ബിക്കിനി ഫോട്ടോഷൂട്ട് ചെയ്യുമോ, രഹസ്യ ടാറ്റു ഉണ്ടോ, വെള്ളമടിച്ച് ബോധം പോയിട്ടുണ്ടോ: ഗായത്രി സുരേഷ് പറഞ്ഞ മറുപടി കേട്ടോ

219

മിസ് കേരള പട്ടം നേടി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി സുരേഷ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയായി ഗായത്രി സുരേഷ് മാറി.

നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലെ നായികയായി അഭിനയിച്ചിട്ടുള്ള ഗായത്രിയുടെ അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന താരമാണ് ഗായത്രിയുടെ പേര്. പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടം പറഞ്ഞും ട്രോളുകൾ നിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചുമെല്ലാം ഗായത്രി വാർത്തകളിൽ ഇടം നേടിയിരുന്നു.

Advertisements

ഇപ്പോഴിതാ ബിഹൈൻഡ് വുഡ്സിന് ഗായത്രി സുരേഷ് നൽകിയ അഭിമുഖം കയ്യടി നേടുകയാണ്. നെവർ ഐ ഹാവ് ഗെയിമിൽ ഗായത്രി നൽകിയ മറുപടികളാണ് ശ്രദ്ധ നേടുന്നത്. ഏതെങ്കിലും സിനിമാ താരത്തോട് പ്രണയം തുറന്നു പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ഗായത്രി നൽകിയ മറുപടി.

ആരാണ് അയാൾ എന്ന് ചോദിച്ചുവെങ്കിലും ആരെന്ന് ഗായത്രി പറഞ്ഞില്ല. അതേസമയം നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് ഗായത്രി പറയുന്നു. എന്തായിരുന്നു പ്രതികരണം എന്ന് ചോദിച്ചപ്പോൾ മൂപ്പർക്കും ഇഷ്ടമായിരുന്നുവെന്നാണ് ഗായത്രി പറഞ്ഞത്. ആരാധകരെ ചീത്ത വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇതുവരെ ഇല്ലെന്നായിരുന്നു ഗായത്രിയുടെ മറുപടി.

Also Read
മമ്മൂക്ക ഇടക്ക് നമ്മളോട് ചൂടാവും, പക്ഷെ അത് വെറുതെയാണെന്ന് എനിക്കറിയാം ; എന്നെ സാറെ എന്നായിരുന്നു മോഹൻലാൽ വിളിച്ചിരുന്നത് : മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും കോട്ടയം രമേശ്

കള്ളം പറഞ്ഞത് വീട്ടുകാർ പിടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ട് എന്നാണ് ഗായത്രി പറഞ്ഞത്. ഇന്ന കള്ളം എന്നൊന്നുമില്ല. ഒരുപാടുണ്ട്. ഷൂട്ടുണ്ടെന്ന് പറഞ്ഞിട്ട് ഫ്രണ്ട്സിന്റെ കൂടെ എറണാകുളത്ത് പാർട്ടിയ്ക്ക് പോവുക തുടങ്ങിയതായിരുന്നു കള്ളങ്ങളെന്നാണ് ഗായത്രി പറഞ്ഞത്.

വെള്ളമടിച്ച് ബോധം പോയിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി. പിന്നാലെ ആ ദിവസത്തെക്കുറിച്ച് ഓർക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു ഗായത്രി പറഞഞത്. ബിക്കിനി ഫോട്ടോഷൂട്ടിന് താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരിക്കലുമില്ലെന്ന് പറഞ്ഞ ഗായത്രി എത്ര വലിയ പ്രതിഫലം നൽകാം എന്നു പറഞ്ഞാലുമില്ലെന്ന് വ്യക്തമാക്കി.

രഹസ്യ ടാറ്റു ഉണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു ഗായത്രിയുടെ മറുപടി. തന്നെ ടാറ്റു ആകർഷിട്ടിട്ടില്ലെന്നും ഗായത്രി പറഞ്ഞു. ലിവിംഗ് ടുഗർ റിലേഷൻഷിപ്പ് ഉണ്ടായിട്ടില്ലെന്നും കല്യാണം കഴിച്ച് കൂടെ താമസിക്കാനാണ് ഇഷ്ടമെന്നും ഗായത്രി പറയുന്നു. ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ട് അത് ആലോചിച്ച് ഒരുപാട് കരഞ്ഞിട്ടുണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി.

