ഭാര്യ ആയത് ഉൾക്കൊണ്ട് വരുന്നതിന് മുമ്പ് തന്നെ അമ്മയുമായി; 10 വർഷത്തിന് ശേഷുള്ള മടങ്ങി വരവിനെ കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് നവ്യ നായർ

1573

ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു ഒരുത്തി. വികെപിയുടെ സംവിധാനത്തിൽ 10 വർഷത്തിന് ശേഷമായിരുന്നു നവ്യ നായർ സിനിമയിൽ മടങ്ങി എത്തിയത്.

പ്രേക്ഷകരുടെ പ്രതീക്ഷ ഒരു തരിപോലും തെറ്റിക്കാതെ രാധമാണിയായി നവ്യ ജീവിക്കുകയായിരുന്നു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 10 വർഷം മുൻപ് കണ്ട നവ്യയെ ആയിരുന്നില്ല സിനിമയിലും ഓഫ് സ്‌ക്രീനിലും കണ്ടത്.

Advertisements

ALSO READ

ഒരുപാട് പെണ്ണിനെ കണ്ടിട്ടുണ്ട്, ഒരു സ്ഥലത്ത് ഞാൻ രണ്ടുപ്രാവശ്യം പോയിട്ടുണ്ട് ; നാളിത്രയായിട്ടും വിവാഹം കഴിക്കാത്തതിനെക്കുറിച്ച് തങ്കച്ചൻ വിതുര

പ്രേക്ഷകർ എപ്പോഴും ഇരു കൈകളും നീട്ടിയാണ് നവ്യയുടെ കഥാപാത്രങ്ങളെ സ്വീകരിച്ചിരിക്കുന്നത്. തുടക്കകാലത്ത് അധികം പരാജയങ്ങളും നവ്യയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. തന്നിൽ ഏൽപ്പിക്കുന്ന കഥാപാത്രങ്ങളെ എപ്പോഴും അതിന്റേതായ രീതിയിൽ വൃത്തിയായി ചെയ്യാൻ നടി ശ്രമിക്കാറുണ്ട്.

ഒരുത്തിയിലും അത് അങ്ങനെ തന്നെയാണ്. എന്നാൽ പ്രേക്ഷരെ ആകെ ഞെട്ടിപ്പിച്ചിരിക്കുന്നത് നവ്യയുടെ നിലപാടുകളാണ്. 10 വർഷത്തിന് ശേഷുള്ള മടങ്ങി വരവിനെ കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ താരം തുറന്ന് പറഞ്ഞിരിയ്ക്കുകയാണ്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നവ്യ വിവാഹിതയായത്. കല്യാണത്തിന് ശേഷം കേരളത്തിലെ സെലിബ്രിറ്റി ജീവിതം വിട്ട് ഭർത്താവ് സന്തോഷിനോടൊപ്പം മുംബൈയിലേയ്ക്ക് പോവുകയായിരുന്നു. പിന്നീട് ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തിയത്.

ആദ്യം കണ്ട നവ്യയെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്. ഇപ്പോഴിതാ സെലിബ്രിറ്റി ലൈഫിൽ നിന്നുള്ള മാറ്റത്തെ കുറിച്ച് പറയുകയാണ് നവ്യ നായർ. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അമ്മയായതിനെ കുറിച്ചും താരം പറയുന്നുണ്ട്.

ALSO READ

ദിലീപ് നാദിർഷ തുടങ്ങിയ താരങ്ങളുടെ കൂടെ അന്ന് ഞാൻ മാത്രമേ പെണ്ണ് ആയിട്ടുള്ളു, എന്നെയൊക്കെ വായ് നോക്കിയിട്ടുണ്ടെന്ന് നടി തെസ്‌നി ഖാൻ


