കസ്തൂരിമാനിലൂടെ ടിവി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയഹരിതയുടെ വിവാഹനിച്ഛയം കഴിഞ്ഞു, വരൻ ആരാണെന്ന് അറിയാമോ, വീഡിയോ കാണാം

260

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് ഹരിത ജി നായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. കാസ്തൂരിമാനിൽ നായിക ആയിരിന്നില്ലെങ്കിൽ കൂടിയും ശ്രീക്കുട്ടി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കസ്തൂരിമാനിന് ശേഷം സിനിമയിൽ നിന്നും നടിയ്ക്ക് അവസരം ലഭിച്ചിരുന്നു. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത തിങ്കൾകലമാനിൽ ആണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഒരു ത്രികോണ പ്രണയത്തിന്റെ കഥപറയുന്ന സീരിയൽ ആണ് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന തിങ്കൾ കലമാൻ പരമ്പര. മനോഹരമായ പ്രണയ കഥ പറഞ്ഞ് റേറ്റിംഗോടെ മുന്നോട്ടു പോവുകയാണ് തിങ്കൾകലമാൻ.

Advertisements

ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരായിരുന്ന കസ്തൂരിമാനിലൂടെയാണ് ഹരിത പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. കസ്തൂരിമാനിലെ വേഷത്തിനു ശേഷം താരം ഇപ്പോൾ തിങ്കൾ കാലമാനിലെ കീർത്തിയായിട്ടാണ് പ്രേക്ഷകർക്ക് മുൻപിൽ തിളങ്ങുന്നത്. അപ്രതീക്ഷിതമായിട്ടാണ് റിയാലിറ്റി ഷോയിലേക്കും അതിലൂടെ അഭിനയത്തിലേക്കും ഹരിതയെത്തുന്നത്. നേഴ്‌സിംഗ് പഠനത്തിനിടെ ആയിരുന്നു ഹരിത മിനിസ്‌ക്രീനിലേക്കു കടന്നു വന്നത്.

Also Read
എന്റെ ഭാര്യയാണ് കാവ്യ മാധവൻ എന്നാണ് അവർ കരുതിയിരിന്നത്, താൻ പിടിച്ച പൊല്ലാപ്പിനെ കുറിച്ച് വെളിപ്പെടുത്തി നടൻ മാധവൻ

ഇപ്പോഴിതാ ഹരിതയുടെ വിവാഹ നിശ്ചയ കഴിഞ്ഞിരിക്കുകയാണ്. സിനിമ എഡിറ്റർ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. സംവിധായകൻ ശ്രീജിത്ത് വിജയ് ആണ് സന്തോഷ വാർത്ത പ്രേക്ഷകരെ അറിയിച്ചത്. അവളുടെ വലിയ ദിവസം എന്ന് കുറിച്ച കൊണ്ടാണ് വിവാഹനിശ്ചയത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ശ്രീജിത്തിന്റെ ഭാര്യയും നടിയുമായ റെബേക്ക സന്തോഷിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഹരിത. ഹിറ്റ്‌മേക്കർ ജിത്തു ജോസഫിന്റെ മിക്ക സിനിമകളിലെയും എഡിറ്റർ വിനായക് ആണ് ഹരിതയുടെ വരൻ. ഹിറ്റ് സിനിമകളായ മോഹൻലാലിന്റെ ദൃശ്യം 2, അടുത്തിടെ ഇറങ്ങിയ 12ത് മാൻ ഇനി ഇറങ്ങാൻ പോവുന്ന റാം എന്ന ചിത്രങ്ങളുടെ എല്ലാം എഡിറ്ററാണ് വിനായക്.

ഗംഭീരമായി നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ സീരിയൽ താരങ്ങളും പങ്കെടുത്തിരുന്നു. റെഡ് ലെഹങ്കയിൽ അതിമനോഹാരിയായാണ് ഹരിത ഒരുങ്ങിയിരിക്കുന്നത്. നേവി ബ്ലൂ കുർത്തയും വൈറ്റ് പാന്റുമാണ് വിനായകന്റെ വേഷം. ഇരുവരുടെയും വിവാഹ നിശ്ചയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.

strong>Also Read
‘മോഹൻലാലും മമ്മൂട്ടിയും തറ പടങ്ങൾ ചെയ്യുന്നത് നിർത്തണം, താരങ്ങളെ ജനം അംഗീകരിച്ച് കഴിഞ്ഞതാണ്’; വിവാദം ആളിക്കത്തിച്ച് കൊല്ലം തുളസി

Advertisement