പെട്ടെന്ന് ഉണ്ടാകുന്ന ശൂന്യതയായിരുന്നു കാരണമെന്നും താരം പറയുന്നു. പിന്നാലെ വിമല കോളേജിൽ പഠിക്കുമ്പോൾ കാന്റീനിൽ നിന്നും വട അടിച്ച് മാറ്റിയിട്ടുണ്ടെന്നും ഗായത്രി തുറന്ന് പറയുന്നു. തുടർന്ന് തന്റെ പ്രേതാനുഭവവും ഗായത്രി വെളിപ്പെടുത്തുന്നുണ്ട്. ഒരേ മുഖത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. കുട്ടിക്കാനത്തായിരുന്നു ഷൂട്ടിംഗ്.

സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാനായിരുന്നു പോയത്. ഒരു റിസോർട്ടിലായിരുന്നു താമസം. ആ റിസോർട്ടിന് എന്തോ ഒരു ഇതുള്ളത് പോലെ തോന്നിയിരുന്നു. അന്ന് രാത്രി ഞാൻ കിടന്നുറങ്ങുമ്പോാൾ പെട്ടെന്ന് എന്റെ കഴുത്തിൽ മുറുക്കി പിടിച്ചു. ഞാൻ വെറുതെ പറയുകയല്ല. തള്ളുന്നതല്ല. ഞാൻ കുറേ ബുദ്ധിമുട്ടിയ ശേഷമാണ് പിടി വിട്ടത്.

ഞാൻ സ്വപ്നം കണ്ടതാണോ സ്ലീപ്പ് പാരലിസിസ് ആണോ അതോ ശരിക്കും സംഭവിച്ചത് തന്നെയാണോ എന്നൊന്നും എനിക്കറിയില്ലെന്നായിരുന്നു ഗായത്രി പറഞ്ഞത്. ജീവിതത്തിൽ തേച്ചിട്ടുണ്ട്. അതിൽ കുറ്റബോധമില്ല. ഇല്ലായിരുന്നുവെങ്കിൽ ഞാനിന്ന്് ഇവിടെ ഉണ്ടാകില്ലായിരുന്നു പെട്ടു പോയിട്ടുണ്ടാകുമായിരുന്നു എന്നും ഗായത്രി സുരേഷ് പറയുന്നു.

Also Read
ഭാര്യ ആയത് ഉൾക്കൊണ്ട് വരുന്നതിന് മുമ്പ് തന്നെ അമ്മയുമായി; 10 വർഷത്തിന് ശേഷുള്ള മടങ്ങി വരവിനെ കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് നവ്യ നായർ

അതേ സമയം മുൻ കാമുകനോട് പ്രതികാരം ചെയ്തിട്ടുണ്ടെന്നും ഗായത്രി പറയുന്നു. ഞങ്ങൾ റിലേഷൻഷിപ്പിൽ അല്ലാതിരുന്ന സമയത്ത് എന്നോട് വന്ന് വളരെ ഇന്റിമേറ്റായി സംസാരിച്ചു. ഞാനത് അങ്ങേരുടെ സുഹൃത്തുക്കളോട് പോയി പറഞ്ഞു കൊടുത്തുവെന്നാണ് ഗായത്രി പറയുന്നു. തനിക്ക് സിനിമ സംവിധാനം ചെയ്ത് നായികയായി അഭിനയിക്കാൻ പ്ലാനുണ്ട്.

മൂന്ന് വർഷത്തിനുള്ളിൽ പ്രതീക്ഷിക്കാമെന്നും ഗായത്രി പറഞ്ഞു. തന്നിലെ നടിയെ മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ല. പെർഫോം ഓറിയന്റഡ് ആയ വേഷങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഗായത്രി പറയുന്നു. അതേസമയം കാസ്റ്റിംഗ് കൗച്ച് ഓഫറുകൾ വന്നിട്ടുണ്ടെങ്കിലും ഞാൻ ആ പണിയ്ക്ക് നിൽക്കില്ലെന്നും ഗായത്രി പറയുന്നു.

Advertisement