ശാലിനി ഭാഗ്യവതി, അജിത്ത് സാറിനെ പരിചയപ്പെട്ടത് എന്റെ ജീവിതത്തിലെ പുതിയ സന്തോഷത്തിന് കാരണമായി, തുറന്നുപറഞ്ഞ് മഞ്ജു വാര്യര്‍

920

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

Advertisements

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Also Read: വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് സര്‍വ്വ നാശം വരട്ടെ, കുട്ടികളെയടക്കം നല്ല വഴിക്ക് നടത്താന്‍ മതമാണ് ഏറ്റവും നല്ല ആയുധം, വൈറലായി സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവന, രൂക്ഷവിമര്‍ശനം

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കവിഞ്ഞു. തല അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

തുനിവ് സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ മഞ്ജുവിന്റെ അഭിനയവും ഏറ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇപ്പോഴിതാ അജിത്തിനെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അജിത്ത് കാരണം തന്റെ ജീവിതത്തില്‍ പുതിയ സന്തോഷമുണ്ടായി എന്ന് മഞ്ജു പറയുന്നു.

Also Read: ആദ്യം കണ്ടപ്പോള്‍ മൈന്‍ഡ് ചെയ്തില്ല, പിന്നീട് പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവില്‍ പ്രണയത്തിലേക്കും, പ്രണയകഥ പറഞ്ഞ് ഗായകന്‍ സുദീപും ഭാര്യയും

22 ലക്ഷത്തിന് മുകളില്‍ വില വരുന്ന ബിഎംഡബ്ല്യൂ 1250 ജിഎസ് ബൈക്ക് സ്വന്തമാക്കിയ സന്തോഷമാണ് താരം പങ്കുവെച്ചത്. താന്‍ ഈ ബൈക്ക് സ്വന്തമാക്കാന്‍ കാരണം അജിത്താണെന്നും തന്നെപ്പോലെയുള്ള ഒത്തിരിപ്പേര്‍ക്ക് പ്രചോദനമായതില്‍ നന്ദിയെന്നും താരം പറയുന്നു.

തുനിവിന്റെ ഷൂട്ടിനിടയ്ക്ക് മഞ്ജു അജിത്തിനൊപ്പം ലഡാക്ക് യാത്ര നടത്തിയിരുന്നു. അന്ന് ഓടിച്ചത് ഈ സീരിസിലുള്ള ബൈക്കായിരുന്നു. നേരത്തെ തന്നെ ലൈസന്‍സ് സ്വന്തമാക്കിയ മഞ്ജു തനിക്ക് ഈ ബൈക്ക് വാങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Advertisement