ഭാര്യ ആയത് റിയലൈസ് ചെയ്തു വരുന്നതിന് മുമ്പ് തന്നെ അമ്മയും ആവുകയായിരുന്നു. 24ാം വയസ്സിലായിരുന്നു വിവാഹം. അതേ വയസ്സിൽ തന്നെ അമ്മയും ആയി. ചിരിച്ച് കൊണ്ട് നവ്യ പറഞ്ഞു. അഭിനയിച്ച് അഭിനയിച്ച് കൊഴഞ്ഞ് നിൽക്കുന്ന സമയത്തായിരുന്നു വിവാഹം. ആ സമയത്ത് വിവാഹം നല്ലതായി തോന്നി. കൂടാതെ ആ സമയത്ത് തന്റെ സുഹൃത്തുക്കളും വിവാഹിതരായി. എന്നാൽ പിന്നെ താനും എന്ന് വിചാരിച്ച് കല്യാണം കഴിക്കുകയായിരുന്നു.

അങ്ങനെ കല്യാണം കഴിച്ച ആളാണ് താൻ. വിവാഹം കഴിഞ്ഞ് ആദ്യമൊക്കെ യാത്രയും മറ്റുമായി ജീവിതം കളർഫുള്ളായിരുന്നു. എന്നാൽ അതൊക്കെ കഴിഞ്ഞ് ചേട്ടൻ ജോലിയ്ക്ക് പോയി തുടങ്ങിയതോടെയാണ് കാര്യങ്ങൾ മാറിയത്. അദ്ദേഹം ജോലിയിൽ തിരക്കായി. അന്നും തനിക്ക് ഒരു പണിയുമില്ലായിരുന്നു. പാചകവും വശമില്ല. പിന്നീട് ആ ജീവിതം താൻ ഉൾക്കൊള്ളുകയായിരുന്നു.

ഇതൊക്കെയാവും വിവാഹശേഷമുളള ജീവിതമെന്ന് മനസ്സിലാക്കി കൊണ്ടു തന്നെയായിരുന്നു കല്യാണത്തിന് തയ്യാറായതെന്നും നവ്യ പറഞ്ഞു. എങ്ങനെ ആയിരിക്കും റൊട്ടീൻ ലൈഫ് എന്ന് മാത്രമേ അറിയാതെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ കല്യാണത്തിന് ശേഷമുള്ള ജീവിത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു എന്നും നവ്യ വ്യക്തമാക്കി. ആരും നിർബന്ധിച്ചല്ല വിവാഹം കഴിച്ചതെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കി.

മുംബൈ ജീവിതത്തിൽ ആദ്യമൊക്കെ ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ടെന്നും താരം തുറന്നു പറഞ്ഞു. സിനിമയിൽ വന്നിട്ട് പോലും എറണാകുളത്തേയ്ക്ക് താമസം മാറ്റിയിരുന്നില്ല. നാട്ടിൽ തന്നെയായിരുന്നു ജീവിച്ചത്. വീടിന് തൊട്ട് അടുത്ത് തന്നെയായിരുന്നു ബന്ധുക്കളുടെ വീടുകളും. ഇത്തിരി സമയം കിട്ടായാൽ അവരുടെയൊക്കെ വീടുകളിൽ പോകുമായിരുന്നു.

വീട്ടിൽ എപ്പോഴും നിറയെ ആളുകളും ബഹളവുമൊക്കെയായിരുന്നു. എന്നാൽ ഇവിടെ നിന്ന് ബോംബൈയിൽ ചെന്നപ്പോൾ വീട്ടിൽ ഞാനും ചേട്ടനും മാത്രമേയുണ്ടായിരുന്നുള്ളൂ കാര്യം പറയാനൊന്നും ആരും ഇല്ലാതെയായി. അപ്പോൾ ഒരു ബുദ്ധിമുട്ട് തോന്നി. അപ്പോൾ ഞാൻ എന്റെ ശ്രദ്ധ കുക്കിംഗിലേയ്ക്ക് മാറ്റി. ഒന്നൊന്നര മാസമെടുത്ത് പാചകമൊക്കെ പഠിച്ച് എടുത്ത് ജീവിതം ആ രീതിയ്ക്ക് കൊണ്ട് പോയി എന്നും നവ്യ പറയുന്നുണ്ട്.

Advertisement