്ഷകരും ആരാധകരും ചിന്നു എന്നാണ് താരത്തെ വിളിക്കുന്നത്. വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് ലക്ഷ്മിയെ വേറിട്ട് നിർത്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യബ് ചാനലും നടത്തുന്നുണ്ട്. 18 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് വേണ്ടി മാത്രമാണ് ഈ വീഡിയോ എന്ന തംപ് നെയിലോടു കൂടെയാണ് പുതിയ വീഡിയോ ലക്ഷ്മി പങ്കുവച്ചിരിയ്ക്കുന്നത്.

Also Read
കാവ്യാ മാധവനെ പച്ച തെ റി പറഞ്ഞവരെ സെറ്റിലിട്ട് തല്ലി ദിലീപും കൂട്ടരും, സംഭവം ഇങ്ങനെ

സ്ത്രീകൾക്ക് മാത്രം എന്ന് കാണുമ്പോൾ ചില പുരുഷന്മാർ എത്തി നോക്കിയേക്കാം. പക്ഷെ നിങ്ങൾക്ക് ഈ വീഡിയോ ഉപകാരപ്പെടില്ല, കണ്ടു കഴിഞ്ഞാൽ ഭാര്യയ്ക്കോ മക്കൾക്കോ കാണിച്ചുകൊടുക്കാവുന്നത് ആണ് എന്ന് തുടക്കത്തിൽ തന്നെ ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. ഈ വീഡിയോയ്ക്ക് തീർച്ചയായും ട്രോളുകളും നെഗറ്റീവ് കമന്റുകളും വരും.

ലക്ഷ്മി നക്ഷത്ര അടിവസ്ത്രത്തെ കുറിച്ച് സംസാരിച്ചു എന്ന് പറഞ്ഞു പോലും വാർത്തകൾ വന്നേക്കാം. എന്നാൽ അതിനെ ഒന്നും ഞാൻ മൈന്റ് ചെയ്യുന്നില്ല. അതൊന്നും എന്നെ ബാധിക്കില്ല. പറയുന്നവർക്ക് എന്തും പറയാം. പല സ്ത്രീകൾക്കും വലിയ ധാരണ ഇല്ലാത്ത ചില പ്രൊഡക്ടുകളെ പരിചയപ്പെടുത്തി കൊണ്ടാണ് വീഡിയോ.

ഇത് ബ്രാന്റ് പ്രമോഷൻ അല്ല എന്ന് ലക്ഷ്മി പ്രത്യേകിച്ച് എടുത്ത് പറയുന്നുണ്ട്. നിപ്പിൾ സ്റ്റിക്കർ, ഷോൾഡർ പാഡ്, സ്വെറ്റ് പാഡ്, ഇൻവിസിബിൾ ബ്രാ, ബ്രാ പാഡ്, ഇൻവിസിബിൾ സ്‌കിൻ ടാപ്, ഇൻവിസിബിൾ ബ്രാ സ്ട്രാപ്, കോട്ടൻ മിറാക്കിൾ കാമി, പാന്റി ലൈനർ, മെൻസ്ട്രേഷൻ കപ്, തുടങ്ങിയ പ്രൊഡക്ടുകളെ കുറിച്ചാണ് വീഡിയോയിൽ ലക്ഷ്മി നക്ഷത്ര സംസാരിക്കുന്നത്.

ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ആര് എന്ത് കളിയാക്കിയാലും ട്രോൾ ചെയ്താലും എനിക്ക് വിഷയം അല്ല. ഇങ്ങനെയുള്ള വീഡിയോസ് നിങ്ങൾക്ക് ഇഷ്ടമാണ് എങ്കിൽ കമന്റിൽ പറയണം. അങ്ങിനെയെങ്കിൽ ഞാൻ ഇനിയും ഒരുപാട് വീഡിയോസ് ഇത് പോലെ പങ്കുവയ്ക്കും എന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്.

Also Read
ശാലിനി ഭാഗ്യവതി, അജിത്ത് സാറിനെ പരിചയപ്പെട്ടത് എന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തിന് കാരണമായി, തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

Advertisement